കണ്ണൂര്‍: ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചത്. ജനങ്ങളുമായി കൂടുതല്‍ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതല്‍. കൈക്കൂലി ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലപ്പോഴും പിടിയിലാകാത്തവിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലന്‍സ് സംഘം പറയുന്നു. അഴിമതിക്കാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യണമെങ്കില്‍ നിലവില്‍ കടമ്പകള്‍ ഏറെയാണ്. ഇതും അഴിമതി നടത്താന്‍ ധൈര്യം നല്കുന്നു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ വിജിലന്‍സ് ശ്രമം ആരംഭിച്ചു. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലന്‍സ് സംഘത്തെ കുഴക്കുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി കൂടുതല്‍. ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി പിരിച്ചുവിടാന്‍ നിയമഭേദഗതി ചെയ്യണമെന്നും വിജിലന്‍സ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.
Trending
- പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണം: രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ
- അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി ആള് പിടിയിൽ
- `ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ
- ഐഒസി ബഹ്റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി….
- വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്, 72,542 രൂപയുടെ സാധനങ്ങളുണ്ടായിരുന്നുവെന്ന് എഫ്ഐആര്‍
- ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഹാഷിറും ടീമും; മൂന്നാം നാള് ഒന്നാം ഭാഗം വീണു; നാല് ദിവസം കൊണ്ട് വാഴ 2 നേടിയത് എത്ര?
- തടവുകാരന്റെ മരണം: അന്വേഷണം തുടരുന്നു
- ബഹ്റൈനില്‍നിന്ന് കുറഞ്ഞ ചെലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യല്‍ ഫോറവും മലയാളി ബിസിനസ് ഫോറവും


