- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ആണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായും സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ആക്രമണത്തേക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊച്ചി: വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം: യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ നീണ്ടൂര്‍ ഓണാംതുരത്തിലായിരുന്നു സംഭവം. തിരുവോണദിവസം രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗാസിയാബാദ്∙ വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂൾ പ്രൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 12–15 വയസ് പ്രായക്കാരായ വിദ്യാർഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെതിരെ ഇവർ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു. രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇയാൾ വിദ്യാർഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്പോരിനിടെ ചിലർ പ്രിൻസിപ്പലിനെ മർദിച്ചു. ഇതോടെ, സ്കൂളിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്…
ദില്ലി: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ അടുക്കളയ്ക്ക് ആശ്വാസമായി കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സർക്കാർ അറിയിച്ചു. 75…
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ ഡിയ്ക്ക് കത്ത് നൽകി. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടർന്നാണ് നാളെ ഹാജരാകാൻ നിർദ്ദേശിച്ചത്. 2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. അതിനിടെ,…
തിരുവനന്തപുരം: ഉത്രാട ദിനമായ ഇന്നലെ മാത്രം ബിവറേജസ് ഔട്ടലറ്റുകൾ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 112 കോടിയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 കോടിയുടെ വർദ്ധനവാണ് ഉത്രാട ദിനത്തിലെ മദ്യക്കച്ചവടത്തിൽ ഉണ്ടായിരിക്കുന്നത്. തൃശൂർ ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലറ്റുകളിലും ഒരു കോടിയിൽ അധികം രൂപയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ വരുമാനം ഇത്തവണ ലഭിക്കുമെന്നാണ് ബിവറേജസ് കോർപ്പറേഷൻ എംഡി വ്യക്തമാക്കുന്നത്. ഓണത്തിന് വളരെ മുൻപേതന്നെ ഓണ വിൽപ്പനയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ബെവ്‌കോ നടത്തിയിരുന്നു. മദ്യംവാങ്ങാനെത്തുന്നവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വെയർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്ക് ബെവ്കോ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തമിഴ്‌നാട് കോവില്‍പാളയത്ത് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍, മകന്‍ രോഹിത് എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠനാവശ്യവുമായി ബന്ധപ്പെട്ട് ബംഗലൂരുവില്‍ പോയശേഷം തിരികെ നാട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തടി കയറ്റി വന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഷെയ്ന്‍ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫല തുകയില്‍ ഇളവ് വരുത്തി. ശ്രീനാഥ് ഭാസി രണ്ടു സിനിമയ്ക്ക് വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കുമെന്ന് അറിയിച്ചു. കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണു ഷെയ്‌നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി ശ്രമിച്ചിരുന്നു. നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അപേക്ഷ പരിഗണിക്കാമെന്നാണ് അമ്മ അറിയിച്ചത്.
ന്യൂഡൽഹി: ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.