Author: Starvision News Desk

ലക്നൗ: ബൈക്കിന് പിന്നിലിരുന്ന യുവാവ് ഷാളിൽ പിടിച്ചുവലിച്ചതിനെത്തുടർന്ന് റോഡിൽ വീണ പതിനേഴുകാരി മറ്റൊരു ബൈക്കിടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗറിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന പൂജ എന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സൈക്കിളിലാണ് പൂജ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോയത്. കൂട്ടുകാരികളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രണ്ട് യുവാക്കൾ ബൈക്കിലെത്തി. ഇതിൽ പിന്നിലിരുന്നയാൾ പൂജയുടെ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട പെൺകുട്ടി സൈക്കിൾ സഹിതം താഴേക്ക് വീണു. തൊട്ടുപുറകേ എത്തിയ മറ്റൊരുബൈക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല. പൂജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു.ഷഹബാസ്, ഫൈസൽ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷഹബാസിനും ഫൈസലിനും മുട്ടിന് താഴെ വെടിയേറ്റിട്ടുണ്ട്. രക്ഷപ്പെടുന്നതിനിടെ മൂന്നാമന് വീണുപരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.സി…

Read More

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പേവിഷബാധയേറ്റ് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ എർളയത്ത് ലതയാണ് (53) തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ആഗസറ്റ് 28 ഉത്രാടം നാളിലാണ് ലതയെ തെരുവുനായ കടിച്ചത്. വീട്ടിലേയ്ക്ക് സ്ഥിരമായി വരാറുള്ള തെരുവുനായ ഇവരുടെ മൂക്കിൽ കടിക്കുകയായിരുന്നു. എന്നാൽ ലത പ്രതിരോധ വാക്സിനേഷൻ സ്വീകരിച്ചിരുന്നില്ല. പിന്നാലെ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിൽ സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് വ്യക്തമാക്കി. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് അഭിഭാഷകന്റെ കൈയിലെ മുറിവ് ചീഫ് ജസ്റ്റിസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തെരുവുനായ വിഷയം ഉയർന്നുവന്നത്. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ അഡ്വ. കുനാൽ ചാറ്റർജിയുടെ ബാൻഡേജിട്ട കൈ കണ്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആരായുകയായിരുന്നു. വീടിനടുത്ത് അഞ്ച് തെരുവുനായ്ക്കൾ വേട്ടയാടിയെന്ന് അഭിഭാഷകൻ മറുപടി നൽകി. തെരുവുനായ ആക്രമണങ്ങൾ വലിയ ഭീഷണിയായി മാറുകയാണെന്ന് ബെഞ്ചിലെ ജസ്റ്റിസ്…

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ തെക്കന്‍ രാജസ്ഥാന്‍- വടക്കന്‍ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴയാണ് പ്രവചിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുധാർമ്മികത ലംഘിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിന് കുവൈറ്റിൽ 27 പേർ പിടിയിലായി. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിവിധ രാജ്യത്തെ പൗരന്മാരാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്രിമിനൽ സെക്ടർ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. ഹവല്ലി ഗവർണറേറ്റ്, സാൽമിയ, മഹ്ബൗല പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അതേസമയം മസാജ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ട കേസിൽ കഴിഞ്ഞ മാസം അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. സാൽമിയയിലെ ഒരു മസാജ് കേന്ദ്രത്തിൽ നിന്നാണ് ഇവർ പിടിയിലായത്. പണം നൽകി സദാചാര വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ടു എന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഏഷ്യക്കാരാണ് അറസ്റ്റിലായ അഞ്ചുപേരും. കുറ്റാന്വേഷണ വകുപ്പ്,​ പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേർന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാൻ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരുന്നു. പ്രതികളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.…

