Author: Starvision News Desk

ന്യൂഡൽഹി: ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയേക്കും. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. നിലവിൽ, ലോക്‌സഭയിലായാലും സംസ്ഥാന അസംബ്ലികളിലായാലും തിരഞ്ഞെടുപ്പ് സാധാരണയായി അതത് കാലാവധിയുടെ അവസാനത്തിലാണ് നടക്കുന്നത്.

Read More

ഹരിപ്പാട്: വാക്കുതര്‍ക്കത്തിനിടെ ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. പള്ളിപ്പാട് വഴുതാനം ദ്വാരകയില്‍ പ്രസാദ് (52), സഹോദരന്‍ കുറവന്തറ ഹരിദാസ് (46) എന്നിവരാണ് അറസ്റ്റിലായത്. വഴുതാനം കുറവന്തറ സോമന്‍ (56) ആണ് തിങ്കളാഴ്ച വെടിയേറ്റു മരിച്ചത്. വിമുക്തഭടനായ പ്രസാദാണു വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. ഇരുകൂട്ടരും ബന്ധുക്കളാണ്. ഇവര്‍തമ്മില്‍ വര്‍ഷങ്ങളായി വഴക്കുണ്ടായിരുന്നു. പലപ്രാവശ്യം കൈയാങ്കളിയിലെത്തിയിട്ടുമുണ്ട്. മരിച്ച സോമന്‍ സി.പി.എം. പ്രവര്‍ത്തകനാണ്. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപരമായ ശത്രുതയാണു കാരണമെന്നും പോലീസ് പറയുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണു വെടിവെച്ചതെന്നാണ് ആദ്യം പോലീസ് സംശയിച്ചത്. എന്നാല്‍, പിടികൂടുമ്പോള്‍ പ്രസാദിന്റെ കൈവശമുണ്ടായിരുന്നത് ഇരട്ടക്കുഴല്‍ തോക്കാണ്. ബി.എസ്.എഫില്‍ ജോലി ചെയ്യുമ്പോള്‍ കശ്മീരിലെ ബാരാമുളയില്‍നിന്നു വാങ്ങിയ തോക്കാണിതെന്നാണു പ്രസാദ് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ ലൈസന്‍സ് ഇല്ലാത്ത തോക്ക് ആണ് കൈവശം വച്ചത് പോലീസ് പറഞ്ഞു.

Read More

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം യു.പി. സ്വദേശിയില്‍നിന്ന് പിടികൂടിയ കൊക്കെയിനും ഹെറോയിനും എത്തിയത് അന്താരാഷ്ട്ര ലഹരിമാഫിയയിലെ കേരളത്തിലെ കണ്ണികള്‍ക്കുവേണ്ടി. നെയ്റോബിയില്‍നിന്ന് പരിചയപ്പെട്ട ഗോവന്‍ സ്വദേശിയാണ് ലഹരിമരുന്നുകള്‍ കൊടുത്തയച്ചതെന്നാണ് പിടിയിലായ രാജീവ്കുമാര്‍ ഡി.ആര്‍.ഐ. സംഘത്തോട് പറഞ്ഞത്. ബി.എ. ബിരുദധാരിയായ രാജീവ്കുമാര്‍ തൊഴില്‍തേടിയാണ് രണ്ടാഴ്ച മുന്‍പ് നെയ്റോബിയിലേക്ക് പോയത്. ഇയാളുടെ അമ്മാവന്‍ നെയ്റോബിയിലുണ്ട്. അവിടെനിന്നാണ് ഗോവന്‍ സ്വദേശിയെ പരിചയപ്പെട്ടത്. വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്ത് ഗോവന്‍ സ്വദേശിയാണ് രാജീവ്കുമാറിനെ ലഹരിക്കടത്തിന് പ്രേരിപ്പിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാന്‍ തന്റെ ബന്ധുവായ വനിത വരുമെന്നും അവര്‍ക്ക് സാധനങ്ങള്‍ കൈമാറണമെന്നുമാണ് രാജീവ്കുമാറിന് ലഭിച്ചിരുന്ന നിര്‍ദേശം. കരിപ്പൂരിലെത്തുമ്പോഴേക്കും ഫോട്ടോയും ഫോണ്‍നമ്പറും അയച്ചുനല്‍കാമെന്നും പറഞ്ഞിരുന്നു. രാജീവ്കുമാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങുംമുന്‍പേ ഡി.ആര്‍.ഐ. സംഘത്തിന്റെ കസ്റ്റഡിയിലായി. യുവാവിന്റെ ഫോണ്‍ നിലവില്‍ ഡി.ആര്‍.ഐ.യുടെ കസ്റ്റഡിയിലാണ്. ഫോണ്‍ ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണോദ്യോഗസ്ഥര്‍. നാഗ്പൂരില്‍നിന്ന് നെയ്റോബിയിലേക്ക് പോയ രാജീവ്കുമാര്‍, രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കാതെ കരിപ്പൂര്‍വഴി മടങ്ങിയെത്തിയത് കേരളത്തിലെ ലഹരിമാഫിയയ്ക്ക്…

