Author: Starvision News Desk

തിരുവനന്തപുരം: കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ സർക്കാർ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ മുട്ടട സ്വദേശി വിപിനെ( 50 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തോടിന് വശത്ത് റോഡിൽ ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിൻറെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. നാട്ടുകാരാണ് തോട്ടിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന് വിഷാദ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Read More

ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമാണ് രോമാഞ്ചം. ഹൊറർ കോമഡിയായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി ആവേശം എന്ന ചിത്രത്തിന്റെ ഒരുക്കുകയാണ് ജിത്തു. രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആയിരിക്കും ആവേശം എന്ന് സൂചന നൽകിയിരിക്കുകയാണ് ചെമ്പൻ വിനോദ്. രോമാഞ്ചത്തിൽ സയിദ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് എത്തുന്നുണ്ട്. ചെറിയ വേഷമാണ് ഇത്. എന്നാൽ സയിദിനെ മുഴുനീള കഥാപാത്രമാക്കി ജിത്തു മാധവൻ സിനിമ ഒരുക്കുന്നുണ്ട് എന്നാണ് ചെമ്പൻ വിനോദ് വ്യക്തമാക്കിയത്. ചിത്രത്തിൽ ഫഹദ് ആണ് നായകനാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്റെ കോളജ് കാലഘട്ടത്തിൽ ഉണ്ടായ രസകരമായ സംഭവമാണ് അതിൽ പ്രമേയമാകുന്നതെന്നും ചെമ്പൻ പറഞ്ഞു. ‘‘റിയല്‍ ലൈഫ് കഥാപാത്രമാണ് സയിദ്. പൂര്‍ണമായും സിനിമയില്‍ കാണിച്ചിരിക്കുന്നതു പോലെയല്ലെങ്കിലും 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്. പിന്നെ ആ കഥാപാത്രത്തിന്റെ ഫുള്‍ ഫ്‌ളെഡ്ജ്ഡ് സിനിമ എന്തോ…

Read More

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീരപ്രദേശങ്ങളായ റബാത്, കസബ്ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പകുതിയിൽ കൂടുതലും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. കനത്ത നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. അനേകം കെട്ടിടങ്ങൾ തകർന്നുവീണു. അതേസമയം, മൊറോക്കൻ ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമ കുറിപ്പിൽ വ്യക്തമാക്കി.

Read More

ജി 20യില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.(India-Middle East-Europe Economic Corridor) ജി20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ, ഷിപ്പിംഗ് പദ്ധതികള്‍ നടപ്പില്‍ വരും. സാമ്പത്തിക ഇടനാഴി വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു. പ്രഖ്യാപനം മികച്ച ഭാവി സൃഷ്ടിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍. ഇന്ത്യയെയും മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ച് വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുകയാണ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ഇത് ലോകത്തിന്റെ മുഴുവന്‍ കണക്ടിറ്റിവിറ്റിക്കും സുസ്ഥിര വികസനത്തിനും പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സംരംഭത്തിന്റെയും സാമ്പത്തിക ഇടനാഴി പദ്ധതിയുടെയും സംയോജനത്തിന്…

Read More

കോട്ടയം: ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം, ആ വിശ്വാസം ഞാൻ ഒരിക്കലും ഭംഗം വരുത്തുകയില്ല, വികസന തുടർച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് ‘- വോട്ടെണ്ണലിന് പിന്നാലെ ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘കഴിഞ്ഞ 53 വർഷം അപ്പ ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം താനുമുണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും തനിക്ക് സമന്മാരാണ്. പുതുപ്പള്ളിയുടെ വികസനത്തിനും വളർച്ചയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്ത് വന്ന് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ അദ്ദേഹം കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അപ്പയെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട’.’അപ്പയെ പോലെ തന്നെ ഞാനും പുതുപ്പള്ളിക്ക് കയ്യെത്തുന്ന…

Read More

തിരുവനന്തപുരം∙ പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36667 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6486 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36667 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,346 വോട്ട് ഇത്തവണ കുറഞ്ഞു. എല്‍ഡിഎഫിനെ ഞെട്ടിച്ച് പുതുപ്പള്ളിക്കോട്ട കാത്ത് ചാണ്ടി; ലീഡ് 36,667: ജെയ്ക്കിന് ഹാട്രിക്ക് തോല്‍വി ഉമ്മൻചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ…

