Author: Starvision News Desk

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരി മാഫിയ സംഘം പ്രവാസിയുടെ വീടും കാറും തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയ സംഘം തകര്‍ത്തത്. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനാണ് വെട്ടേറ്റത്. വിവരം അറിഞ്ഞ് സംഭവം സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും ലഹരി മാഫിയ സംഘം തകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ലഹരി മാഫിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണ്‍സൂറിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മന്‍സൂര്‍ അയൂബ് എന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള തന്റെ സ്ഥലത്ത് അയൂബ് എന്ന ആള്‍ ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നു എന്നായിരുന്നു പരാതി. പരാതി നല്‍കിയതിന് പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണന്‍, ഫിറോസ് എന്നിവര്‍ വടിവാളുമായി മന്‍സൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മന്‍സൂര്‍, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ…

Read More

കല്പറ്റ: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനിക്കൊപ്പം റിസോർട്ടിൽ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) നെയാണ് തിങ്കളാഴ്ച കല്പറ്റ പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട്ട്‌ സ്വകാര്യ ബസ്‌ ഡ്രൈവറാണ്‌ ഇയാൾ. പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പോക്സോ കേസിലാണ് കല്പറ്റ പോലീസ് മുർഷിദ് മുഹമ്മദിനെ അന്വേഷിച്ചത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി കല്പറ്റയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് പിന്തുടർന്ന് എത്തിയപ്പോഴാണ് കല്പറ്റയിലെ റിസോർട്ടിൽനിന്ന് മറ്റൊരു സ്കൂൾവിദ്യാർഥിനിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. ബസ് ഡ്രൈവറായ മുർഷിദ് മുഹമ്മദ് സ്കൂൾവിദ്യാർഥിനികളെ പ്രണയംനടിച്ച് വയനാട്ടിലെ റിസോർട്ടുകളിലെത്തിച്ച് പീഡിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടുനിന്ന് വിദ്യാർ‌ഥിനികളെ സ്വന്തം കാറിലാണ് ഇയാൾ വയനാട്ടിൽ എത്തിച്ചിരുന്നത്. സ്കൂളിലേക്കും ട്യൂഷനും മറ്റും പോവുന്നസമയത്ത് കുട്ടികളെ കാറിൽ കയറ്റികൊണ്ടുവന്നശേഷം വൈകീട്ട് സ്കൂൾവിടുന്ന സമയമാകുമ്പോഴേക്ക് കോഴിക്കോട്ടേക്ക് തിരികെെയത്തിക്കുകയാണ്…

Read More

പുതുപ്പള്ളി:  ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍. കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടിയ്‌ക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതുപ്പള്ളി പള്ളിയില്‍ എത്തി പ്രാര്‍ഥനകള്‍ക്കും വിവിധ ബൂത്തുകളിലെ സന്ദര്‍ശനത്തിനും ശേഷം 9.30 ഓടെയാണ് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ ചാണ്ടി ഉമ്മന്‍ വോട്ടുരേഖപ്പെടുത്താന്‍ എത്തിയത്. പിതാവ് ഒപ്പമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പെന്ന നിലയില്‍ സ്വാഭാവികമായും അതിന്റെ വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കണിയാകുന്ന് എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തിയാണ് ജെയ്ക് സി. തോമസ് വോട്ടുചെയ്തത്. പിതാവിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ചശേഷമായിരുന്നു ജെയ്ക് വോട്ടുചെയ്യാനെത്തിയത്. 8.50 ഓടെയാണ് ജെയ്ക് വോട്ടുരേഖപ്പെടുത്തിയത്. മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്ന് വോട്ടുചെയ്ത ശേഷം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു. വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനം. വികസനത്തേയും പുതുപ്പള്ളിയുടെ…

Read More

കോട്ടയം: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് കോൺഗ്രസ് പിന്തുണയ്‌ക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്‌നാട് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിന്റെ തനിനിറം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. ‘ഉദയനിധി സ്റ്റാലിന്റെയും കാർത്തി ചിദംബരത്തിന്റെയും പ്രസ്താവനയോടുള്ള രാഹുൽഗാന്ധിയുടെയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണ്. രാജ്യത്തെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ഐഎൻഡിഐഎ മുന്നണി വംശഹത്യ നടത്തുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌നേഹത്തിന്റെ കടയല്ല വംശീയോന്മൂലനത്തിന്റെ കടയാണ് കോൺഗ്രസ് തുറക്കാൻ ശ്രമിക്കുന്നത്’. ‘ഗണപതിയെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇസ്ലാം മതത്തെ നശിപ്പിക്കുമെന്നാണ് ആരെങ്കിലും പറഞ്ഞതെങ്കിൽ ഇടത്-വലത് മുന്നണികൾ കേരളം കത്തിച്ചേനെ. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോൾ നോവലിസ്റ്റിന്റെ കൂടെ നിന്നവരാണ് കോൺഗ്രസുകാർ. എല്ലാകാലത്തും ഹിന്ദുവിരുദ്ധത…

