Author: Starvision News Desk

തിരുവനന്തപുരം: പെൺപ്രതിമ തന്ന് പ്രകോപിപ്പിക്കരുതെന്ന് നടൻ അലൻസിയർ. സംസ്ഥാന പുരസ്കാര വിതരണ വേദിയിൽ സെപ്‌ഷ്യൽ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ സ്ത്രീവിരുദ്ധ പരമാർശം.ആൺക്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺക്കരുത്തുള്ള പ്രതിമ നൽകണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആൺപ്രതിമ ലഭിക്കുന്ന ദിവസം താൻ അഭിനയം നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്പെഷ്യൽ ജൂറി പുരസ്കാരത്തുക വർധിപ്പിക്കണം. 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയർ വേദിയിൽ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേര്‍ന്നാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സംവിധായകന്‍ ടിവി ചന്ദ്രനെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും…

Read More

തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ അതിക്രമിച്ചു കയറിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് നടപടി. ജൂലൈ 22നായിരുന്നു സംഭവം. ഡാമില്‍ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ട് പൂട്ടി. ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിച്ചു.സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പിഎന്‍ ബിജു പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കണ്ടെയിന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി. കണ്ടെയിന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാനും നിര്‍ദേശം. ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം. ജില്ലയില്‍ കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു. പൊതുപരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു കൂട്ടിരിപ്പുകാരന് മാത്രമാകും ആശുപത്രികളില്‍ അനുമതി. പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ അനുവദിക്കില്ല. യോഗങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ അനുവദിക്കില്ല. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗികള്‍ക്കൊപ്പം ഒരു കൂട്ടിരിപ്പുകാരന്‍ മാത്രം. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെക്കണം. കണ്ടെയിന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് മേലധികാരികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്കും മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാകും…

Read More

കോഴിക്കോട്: പേരാമ്പ്രയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി മുനീബ് (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സ്ഥാപന ഉടമകൂടിയായ മുനീബിന് ഷോക്കേറ്റത്. പരസ്യ ബോർഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. കൂടെ സഹായി ഉണ്ടായിരുന്നെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതരെത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് മുനീബിനെ ആശുപത്രിയിൽ എത്തിച്ചത്. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരികയായിരുന്നു മുനീബ്.

Read More

കൊച്ചി. വയോധികനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് പിടിയില്‍. ആലുവയിലാണ് വയോധികനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ഇടപ്പള്ളി സ്വദേശിയായ ചന്ദ്രന്‍, ലിജി, പ്രവീണ്‍ എന്നിവരാണ് കേസില്‍ പോലീസ് പിടിയിലായത്. അതേസയയം ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും. യുവതിയുടെ നിര്‍ദേശം അനുസരിച്ചാണ് മറ്റ് പ്രതികള്‍ വയോധികനെ അക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ബുധനാഴ്ചയാണ് വയോധികനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ലിജിയും വയോധികനും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നു. ധ്യാന കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞാണ് ഇയാളെ ലിജി വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ലിജി ഇവിടെ നിന്നും പോകുകയും ചന്ദ്രനും പ്രവീണും എത്തിയ വയോധികനെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. അതേസമയം ലിജി 10000 രൂപയാണ് കൂട്ട് പ്രതികള്‍ക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

Read More

തിരുവനന്തപുരം : കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 23 ആശുപത്രി സഹകരണ സംഘങ്ങള്‍ സേവനം നല്‍കി വരുന്നുണ്ട്. പാലക്കാട് ജില്ലയില്‍ പാലക്കാട് ജില്ല സഹകരണ ആശുപത്രിയുടെ കീഴില്‍ സൗജന്യ പാലിയേറ്റീവ് കെയര്‍ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുന്നതിനായി നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തില്‍ ഒടുക്കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി തിരികെ വീടുകളില്‍ എത്തിയ്ക്കുകയും, തുടര്‍ ചികിത്സ ആവശ്യമാണെങ്കില്‍ നിശ്ചിത ഇടവേളകളില്‍…

Read More

നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്‍റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട്…

