- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Author: Starvision News Desk
ആലപ്പുഴ: ചേർത്തയിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. 46 ലിറ്റർ മദ്യവുമായാണ് ഇയാളെ പിടികൂടിയത്. പാണാവള്ളി തോട്ടുചിറ വീട്ടിൽ സജീഷിനെ (37)യാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലാണ് 46 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തിയത്. തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ഓണാഘോഷത്തിന്റെ ഭാഗമായി അനധികൃത മദ്യ വിൽപ്പന തടയുന്നത് ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. പൊലീസ് ഇൻസ്പെക്ടർ അജയ മോഹന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിയതിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പാലില്‍ മായം ചേര്‍ക്കല്‍ കുറഞ്ഞതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മുതല്‍ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ 653 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളില്‍ ഒന്നിലും തന്നെ രാസ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിന്റെ ഫലം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. കുമളി, പാറശ്ശാല, ആര്യന്‍കാവ് , മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയത്. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനം ചെക്ക്‌പോസ്റ്റുകളില്‍ ഉണ്ടായിരുന്നു. 646 സര്‍വൈലന്‍സ് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്.…
തിരുവനന്തപുരം: എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നുനല്‍കുന്നത്. സമത്വ സുന്ദരവും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കല്‍പ്പം പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന അറിവ് അത്തരത്തിലുള്ള ഒരു കാലം പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നുനല്‍കുന്നത്. സമത്വ സുന്ദരവും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കല്‍പ്പം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന അറിവ് അത്തരത്തിലുള്ള ഒരു കാലം പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുക. കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണ സങ്കല്‍പ്പം പകര്‍ന്നുനല്‍കുന്നതിനേക്കാള്‍ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കലാണ്. ഇന്ന് കേരള സര്‍ക്കാരിന്റെ മനസിലുള്ളത് അത്തരമൊരു നവകേരള സങ്കല്‍പ്പമാണ്. ആ നവകേരള…
തിരുവനന്തപുരം: തിരുവോണ ദിനമായ ചൊവ്വാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറയിപ്പ്.ഇടിമിന്നല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്ര പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശകതമായ കാറ്റിനും ഇടിമിന്നലിനും സധ്യത ഉള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിന് അകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
തിരുവനന്തപുരം∙ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിനു തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മഷിന്റെ നിർദേശമില്ലാത്തതിനാൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇതുവരെ കിറ്റ് വിതരണം നടന്നിരുന്നില്ല. ഏകദേശം 3500ലധികം കുടുംബങ്ങൾക്കാണ് പുതുപ്പള്ളി മണ്ഡലത്തിൽ കിറ്റ് ലഭിക്കുക.
