Author: Starvision News Desk

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവ്വമത പ്രാര്‍ഥനയും നടക്കും. അതേസമയം ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബര്‍ 1ന് രാവിലെ പത്ത് മണിക്ക് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്വച്ഛഭാരതം എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകൾ, നഗരസഭകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. പദ്ധതികളുടെ സംഘാടനത്തിനായി ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പൗരന്‍മാരെ ഈ യജ്ഞത്തിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തൻ 1948 ജനുവരി…

Read More

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു. ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്‌കോറിനായിരുന്നു ഉത്തരകൊറിയൻ താരങ്ങളുടെ വിജയം. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ മെങ് ചെൻ-യിദി വാങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡികൾ രാജ്യത്തിനായി മെഡൽ ഉറപ്പിച്ചത്. നാല് ഗെയിം നീണ്ടുനിന്ന മത്സരത്തിൽ 11-5, 11-5, 5-11, 11-9 എന്ന സ്‌കോറിനാണ് ഇരുവരും വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരാണ് ചൈനീസ് ജോഡികൾ.

Read More

ഉത്തര്‍പ്രദേശ്: വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം. ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്‌രിയ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിറ്റാണ്ടുകളായി കുടുബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

സഹകരണ മേഖലയെ പൂർണമായി തകർക്കുന്ന തലതിരിഞ്ഞ നിലപാടാണ് സിപിഐഎമ്മിനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺ​ഗ്രസും യുഡിഎഫും ഇതിന് കൂട്ടുനിൽക്കുകയാണെന്നും വിമർശനം. എലിയെ പേടിച്ച് ഇല്ലം ചുടുകയെന്ന പറയുന്നപോലെയാണ് ഇപ്പോൾ ഇല്ലം ഇല്ലാതാകുമെന്ന് കെ സുരേന്ദ്രൻ. സഹകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ് പിണറായി വിജയനെന്ന് സുരേന്ദ്രൻ വിമർശിച്ചു. പാർട്ടി പറഞ്ഞാൽ കേരള ബാങ്കിലെ പണം നൽകാൻ ഗോപി കോട്ടമുറിക്കലിന്റെ കുടുംബം സ്വത്തല്ല കേരള ബാങ്കിലെ പണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് തൃശൂരിൽ കളമൊരുക്കാനെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്തവാനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതേസമയം കരുവന്നൂരിൽ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.…

Read More

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന്‍ ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന്‍ നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന്‍ വിശദമാക്കിയിരുന്നു. അതേസമയം കരുവന്നൂരില്‍ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.

Read More

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്‌റോണ്‍ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം ടീസര്‍ പുറത്തിറങ്ങി. ഗാന്ധി ജയന്തി ദിനം കൂടിയായ ഇന്ന് ഗാന്ധിജി പറഞ്ഞ സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല എന്ന വാചകത്തോട് കൂടിയാണ് ടീസര്‍ പുറത്തിറങ്ങിയത്.അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന നൗഷാദ് സാഫ്രോണിന്റെ ആദ്യ ചിത്രം കൂടിയാണിത്. വിവാദമായ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിയെ അനുസ്മരിപ്പിക്കുന്നതാണ് ‘പൊറാട്ട് നാടകം ‘ ടീസര്‍. സുനീഷ് വാരനാട് ആണ് രചന നിര്‍വഹിക്കുന്നത് മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റേയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറില്‍ വിജയന്‍ പള്ളിക്കര ആണ് പൊറാട്ട് നാടകം നിര്‍മിക്കുന്നത്. കേരളാ കര്‍ണാടക അതിര്‍ത്തിയിലെ ഗോപാലപുരം എന്ന ഗ്രാമത്തിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആ ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ…

Read More

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തിരയുന്ന ഭീകരരുടെ പട്ടികയിലുണ്ടായിരുന്ന ഐ.എസ്‌.ഭീകരന്‍ പിടിയിലായതായി ഡല്‍ഹി പോലീസ്. പിടികിട്ടാപ്പുള്ളിയായ ഐ.എസ്. ഭീകരനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. പുണെയിലെ ഐ.എസ്. മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ അറസ്റ്റ്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് എന്‍.ഐ.എ. മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഷാനവാസിനെ കണ്ടെത്താന്‍ പുണെ പോലീസും ഡല്‍ഹി പോലീസും എന്‍.ഐ.എയും അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പുണെയില്‍ വെച്ച് അറസ്റ്റിലായ ഇയാള്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് വ്യാജപേരില്‍ ഡല്‍ഹിയിലെത്തി താമസം തുടരുകയുമായിരുന്നു. ഇയാള്‍ ഡല്‍ഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുണെ പോലീസും എന്‍.ഐ.എയും ഡല്‍ഹി പോലീസിന്റെ സഹായത്തോടെ തലസ്ഥാനനഗരം കേന്ദ്രീരകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്‍ജിനീയറായ ഇയാള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നീങ്ങുക, രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്നീ ലക്ഷ്യത്തോടെയാ പ്രവര്‍ത്തിച്ച സ്ലീപ്പര്‍സെല്ലിന്റെ ഭാഗമായിരുന്നു എന്നാണ്…

Read More

ഒട്ടാവ: രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബർ ഖഴ്‍സ ഇന്റർനാഷനലിനെയും ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിൽ രണ്ടു ഗ്രൂപ്പുകളെ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ് കാനഡ. കാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലും 11 ഓളം ഖലിസ്ഥാൻ ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ജൂൺ 18നു കൊല്ലപ്പെട്ടതിനെ തുടർന്നാണു കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇന്നലെ വിശദീകരിച്ചു. എന്നാൽ, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്നും മാധ്യമ സമ്മേളനത്തിൽ ജയ്ശങ്കർ കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ പ്രസക്തമായ വസ്തുതകൾ കാനഡ കൈമാറിയാൽ പരിശോധിച്ചു നടപടിയെടുക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ഏക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം, സ്റ്റാർ വിഷൻ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിച്ച പോന്നോണം 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. https://youtu.be/8UEntOxryeQ കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൽ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ കേരള മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു. 1500 ഓളം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ, ഈ വർഷത്തെ ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെ കലാ പരിപാടികൾ, ഓണപ്പുടവ, വടം വലി മത്സരം എന്നിവ കൂടുതൽ ആവേശമാക്കി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കാമസ് മുഖ്യാഥിതിയായി പങ്കെടുത്തു. സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാനും കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷധികാരിയുമായ പ്രിൻസ് നടരാജൻ,…

Read More

മനാമ: തിരുനബി (സ്വ) യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ സ്റ്റാർ വിഷന്റെ ബാനറിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം സംഘാടന മികവു കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.എഫ് നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ സമ്മേളനം ഉത്ഘാടനം ചെയ്തു. https://youtu.be/Kki1MvEU30U?si=X947QDFBOB3Mb8Ot&t=3 ശാഫി സഖാഫി മുണ്ട(മ്പ മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരിം ഹാജി, റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി, മജ്മഉ തഅലീമിൽ ഖുർആൻ റിഫ മദ്രസ്സയിലെ സ്റ്റുഡന്റ്സ് കൗൺസിൽ ക്യാപ്റ്റൻ മുഹമ്മദ് യാസിർ നജിം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ 5 , 7 ക്ലാസ്സുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത…

Read More