Read More

1,000 കോടി രൂപയുടെ പാൻ-ഇന്ത്യ ഓൺലൈൻ മണിചെയിൻ കുംഭകോണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്യും. ഒഡീഷ ഇക്കണോമിക് ഒഫൻസസ് വിങ് (ഇ.ഒ.ഡബ്ല്യു) ആണ് താരത്തെ ചോദ്യംചെയ്യുക. നിരവധി രാജ്യങ്ങളിൽ ഓൺലൈൻ സാന്നിധ്യമുള്ള സോളാർ ടെക്‌നോ അലയൻസ് (എസ്‌ടിഎ-ടോക്കൺ) എന്ന കമ്പനി ക്രിപ്‌റ്റോ നിക്ഷേപത്തിന്റെ മറവിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സോളാർ ടെക്‌നോ അലയൻസിനുവേണ്ടി പരസ്യങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കാരണത്താലാണ് ഇ.ഒ.ഡബ്ല്യു ​ഗോവിന്ദയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ജൂലൈയിൽ ​ഗോവയിൽ നടന്ന ചടങ്ങിൽ ​ഗോവിന്ദ പങ്കെടുത്തിരുന്നെന്നും ചില വീഡിയോകളിലൂടെ ഈ കമ്പനിക്ക് അനുകൂലമായ പ്രചാരണങ്ങൾ നടത്തിയെന്നും ഇ.ഒ.ഡബ്ല്യു ഇൻസ്പെക്ടർ ജനറൽ ജെ എൻ പങ്കജ് ദേശീയ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ​ഗോവിന്ദയെ ചോദ്യം ചെയ്യാൻ ഉടൻതന്നെ ഒരു സംഘത്തെ മുംബൈയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ​ഗോവിന്ദ കുറ്റാരോപിതനോ പ്രതിയോ അല്ല. അന്വേഷണത്തിന് ശേഷമേ ഇദ്ദേഹത്തിന്റെ കൃത്യമായ പങ്ക് വ്യക്തമാകൂ. ബിസിനസ് എ​​ഗ്രിമെന്റിന്റെ ഭാ​ഗമായുള്ള പ്രചാരണത്തിൽ സഹകരിക്കുക മാത്രമാണ് ​ഗോവിന്ദ ചെയ്തിട്ടുള്ളതെങ്കിൽ അദ്ദേഹത്തെ…

Read More

പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ തൃശൂരും പാലക്കാടും എൻഐഎയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയുടെ മൊഴി പ്രകാരം ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തുകയും രഹസ്യ യോഗം നടത്തുകയും ചെയ്ത തൃശൂരിലെ കേന്ദ്രത്തിലും തെളിവെടുപ്പ് നടന്നു. ഭീകരാക്രമണത്തിന് ഹയാത്ത് എടുത്ത കേന്ദ്രത്തിലും പ്രതിയെ എത്തിച്ച് പരിശോധിച്ചു. കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട മലയാളി ഐഎസ് ഭീകരർ രഹസ്യ കേന്ദ്രങ്ങളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എഎൻഐ നീക്കം. ഐഇഡി ബോംബുകളുടെ പരീക്ഷണ വിന്യാസം നടത്തിയതായി നേരത്തെ പിടിയിലായ ഭീകരരിൽ ചിലർ മൊഴി നൽകിയിരുന്നു. അറസ്റ്റിലായ നബീൽ അഹമ്മദ്, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. ആക്രമണങ്ങൾക്കായി വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായാണ് എൻഐഎയ്‌ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂരും പാലക്കാടും വ്യാപക പരിശോധനകൾ നടത്തിയത്. അമേരിക്കൻ സൈന്യത്തിന്റെ…

Read More

മലപ്പുറം: ടാങ്കർ മറിഞ്ഞ് കിണറിൽ ഡീസൽ ഒഴുകിയതിൻ്റെ കാരണത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം ഗ്രാമത്തിൽ കിണർ വെള്ളത്തിൽ കലർന്ന ഡീസൽ ഒഴിവാക്കാൻ കിണർ കത്തിച്ചു തുടങ്ങി. കഴിഞ്ഞദിവസം ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കിണറുകളിലെ ഡീസലിന്റെ അംശം ഒഴിവാക്കാൻ ഡീസൽ കത്തിച്ച് കളയാൻ തീരുമാനം എടുത്തത്. കിണർ വെള്ളം പലതവണയായി വറ്റിച്ചിട്ടും വീണ്ടും ഉറവയെടുക്കുമ്പോൾ ഡീസലിന്റെ അംശം കലരുന്നത് തുടർന്നതോടെയാണ് കിണർ കത്തിക്കാൻ തീരുമാനിച്ചത്. പരിയാപുരത്ത് ഡീസൽ ടാങ്കർ മറിഞ്ഞതിന് പിന്നാലെ, ഒലിച്ചിറങ്ങിയ 20,000 ലിറ്റൽ ഡീസൽ മണ്ണിലൂടെ കിണറുകളിലെത്തുകയായിരുന്നു. ടാങ്കർ മറിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പ്രദേശത്തെ കിണറുകളിൽ ഡീസൽ സാന്നിധ്യം കണ്ടത്. തിരുഹൃദയ മഠത്തിന്റെയും കൊല്ലരേട്ട് മറ്റത്തിൽ ബിജുവിന്റെയും കിണറുകളിലായിരുന്നു ആദ്യം ഡീസൽ കലർന്നു തുടങ്ങിയത്. പിറ്റേന്ന് റിട്ട. പ്രഥമാധ്യാപകൻ ആന്റണിയുടെ വീട്ടുകിണറ്റിൽ കണ്ടെത്തി. ക്രമേണ മറ്റുപല കിണറുകളിലേക്കുമെത്തി. മഠത്തിന്റെ കിണറ്റിൽ വെള്ളമെടുക്കാൻ പമ്പുസെറ്റ് ഓണാക്കിയപ്പോൾ തീ ആളിക്കത്തിയിരുന്നു. ഇരുപതടി ഉയരത്തിൽ തീ ആളി. 48 മണിക്കൂർ നിന്നുകത്തി കിണർ.

Read More