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒമാരിയ മേഖലയില്‍ ഫിലിപ്പീന്‍സ് സ്വദേശിനിയായ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു. ഒന്നിലേറെ തവണ ഇയാള്‍ 35 കാരിയായ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം 35 കാരനായ യുവാവും കത്തി കൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് കൊലപാതക വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലന്‍സുകളും റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തേക്ക് ഉടന്‍ തിരിച്ചു. അവിടെയെത്തിയപ്പോള്‍ കാമുകിയായിരുന്ന ഫിലിപ്പീന്‍സ് യുവതിയെ ഇന്ത്യന്‍ പ്രവാസി മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തു പ്രതി വരുന്നത് അടക്കം വീടിനുള്ളിലെ നിരീക്ഷണ ക്യാമറകള്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Read More

അയോധ്യ: സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ പ്രസംഗവുമായി അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യ. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികം നല്‍കുമെന്ന് പരമഹംസ പ്രഖ്യാപിച്ചു. ഉദനിധിയുടെ ചിത്രത്തില്‍ പരമഹംസ ആചാര്യ വാളുകൊണ്ട് വെട്ടുന്ന വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ‘ഭൂമുഖത്ത് ആദ്യകാലം മുതല്‍ ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളു. അത് സനാതന ധര്‍മ്മമാണെന്നും അതിന് തുടക്കവും ഒടുക്കവും ഇല്ല. സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കും,’ പരമഹംസ ആചാര്യ പറഞ്ഞു. നേരത്തെ ഉദയനിധി സ്റ്റാലിന് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ബിജെപിയുടേയും ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയർന്നിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

Read More

കൊല്‍ക്കൊത്ത: സനാതന ധര്‍മ്മത്തെ എതിര്‍ത്ത് സംസാരിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്ഥാവന നടത്തരുത്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. താന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു. ഉദയനിധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരേയും ഇന്‍ഡ്യ സഖ്യത്തിനെതിരേയും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പരാമര്‍ശത്തിലൂടെ ഇന്ത്യയുടെ സംസ്‌കാരത്തേയും ചരിത്രത്തേയും അപമാനിച്ചുവെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയത്. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ‘ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം…

Read More

മൂവാറ്റുപുഴ:  ഇതരസംസ്ഥാനതൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായ ആളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ലാൽബാഗ് സ്വദേശി രാജ്കുമാർ മണ്ഡലിനെയാണ് (49) മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ബി.ഒ.സി. ജംഗ്ഷൻ ഭാഗത്ത്‌ മദ്യലഹരിയിൽ ഉണ്ടായ വഴക്കിൽ കൂടെയുണ്ടായ ശ്രീമന്ത് മണ്ഡലിന്‍റെ തല ഭിത്തിയിലേക്ക് പിടിച്ച് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ താടിയെല്ലിന് പൊട്ടലുണ്ടായി. മദ്യം കഴിച്ചതിന്‍റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. പ്രതിയെ പിടികൂടിയ പോലീസ്‌ സംഘത്തിൽ എസ് ഐ മാരായ വിഷ്ണു രാജു, എം.വി.ദിലീപ്കുമാർ, സീനിയർ സിപിഒ മാരായ കെ.ആർ.ശശികുമാർ, ഷാൻ മുഹമ്മദ്, ജിയോ.പി.വർഗീസ് ഇ.എ.ദിലീഷ് എന്നിവരാണ് ഉള്‍പ്പെട്ടത്.

Read More

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാൻ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കമ്മിറ്റി രൂപീകരിച്ചത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പിഎല്‍ പുനിയ, ഓംകാര്‍ മാര്‍കം, കെ സി വേണുഗോപാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Read More

രാജസ്ഥാന്‍; തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നാണ് ആരോപണം. ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചു. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ പ്രതിപക്ഷ കക്ഷികൾക്ക് നേരെ ഉയർത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിം​ഗ് രാജസ്ഥാനിൽ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ പ്രസംഗത്തിനിടെ നടത്തിയ സനാധന ധർമ്മ വിരുദ്ധ പരാമർശം വിവാദമാക്കുകയാണ് ബിജെപി. ഇന്ത്യ’ സഖ്യത്തിന് എതിരെ ആയുധമാക്കിയാണ് ഈ പരാമർശത്തെ ഉപയോഗിക്കുന്നത്. ഏതായാലും വിവാദം കത്തിയതോടെ സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ രംഗത്തുവന്നു. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്.

Read More