Author: Starvision News Desk

ന്യൂഡ്ല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടത്തും. ഛത്തീസ്ഗഡില്‍ നവംബര്‍ ഏഴിനും 17നുമായി രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17നും രാജസ്ഥാനില് നവംബര്‍ 23നും തെലങ്കാനയില്‍ നവംബര്‍ 30തിനും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലുമായി 60 ലക്ഷം കന്നിവോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്താനൊരുങ്ങുന്നതെന്ന് ഇലക്ഷൻ കമ്മിഷണർ അറിയിച്ചു. ആകെവോട്ടർമാരുടെ എണ്ണം 16.14 കോടിയാണ്. ഇതിൽ 8.24 കോടി പുരുഷന്മാരും, 7.88 കോടി സ്ത്രീകളുമാണ്. ചത്തീസ്ഗഡിലും, മിസോറാമിലും വനിതാ വോട്ടർമാരാണ് കൂടുതൽ. ആകെ 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 1.01 പോളിംഗ് സ്‌റ്റേഷനുകളിൽ വെബ് കാസ്‌റ്റിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് ഡി വൈ എഫ് ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം. തൊഴില്‍ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ ‘കില ‘ യില്‍ പബ്ലിസിറ്റി അസിസ്റ്റന്റായി സൂര്യ ഹേമനെ നിയമിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെടല്‍ നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ആദ്യം ഇതിനെ എതിര്‍ത്ത ധനവകുപ്പ് പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. 2021 ജനുവരി നാലിനാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ സൂര്യ ഹേമന്‍ ദിവസവേതനക്കാരിയായി എത്തുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കില യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍വകുപ്പിന് കത്ത് നല്‍കി. വകുപ്പ്. മന്ത്രി കൂടിയായ വി.ശിവന്‍കുട്ടിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നല്‍കി. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. ധനവകുപ്പിന് പല കത്തുകളും താന്‍ നല്‍കാറുണ്ടെന്നും സൂര്യഹേമന്റെ നിയമനകാര്യം പരിശോധിച്ച്…

Read More

കണ്ണൂര്‍: ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചത്. ജനങ്ങളുമായി കൂടുതല്‍ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതല്‍. കൈക്കൂലി ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലപ്പോഴും പിടിയിലാകാത്തവിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലന്‍സ് സംഘം പറയുന്നു. അഴിമതിക്കാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യണമെങ്കില്‍ നിലവില്‍ കടമ്പകള്‍ ഏറെയാണ്. ഇതും അഴിമതി നടത്താന്‍ ധൈര്യം നല്‍കുന്നു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ വിജിലന്‍സ് ശ്രമം ആരംഭിച്ചു. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലന്‍സ് സംഘത്തെ കുഴക്കുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി കൂടുതല്‍. ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല…

Read More

കണ്ണൂര്‍: ദക്ഷിണറെയില്‍വേയിലെ തീവണ്ടി യാത്രയ്ക്കിടെ സ്ത്രീകള്‍ നേരിട്ട ലൈംഗികാതിക്രമക്കേസുകളില്‍ 83.4 ശതമാനവും കേരളത്തില്‍. 2020 മുതല്‍ 2023 ഓഗസ്റ്റുവരെ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 313 ഇത്തരം കേസുകളില്‍ 261-ഉം കേരളത്തിലാണ്. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളും ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകത്തിന്റെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണറെയില്‍വേയുടെ പരിധി. തീവണ്ടിക്കുള്ളിലും റെയില്‍വേസ്റ്റേഷനിലും നടന്ന സംഭവങ്ങള്‍ കേസില്‍ ഉള്‍പ്പെടും.

Read More

തൃശ്ശൂര്‍: പുത്തന്‍പീടികയില്‍ നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് സിയാദിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പുത്തന്‍പീടികയിലെ കള്ളുഷാപ്പിന് മുന്നില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ട സിയാദ് നടുറോഡില്‍ പരാക്രമം കാണിക്കുന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍, സ്ഥലത്തെത്തിയ പോലീസ് സംഘത്തോടും ഇയാള്‍ കയര്‍ത്തു. പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പ്രതി, പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ 32 കേസുകളില്‍ പ്രതിയാണെന്ന് വീരവാദം മുഴക്കിയ പ്രതി, വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ എന്ന് ചോദിച്ചാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ഇതിനുപുറമേ തുടര്‍ച്ചയായി അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചതോടെയാണ് കത്തിവീശിയത്. ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട സിയാദ്, തൃശ്ശൂര്‍ പാവറട്ടി സ്റ്റേഷനില്‍ മാത്രം 32 ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. വധശ്രമം…