Read More

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. എവേ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ അറ്റ്‌ലാന്റ യുനൈറ്റഡിനു മുന്നില്‍ വീണു. സൂപ്പര്‍ താരവും അര്‍ജന്റീന ഇതിഹാസവുമായ ലയണല്‍ മെസിയുടെ അഭാവത്തിലാണ് ടീം കളിച്ചത്. ആ ശൂന്യതയുടെ പ്രത്യക്ഷ തെളിവായി അവരുടെ വമ്പന്‍ തോല്‍വി മാറുകയും ചെയ്തു. മെസി മയാമിക്കായി കളിക്കാൻ തുടങ്ങിയ ശേഷം അവർ ലീ​ഗിൽ നേരിടുന്ന ആദ്യ തോൽവി കൂടിയാണിത്. ഒരു ഗോള്‍ നേടി ലീഡെടുത്തു മികച്ച രീതിയില്‍ തുടങ്ങിയ ഇന്റര്‍ മയാമിക്ക് ആ റിഥം അവസാനം വരെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ആദ്യ പകുതി തീരാന്‍ ഒന്‍പത് മിനിറ്റുകള്‍ ശേഷിക്കെ അവര്‍ കളി കൈവിട്ടു. ഒന്‍പത് മിനിറ്റിനിടെ അവര്‍ മൂന്ന് ഗോളുകളാണ് വഴങ്ങിയത്. അതില്‍ ഒന്ന് ഓണ്‍ ഗോളായി മാറുകയും ചെയ്തു. ലിയനാര്‍ഡോ കംപാനയാണ് മയാമിയുടെ രണ്ട് ഗോളുകളും നേടിയത്. അറ്റ്‌ലാന്റയ്ക്കായി ട്രിസ്റ്റന്‍ മുയുമ്പയാണ് 36ാം മിനിറ്റില്‍ ഗോളടിക്ക് തുടക്കമിട്ടത്. 41ാം മിനിറ്റില്‍ മയാമി…

Read More

പത്തനംതിട്ട: തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ കേരളത്തില്‍ പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരെയാണ് കേരള പൊലീസ് പിടികൂടിയത്. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട പുന്നയ്ക്കാട്ട് നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് കൊലക്കേസുകളില്‍ പ്രതികളാണ് ഇരുവരും. മൂന്ന് കൊലപാതകം അടക്കം 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. സുഭാഷ് മൂന്ന് കൊലപാതകം അടക്കം 17 കേസുകളില്‍ പ്രതിയാണ്. ആറുമാസം മുന്‍പാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ലോട്ടറി കച്ചവടം അടക്കം നടത്തിവരികയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് വരും. അതിനിടെ ഇവരുടെ വിരലടയാളം ഉപയോഗിച്ച്, പ്രതികള്‍ കേരളത്തില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്ന കാര്യം കേരള പൊലീസ് അന്വേഷിക്കും.

Read More

കോഴിക്കോട് ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിപ്പ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ്പ നിയന്ത്രണങ്ങൾ ലംഘിച്ച് ക്ലാസുകളും പരീക്ഷയും തുടരുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. ആശങ്കയകറ്റണമെന്നും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകള്‍ തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ എന്‍ഐടി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്തതിനാല്‍ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അവധി നല്‍കാനാവില്ലെന്നുമാണ് അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി. നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 23 വരെ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉൾപ്പെടെ നിർദേശം ബാധകമാണ്.