Read More

ന്യൂഡൽഹി: കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) അന്തരിച്ചു. രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ടൈം ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവാണ്. കുട്ടികളുടെ മാസികയായ ടാർഗറ്റിലെ ‘‍ഡിറ്റക്ടീവ് മൂച്ച്‌വാല’യ്ക്കു പിന്നിലും അജിത് നൈനാനായിരുന്നു. രാഷ്ട്രീയത്തിനപ്പുറം ദൈനംദിന ജീവിത്തെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങൾ അദ്ദേഹം സസൂക്ഷ്മമായി നിരീക്ഷിച്ച് കാർട്ടൂണുകൾ തയാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അനുശോചനം അറിയിച്ചു.

Read More

ചെന്നൈ: നടനും സംവിധായകനുമായ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ടിവി സീരിയലിന്റെ ഡബ്ബിംഗ് സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ‘ജയിലർ’ ആണ് മാരിമുത്തിവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.1999ലാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2014ൽ പുറത്തിറങ്ങിയ ‘പുലിവാൽ’ എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്.

Read More

കോഴിക്കോട് ∙ പി.വി.അൻവർ എംഎൽഎ പല സമയത്തായി വാങ്ങിയ ഭൂമി കൈവശം വയ്ക്കാവുന്ന ഭൂപരിധിക്ക് പുറത്താണെന്നും അതിനാൽ 15 ഏക്കറിന് മുകളിലുള്ള ഭൂമി ഏറ്റെടുക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കക്കാടംപൊയിലിലെ ഭൂമിയാണ് കണ്ടുകെട്ടാവുന്നത്. കക്കാടംപൊയിലിലെ പാർക്കിനു വേണ്ടിയുള്ള ഭൂ ഉടമ്പടി പി.വി.അൻവറും ഭാര്യ അഫ്സത്ത് അൻവറും തമ്മിലാണ്. എന്നാൽ സ്റ്റാംപ് പേപ്പർ വാങ്ങിയത് മൂന്നാമതൊരു കക്ഷിയുടെ പേരിൽ ആണ്. ഇത് സ്റ്റാംപ് നിയമത്തിനു വിരുദ്ധമാണ്. അൻവറിനെതിരായ മിച്ചഭൂമിക്കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. കക്കാടംപൊയിലിലെ ഭൂമി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രേഖ സമർപ്പിച്ചെന്നും പിവിആർ എന്റർടെയ്ൻമെന്റ് എന്ന പേരിൽ പാർട്നർഷിപ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അൻവറിന്റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം തുടങ്ങിയതിൽ ചട്ടലംഘനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്ഷേപം അറിയിക്കാൻ ഇവർക്ക് 7 ദിവസം സമയം അനുവദിച്ചു. അൻവറിന്റെയും കുടുംബത്തിന്റെയും പക്കൽ ലാൻഡ് ബോർഡ് കണ്ടെത്തിയതിലും കൂടുതൽ ഭൂമി ഉണ്ടെന്ന് പരാതിക്കാരനായ കെ.വി.ഷാജി വാദമുന്നയിച്ചിരുന്നു. തുടർന്നാണ് രേഖകൾ…

Read More

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ അതിഥി തൊഴിലാളിയല്ലെന്നും നാട്ടുകാരൻ തന്നെയാണ് പ്രതിയെന്നും പൊലീസ് പറയുന്നു. കുട്ടി അപകട നില തരണം ചെയ്തതായും കുട്ടിക്ക് പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാ​ഗങ്ങളിലടക്കം പരിക്കേറ്റിട്ടുണ്ട്. രാത്രി രണ്ട് മണിയോടെ കരച്ചിൽ കേട്ട് നാട്ടുകാരനായ സുകുമാരൻ എന്നയാൾ വീടിന്റെ ജനൽ വഴി നോക്കിയപ്പോൾ കുട്ടിയെ ഒരാൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടെന്നു വെളിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളെ നേരിട്ട് കണ്ടാൽ അറിയാമെന്നും സുകുമാരൻ വ്യക്തമാക്കി. സുകുമാരൻ മറ്റൊരാളെ വിവരം അറിയിക്കുകയും ഇരുവരും ചേർന്നു തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പാടത്തിനരികിലൂടെ പേടിച്ചു ഓടി വരുന്നതു കണ്ടു തങ്ങൾ…

Read More