Author: Starvision News Desk

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച് പതിനഞ്ചുകാരനായ മകൻ. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡയാലിസിന് വിധേയനാകുന്ന വൃക്കരോഗിയാണ് 15കാരന്റെ പിതാവ്. ഇദ്ദേഹം മകനെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പ്രതികാരമായി മകൻ പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറി വായിൽ തുണിതിരുകി കമിഴ്ത്തിക്കിടത്തി തലയിൽ ചുറ്റികകൊണ്ട് മർദിക്കുകയായിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് 15കാരൻ കൃത്യം ചെയ്തത്. ഗുതുരാവസ്ഥയിലായ പിതാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ പിടിയിലാകും എന്നായതോടെ 15കാരൻ വീടിന്റെ മുറിക്കുള്ളിൽ കയറി ജനൽ കമ്പിയിൽ തുണികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സമീപവാസികൾ കാണുകയായിരുന്നു. ഉടൻ തന്നെ പോത്തൻകോട് പോലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് 15കാരനേയും ആശുപത്രിയിലേക്ക് മാറ്റി.

Read More

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം. കഴിഞ്ഞ ഓണത്തിന് ഏതാണ്ട് 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. മഹാഭൂരിപക്ഷം ആളുകള്‍ക്കും ഓണക്കിറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് നല്‍കാനായിരുന്നു തീരുമാനം. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്‌സില്‍ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. ബോക്‌സില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍പ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു…

Read More

ഇടുക്കി: ഇടുക്കി ചിന്നകനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ദീപക്കിന്റെ കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് കായംകുളം പൊലീസ് ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്ത് അക്രമി സംഘം പോയി. എസ് ഐ അടക്കം അഞ്ചു പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. അക്രമികളിൽ നാലുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Read More

മലപ്പുറം: പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് സുഹൃത്തുക്കൾ പിടിയിൽ. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക് വെടിയേറ്റത്. ഷാഫിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞു. പെരുമ്പടപ്പിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഇടത് നെഞ്ചിനാണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഷാഫി മരിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോള്‍ സജീവിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഗണ്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മൃതദേഹ പരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച ഉച്ചയോടെ ആമയം ജുമാഅത്ത് പള്ളിയില്‍ കബറടക്കും. റൈഹാനത്താണ് ഷാഫിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് ഷഹീന്‍, ഷഹ്മ, ഷഹസ.

Read More

മനാമ: ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കെസിഎ വികെഎൽ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ജോസഫ് കെ ജെ, സജീവ് എൻ ജെ, രഞ്ജിത്ത് ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 23 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. പഞ്ചഗുസ്തിയിൽ ജിസിസി ചാമ്പ്യൻ ആയിരുന്ന തലാൽ അലി അബ്ദുല്ലയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. പഞ്ചഗുസ്തി മത്സര കൺവീനർസ് ആയ ജിൻസ് ജോസഫ്, അജി പി ജോയ്, എന്നിവരോടൊപ്പം കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവിമാത്തുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, വൈസ് ചെയർമാൻമാരായ റോയ് സി ആന്റണി, കെ ഇ റിച്ചാർഡ്, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ രഞ്ജി മാത്യു,ജോബി ജോർജ്, ജയ കുമാർ, സിജി ഫിലിപ്പ്, ജോഷി വിതയത്തിൽ,…

Read More

വാഷിങ്ടണ്‍: അമേരിക്കയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാകിസ്ഥാനി ഡോക്ടര്‍ക്ക് യുഎസ് കോടതി 18 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഡോക്ടര്‍ മുഹമ്മദ് മസൂദ് (31) നെയാണ് കോടതി ശിക്ഷിച്ചത്. ഐഎസിന് സഹായം നൽകാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി.ഭീകരസംഘടനയായ ഐഎസിന്റെ കടുത്ത ആരാധകനായിരുന്നു ഡോക്ടര്‍ മസൂദ്. ഐഎസിന് ഡോക്ടര്‍ സഹായം നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുഎസിലെ റോച്ചസ്റ്റര്‍ മെഡിക്കല്‍ ക്ലിനിക്കില്‍ റിസര്‍ച്ച് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോഴാണ് ഡോക്ടര്‍ പിടിയിലാകുന്നത്. 2020 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള കാലയളവിലെ ചില സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡോക്ടര്‍ മസൂദ് എഫ്ബിഐയുടെ നിരീക്ഷണ വലയത്തിലാകുന്നത്. ജിഹാദിനായി പോരാടാനും പരിക്കേറ്റ സഹോദരങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതായി ഇയാള്‍ സന്ദേശത്തില്‍ കുറിച്ചിരുന്നു.അമേരിക്കയില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനുള്ള പദ്ധതിയും ആ​ഗ്രഹവും സന്ദേശത്തില്‍ ഡോക്ടര്‍ കുറിച്ചിരുന്നു. 2020 ഫെബ്രുവരി 21 ന് ചിക്കാഗോയില്‍ നിന്നും ജോര്‍ദാന്‍ വഴി സിറിയയിലേക്ക് പോകാന്‍ മസൂദ് ശ്രമിച്ചെങ്കിലും കോവിഡ് മൂലം അതിര്‍ത്തികള്‍ അടച്ചതിനാല്‍ യാത്ര നടന്നില്ല. ഒടുവിൽ 2020 മാർച്ച് 19…

Read More

ബംഗളൂരു: തിരുവനന്തപുരം സ്വദേശിനി ബംഗളൂരുവിൽ പങ്കാളിയുടെ തലയ്ക്കടിയേറ്റ് മരിച്ചു. ദേവ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. ബംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ദേവയ്‌ക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുക്കർ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്. പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വാക്കുതർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Read More

ലഖ്‌നൗ: ബലാത്സംഗക്കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പായി, എട്ടുമാസം ഗര്‍ഭിണിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയില്‍ പങ്കാളിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാണ് കൊലപാതകത്തിന് കാരണം.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാഹുല്‍ പത്തൊന്‍പതുകാരിയുമായി ഒളിച്ചോടിയിരുന്നു. പിതാവിന്റെ പരാതിയില്‍ ഡിസംബറില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നദിയില്‍ തള്ളുകയായിരുന്നു. രക്ഷിതാക്കള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ യുവാവിനെതിരെ മൊഴി നല്‍കാന്‍ യുവതി കോടതിയില്‍ ഹാജരായിരുന്നില്ല. രാഹുലിനെതിരെ കോടതിയില്‍ മൊഴി നല്‍കില്ലെന്ന് യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Read More

ഉത്തർപ്രാദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിനെതിരെ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം മന്ത്രി ശ്രദ്ധയിൽപ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു

Read More