Read More

കോഴിക്കോട്: പുതിയപാലത്ത് പട്ടാപ്പകല്‍ ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മറുനാടന്‍ തൊഴിലാളി പിടിയില്‍. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പോലീസ് പിടികൂടിയത്. പുതിയപാലം പള്ളിക്ക് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി ഹനീഫ പള്ളിയില്‍ നമസ്‌കരിക്കാനായി പോയ സമയത്താണ് മറുനാടന്‍ തൊഴിലാളി വാഹനവുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റി നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഓട്ടോറിക്ഷ വഴിയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എടുത്തുകൊണ്ടുപോകണമെന്ന് തോന്നിയെന്നും അതിനാലാണ് ഓട്ടോയുമായി കടന്നുകളഞ്ഞതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

Read More

കൊച്ചി: കർഷകരെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ രൂക്ഷ വിമർശനം. ഇപ്പോൾ ജയസൂര്യയ്ക്ക് കയ്യടിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രം​ഗത്തെത്തിയിരിക്കുകയാണ്. മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയത് തന്നെ ആകർഷിച്ചു എന്നാണ് ഹരീഷ് കുറിച്ചത്. നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്.മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്.പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്.മറ്റ് നായക നടൻമാർ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു. അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട. നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്. പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക.…

Read More

തൃശൂർ: തൃശൂരിൽ മൂർക്കനിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ നാല് പ്രതികൾ അറസ്റ്റിൽ. അഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന നാലംഗ സംഘമാണ് അറസ്റ്റിലായത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്കു കാരണം. കുത്തേറ്റ മുളയം സ്വദേശി ജിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. തൃശൂരിൽ ഇന്നലെ രാത്രി മൂന്നു സംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതപ്പെടുത്തി പൊലീസ്. നെടുപുഴയിൽ നിനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ പെട്ട് കെടക്കുകയായിരുന്നെന്ന് പറഞ്ഞ് 3 പേരാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.. കരുണാമയിയുടെ സുഹൃത്തുക്കളായ അമൽ ,വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ…

Read More

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ തയാറെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ. രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കപ്പെട്ട ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരിച്ചു നൽകുന്നതു സംബന്ധിച്ച വിശദീകരണത്തിലാണ് പരാമർശം. കേന്ദ്ര ഭരണ പ്രദേശമാക്കിയ തീരുമാനം താത്കാലികമാണെന്നും, ഇക്കാര്യത്തിൽ ‌കൂടുതൽ വിശദീകരണം ഉടൻ നൽകാമെന്നും ചൊവ്വാഴ്ച തന്നെ കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നതാണ്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജനാധിപത്യ ഭരണസംവിധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് വ്യക്തമായ സമയക്രമം നൽകാൻ കോടതി നിർദേശിച്ചിരുന്നു.

Read More

മ​നാ​മ: ബു​ഡ​പെ​സ്റ്റി​ൽ ന​ട​ന്ന ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ​ചേ​സി​ൽ ചാ​മ്പ്യ​നാ​യ ബ​ഹ്റൈ​ൻ താ​രം വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ൻ (ബി.​എ.​എ) ആ​സ്ഥാ​ന​ത്താ​ണ് സ്വീ​ക​ര​ണ ച​ട​ങ്ങ് ന​ട​ന്ന​ത്. ബി.​എ.​എ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ​രി​സ് അ​ൽ കൂ​ഹേ​ജി, പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബി​ൻ ജ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ടെ​ക്‌​നി​ക്ക​ൽ, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​ർ നി​റ​ഞ്ഞ സ​ദ​സ്സ് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് യാ​വി​യെ സ്വീ​ക​രി​ച്ച​ത്. ത​നി​ക്ക് പ്രോ​ത്സാ​ഹ​നം ത​ന്ന രാ​ജ്യ​ത്തി​നും അ​സോ​സി​യേ​ഷ​നും വി​ൻ​ഫ്രെ​ഡ് യാ​വി ന​ന്ദി പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്‌​റൈ​ന്റെ ഏ​ക മെ​ഡ​ലാ​ണ് യാ​വി​യു​ടേ​ത്. മീ​റ്റി​ന്റെ ച​രി​ത്ര​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ എ​ട്ടാ​മ​ത്തെ സ്വ​ർ​ണ​വും. ഇ​തോ​ടെ ബ​ഹ്റൈ​നെ കാ​യി​ക ലോ​ക​ത്തി​ന്റെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കെ​ത്തി​ച്ച താ​ര​ങ്ങ​ളു​ടെ നി​ര​യി​ൽ യാ​വി​യും ഇ​ടം നേ​ടി. 2005ൽ ​പു​രു​ഷ​ന്മാ​രു​ടെ 800 മീ​റ്റ​റി​ലും 1,500 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യ റാ​ഷി​ദ് റം​സി, 2007ൽ ​വ​നി​ത​ക​ളു​ടെ 1,500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ മ​റി​യം…

Read More

കോട്ടയം. അഴിമതിയിൽ മുന്നിട്ടു നിന്നിരുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ സിപിഎം കടത്തിവെട്ടിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. പുതുപ്പള്ളിയിൽ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ സിപിഎമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രചാരണത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം പുതുപ്പള്ളി നിയോജക മണ്ഡലം അയർക്കുന്നം 10-ാം ബൂത്തിന്റെ കുടുംബ സംഗമവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.

Read More

ഇടുക്കി: തങ്ങളുടെ സ്വത്ത് വിവരങ്ങൾ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിപിഎം ഈ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കം നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ട. സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മാത്യു കുഴൽനാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കുന്ന പോലെ സിപിഎമ്മിൽ ആരെയും അനുവദിക്കാറില്ലെന്നും സിവി വർഗീസ് രാജാക്കാട്ട് പറഞ്ഞു.

Read More