കൊൽക്കത്ത∙ ഈ വർഷം ഡിസംബറിൽ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് യൂത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ‘‘മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം ഏകാധിപത്യഭരണത്തെ അഭിമുഖീകരിക്കേണ്ടി വരും. സാമുദായിക സംഘർഷം കൊണ്ട് വേദനിക്കുന്ന രാജ്യമായി ഇന്ത്യയെ ബിജെപി ഇതിനകം തന്നെ മാറ്റിക്കഴിഞ്ഞു. ഡിസംബറിലോ ജനുവരിയിലോ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിനായി അവർ എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തു. മറ്റു പാർട്ടികൾക്കൊന്നും ഹെലികോപ്റ്റർ ലഭിക്കാത്ത സാഹചര്യമാണ്. ‘‘നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനം നിർഭാഗ്യകരമാണ്. ചില ആളുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. ചുരുക്കം പൊലീസ് ഉദ്യോഗസ്ഥരും അതിനു പിന്തുണ നൽകുന്നുണ്ട്. ഗവർണർ സി.വി.ആനന്ദബോസ് ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുകയാണ്. ബംഗാളിൽ മൂന്നു ദശാബ്ദക്കാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ചു. അടുത്ത ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ…
മനാമ: മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് വ്യത്യസ്ത കേസുകളിൽ 37 ഉം 39 ഉം വയസുള്ള രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
മനാമ: പരിചയസമ്പന്നരായ കഴിവുകളുള്ള സംയോജിത മെഡിക്കൽ സേവനങ്ങൾ എല്ലാം ഒരിടത്ത് നൽകുന്നതിനായി ബഹ്‌റൈൻ ആദ്യത്തെ പകർച്ചവ്യാധി കേന്ദ്രം ആരംഭിച്ചു. മൈക്രോബയൽ അണുബാധയുടെ ഫലമായുണ്ടാകുന്ന രോഗങ്ങൾക്കുള്ള ഡയഗ്നോസ്റ്റിക് രീതികളും സൂക്ഷ്മജീവി അണുബാധയുള്ള രോഗികൾക്ക് ഏറ്റവും പുതിയ ശാസ്ത്രീയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി മികച്ച പരിചരണവും ചികിത്സയും കേന്ദ്രം നൽകും. എല്ലാ സാംക്രമിക രോഗങ്ങൾക്കും ചികിത്സ നൽകുന്നതിൽ വൈദഗ്ധ്യമുള്ളതും മെഡിക്കൽ, ചികിത്സാ കൺസൾട്ടേഷനുകളും നൽകുന്ന കമ്മ്യൂണിക്കബിൾ ഡിസീസ് ക്ലിനിക് ഉൾപ്പെടെ നിരവധി ക്ലിനിക്കുകൾ ഈ കേന്ദ്രത്തിൽ ഉൾപ്പെടുന്നുണ്ട്. ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ക്ലിനിക്കുകളും പ്രവർത്തിക്കും. ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ, സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താൻ ഈ മുറികൾ ഓരോന്നും ഒരു സാനിറ്ററി ഐസൊലേഷൻ യൂണിറ്റാക്കി മാറ്റാം. അതുപോലെ ഈ മുറികളിൽ ശുദ്ധവായു പതിവായി മാറ്റിസ്ഥാപിക്കുന്നതിന് കുറഞ്ഞ വായു മർദ്ദ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു. പകർച്ചവ്യാധി, സാംക്രമിക രോഗങ്ങൾ, ഗവേഷണം, ചികിത്സ, ലബോറട്ടറികൾ എന്നിവയുടെ അന്താരാഷ്ട്ര കേന്ദ്രമായി മാറുന്ന റോയൽ മെഡിക്കൽ സർവീസസിന്റെ…
മനാമ: ബഹറിൻ കേരള സമാജം ഓണാഘോഷം ശ്രാവണം 2023 മഹാരുചിമേളയിൽ ബഹറിനിലെ അറിയപ്പെടുന്ന കൂട്ടായ്മ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി. ബഹറിനിൽ നിരവധി സംഘടനകൾ ഉൾപ്പെടെ 26ഓളം സ്റ്റാളുകളാണ് മഹാ രുചിയിൽ പങ്കെടുത്തത് ഇതിൽ നിന്നും ഏറ്റവും ആകർഷകമായ സ്റ്റോളായി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിനെ തിരഞ്ഞെടുത്തു. കേരളത്തിലെ അറിയപ്പെടുന്ന ടീവി സിനിമ ഫെയിം കലാകാരന്മാരായ രാജ് കലേഷും മാത്തുക്കുട്ടിയും ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്. ചടങ്ങിൽ നിരപരിധിപേർ പങ്കെടുത്തു.
മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ് ഓണം മഹോത്സവം 2023 ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി വൈസ് ചെയർമാൻ പോളി വിതയത്തിൽ, ഓണം കൺവീനർ ജിമ്മി ജോസഫ്, കോർഡിനേറ്റർസ് ആയ ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, സിംസിന്റെ മുൻ പ്രെസിഡന്റുമാരായ ജേക്കബ് വാഴപ്പള്ളി, ചാൾസ് ആലുക്ക, ബെന്നി വര്ഗീസ്, ബിജു ജോസഫ്, മുൻ ഭരണ സമിതി അംഗങ്ങൾ, സിംസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന സിംസ് ഓണം മഹോത്സവം ഒക്ടോബർ അവസാന വാരം വരെ നീണ്ടു നിൽക്കും. 1500 ഇൽ പരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, കേരളത്തിന്റെ തനതായ കലാ കായിക മത്സരങ്ങൾ എന്നിവ രണ്ടു മാസം നീണ്ടു…