Read More

കൊപ്പം(പാലക്കാട്): മുളയങ്കാവിലെ വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെപുരയ്ക്കല്‍ ഷാജിയും (46) ഭാര്യ സുചിത്രയുമാണ് (37) മരിച്ചത്. മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെ മരണം പുറലോകമറിയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാജിയെ പുറത്തുകാണാത്ത സാഹചര്യത്തില്‍, വീട്ടുടമ മുളയങ്കാവ് സ്വദേശി ഇവരെ തിരക്കിയെത്തിയതായിരുന്നു. വീട് അടച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന്, ഇവരുടെ ബന്ധുവീടുകളില്‍ അന്വേഷിച്ചു. വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വാടകവീട്ടിലെത്തിയത്. മുറിയുടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന്, സമീപവാസികളെയും കൊപ്പം പോലീസിലും വിവരമറിയിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്തുനിന്നും അടുക്കളഭാഗത്തെ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലാണ്. കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം മുറിയിലും ഭര്‍ത്താവിന്റെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയനിലയിലും കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിനുസമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുള്ളതായാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ഹരിദാസ്, ഒറ്റപ്പാലം സി.ഐ. എം.…

Read More

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതികപ്രശ്‌നങ്ങള്‍ വന്നതിനോടുള്ള ഇരുവരുടേയും പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. മൈക്ക് കൂവിയാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണെന്നായിരുന്നു ഫാ. പുത്തന്‍ പുരയ്ക്കലിന്റെ പരാമര്‍ശം. പാലായില്‍നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്റര്‍മാര്‍ ജോലിയില്‍ ഉഴപ്പുന്നവരല്ലെന്ന് പരാമര്‍ശിക്കവെയായിരുന്നു ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെ വിമര്‍ശനം. ‘ഒരു മൈക്ക് ഓപ്പറേറ്റര്‍ വെറുതേ ഉഴപ്പി, സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കുന്നവരല്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവര്‍ ഒരു പരിപാടി ഭംഗിയാക്കാന്‍ ശ്രദ്ധിക്കും. ഒരുപക്ഷേ വിവരമില്ലാത്ത ചില ആള്‍ക്കാരുണ്ട്, അല്‍പം മൈക്ക് കൂവിയാല്‍ അവനെ തെറിവിളിക്കുക, അത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ല. അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണ്. അത് പാര്‍ട്ടി സെക്രട്ടറി ക്ഷോഭിച്ചതും…

Read More

കിഴിശ്ശേരി(മലപ്പുറം): മൂന്നുപേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കുഴിയംപറമ്പ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി നൗഫലിനാണ് കുത്തേറ്റത്. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തായാണു സൂചന. ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജി.എല്‍.പി. സ്‌കൂളിനു സമീപമാണ് കൊലപാതകം. അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതര്‍ക്കമായി. അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പ്രജിത്ത്, നൗഫലിനെ സംഘം പിടിച്ചുതള്ളുന്നതുകണ്ട് അന്വേഷിക്കാനെത്തി. നൗഫലിനെ കത്തികൊണ്ടു കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേറ്റതായാണു വിവരം.നൗഫലിന് കൈക്കാണ് കുത്തേറ്റത്. കുത്തേറ്റ പ്രജിത്ത് ഓടുന്നതിനിടെ റോഡരികില്‍ വീണു. ഇതിനിടെ അക്രമിസംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

Read More

വാഷിങ്ടണ്‍: പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായവാഗ്ദാനവുമായി അമേരിക്ക. യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. സൈനിക സഹായവും ആയുധ കൈമാറ്റവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ്. ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി ഓസ്റ്റിന്‍ അറിയിച്ചു. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യു.എസ്.എസ്. ജെറാള്‍ഡ് ഫോര്‍ഡ്. ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും അയക്കും. യു.എസ്. യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും. നിലവിലെ സാഹചര്യത്തില്‍ ലെബനോനിലെ ഹിസ്ബുല്ല പോലുള്ള സായുധപ്രസ്ഥാനങ്ങള്‍ ഇസ്രയേലിനെതിരെ തിരിയാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയായാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ഒരു സൂചന കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരുന്നു. അതേസമയം, നാല് അമേരിക്കന്‍ പൗരന്മാരും ഹമാസിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടുവെന്ന് വിവരമുണ്ട്. ഇസ്രയേലില്‍…

Read More

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. യു.ഡി.എഫ്. അംഗം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയില്‍ സി.പി.എം. കൗണ്‍സിലര്‍ ഇടപെട്ടതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. വാക്കേറ്റം കനത്തതോടെ യോഗം പിരിച്ചുവിട്ടു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണം. അപകടം പറ്റി ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തിയ ആള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണമുന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം അപകടം പറ്റി ആശുപത്രിയിലെത്തിയ ആളെ കുഴപ്പമൊന്നും ഇല്ല എന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ നിന്ന് മടക്കിയയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ തുടയെല്ലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെത്തിയാണ് അദ്ദേഹം ചികിത്സ തേടിയത്. ഈ വിഷയം യു.ഡി.എഫ്. ഉന്നയിച്ചു. നേരത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്ന് അര്‍ബുദ രോഗിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇടപെട്ട കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി ബി.ജെ.പി.യും രംഗത്തെത്തി. പിന്നാലെ സി.പി.എം. അംഗങ്ങൾ ഇവയ്ക്ക് മറുവാദമായെത്തിയതോടെ വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും വഴി മാറി. ഒടുവില്‍ സംഘര്‍ഷം വഷളായതോടെ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു,

Read More