Read More

മനാമ: വനിതാവേദിയുടെ 2021-2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി 8/9/2023 വെള്ളിയാഴ്ച സെഗയ സ്കൈ ഷെൽ ഹാളിൽ വച്ചു നടത്തപ്പെട്ടു. വനിതാവേദി പ്രസിഡന്റ്‌  ഇൻഷ റിയാസ് അധ്യക്ഷനായ മീറ്റിംഗിൽ.2021-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ ഇൻഷ റിയാസും,സാമ്പത്തിക റിപ്പോർട്ട്‌  ബീന ജിജോ യും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിലൂടെ വന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ ജനറൽ ബോഡി അംഗീകരിച്ചു. 2023-2024 വർഷത്തേക്കുള്ള 19 അംഗ വനിതാവേദി എക്സിക്യൂട്ടീവ് പാനൽ സാംസാ ജോയിൻ സെക്രട്ടറി സിതാര മുരളികൃഷ്ണൻ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌: അമ്പിളി സതീഷ്, വൈസ്പ്രസിഡന്റ്‌: ജിഷ ജയദാസ്, സെക്രട്ടറി : അപർണ രാജ്‌കുമാർ, ജോയിൻ സെക്രട്ടറി :സൂര്യ സോമ, ട്രഷറർ: രശ്മി അമൽ, എന്റർടൈൻമെന്റ് കോർഡിനേറ്റർ:ധന്യസാബു, എന്നിവരെ തിരഞ്ഞെടുത്തു. സാംസാ വൈസ് പ്രസിഡന്റ്‌ . സോവിൻ, സെക്രട്ടറി .സതീഷ് പൂമനക്കൽ,ട്രഷറർ. റിയാസ് കല്ലമ്പലം , മുഖ്യ രക്ഷാധികാരി . മനീഷ്, രക്ഷാധികാരികളായ . മുരളികൃഷ്ണൻ, . ജേക്കബ് കൊച്ചുമ്മൻ, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു,സാംസാ…

Read More

മനാമ: പാലപാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും ബഹ്‌റിനിൽ സംഘടിപ്പിക്കാറുള്ള “പാക്ട് പൊന്നോണം”, പങ്കെടുക്കുന്ന ഓരോരുത്തർക്കും കൊടുക്കുന്നത് കണ്ണുകൾക്കും മനസ്സുകൾക്കും നിറഞ്ഞ സന്തോഷവും, മങ്ങാത്ത മായാത്ത ഒരു പ്രത്യേക അനുഭൂതിയും കൂടിയാണ്. ഈ വരുന്ന സെപ്തംബർ 22 ന്നു, ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ, ജന്മനാടിന്റെ ഉത്സവം, ഇവിടെ, അതേ രൂപത്തിൽ അതേ ഭാവത്തിൽ, പാക്‌ട് ഒരിക്കൽക്കൂടെ ഒരുക്കുകയാണ്. പാക്‌ട് പൊന്നോണത്തിൽ പ്രധാന അതിഥിയായി എത്തുന്നത് ബഹുമാന്യനായ കേരള വൈദ്യുതി മന്ത്രി ശ്രീ കൃഷ്ണൻകുട്ടി ആണ്. ബഹ്‌റിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളും അദ്ദേഹത്തോടൊപ്പം സദസിൽ ഉണ്ടായിരിക്കും. ഇത്തവണത്തെ പാക്‌ട് പൊന്നോണം പരിപാടിയിൽ കൂടാനും, അതോടൊപ്പം തനി പാലക്കാടൻ രീതിയിലുള്ള അതിവിപുലമായ സദ്യ ആസ്വദിക്കാനും പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി നിങ്ങൾ ഓരോരുത്തരെയും ഹാർദ്ദവമായി ക്ഷണിക്കുകയാണ്. 2023ലെ ഓണപരിപാടികൾ അവിസ്മരണീയമാക്കാൻ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഞങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു . കൂപ്പണുകൾക്കായി വിളിക്കേണ്ട നമ്പറുകൾ : അശോക് – 39871460…

Read More

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഹമദ് ടൌൺ ഡ്രീം പൂളിൽ ഓണസംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുബാംഗങ്ങളും വീടുകളിൽ തയ്യാറാക്കി കൊണ്ട് വന്ന വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും വിവിധ കലാകായിക പരിപാടികളും ഓണ സംഗമത്തിന്റെ ഭാഗമായി നടത്തുകയുണ്ടായി. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സെയിൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ ഓണാശംസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റ് ഭാരവാഹികളായ ജബ്ബാർ കുട്ടീസ്, ഹരീഷ് പി. കെ, രാകേഷ് പൗർണ്ണമി, ലേഡീസ് വിങ് കൺവീനർ ആബിദ ഹനീഫ്, ജോയിന്റ് കൺവീനർ അരുണിമ രാകേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Read More