Author: Starvision News Desk

നി​ല​മ്പൂ​ർ: 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് കോ​ട​തി 16 വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ക​ഠി​ന ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോടതി. അ​മ​ര​മ്പ​ലം കൂ​റ്റ​മ്പാ​റ സ്കൂ​ൾ​പ​ടി​യി​ലെ പ​നോ​ളാ​ൻ അ​ബ്ദു​ൽ മു​ജീ​ബ് എ​ന്ന കു​യി​ൽ മു​ജീ​ബി​നെ(44) ആ​ണ് കോടതി ശിക്ഷിച്ചത്. നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ആണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​വും അ​ഞ്ചു​മാ​സ​വും ​കൂ​ടി സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. 2016 ഫെ​ബ്രു​വ​രി 13-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന കെ.​എം. ദേ​വ​സ്യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത് നി​ല​മ്പൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ടി. ​സ​ജീ​വ​ന്‍ ആ​ണ്. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​സി. ഷീ​ബ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.…

Read More

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവ്വഹിക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികൾ തമ്മിൽ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ടെന്നാണ് വിവരം. കോൺഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം യുഡിഎഫിൽ ശക്തമാണ്. അതേസമയം, ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പിജെ ജോസഫ് മത്സരിക്കണമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ആവശ്യമുയരുന്നുണ്ട്.

Read More

കൊച്ചി: വടക്കൻ പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തി യുവാവ്. പിതൃസഹോദിയായ ലീലയെ വീട്ടിൽ നിന്നും പുറത്താക്കുന്നതിന്റെ ഭാ​ഗമായിട്ടിരുന്നു യുവാവിന്റെ പരാക്രമം. വ്യാഴാഴ്‌ച രാവിലെ ജോലിക്ക് പോയ 56കാരിയായ ലീല തിരിച്ചു വന്നപ്പോൾ‌ വീടിരുന്ന സ്ഥാനത്ത് മൺകൂബാരമായിരുന്നു ഉണ്ടായിരുന്നത്. അവിവാഹിതയായ ലീല സഹോദര പുത്രൻ രമേഷും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി രമേഷും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലീല പറയുന്നു. വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ലീലയോട് രമേഷ് പല പ്രാവശ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയില്ലെന്ന് ലീല വ്യക്തമാക്കിയിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് രമേഷിന്റെ ഈ ക്രൂരത. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷം തുടര്‍നടപടി സ്വീകരിക്കാനാണേ് പൊലീസിന്റെ തീരുമാനം.

Read More

ദുബായ്: ദുബായ് കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരായ താമസക്കാരായിരുന്നു. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എന്‍ എം സി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.…

Read More

ദുബായ്: ദുബായ് കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും അവിവാഹിതരായ താമസക്കാരായിരുന്നു. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എന്‍ എം സി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും…

Read More

കൊല്ലം: സിനിമ നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

Read More

കോഴിക്കോട് ∙ വേങ്ങേരി ബൈപാസ് ജംക്‌ഷനു സമീപം സ്കൂട്ടറിൽ, പിന്നിൽനിന്നു വന്ന സ്വകാര്യ ബസിടിച്ചു സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു ദാരുണാന്ത്യം. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. ചേവായൂർ ഓഫിസ് ജീവനക്കാരനാണ് ഷൈജു. മറ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനു (36) ഗുരുതരമായ പരുക്കുകളോടെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു സ്വകാര്യ ബസ്സുകൾക്കിടയിലൂടെയാണ് സ്കൂട്ടർ സഞ്ചരിച്ചത്. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും തൽക്ഷണം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ് മരിച്ച ഷൈജു. ബസുകൾക്കിടെയുണ്ടായിരുന്ന മറ്റൊരു ബൈക്കിലെ യാത്രക്കാരനും അപകടത്തിൽ പരുക്കുണ്ട്. രണ്ടു ബസുകളിലുമായി യാത്ര ചെയ്ത അഞ്ചു പേർക്കും പരുക്കുണ്ട്. പിന്നിൽ വന്ന ബസിലെ ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ബസ് ഡ്രൈവർക്കെതിരെ…

Read More

ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും അറസ്റ്റില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38) എന്നിവരെയാണ് തിരുച്ചെങ്ങോട് ടൗണ്‍ പോലീസ് പിടികൂടിയത്. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നവജാത ശിശുക്കളെ പണം നല്‍കി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് പ്രതികള്‍ ചെയ്തിരുന്നതെന്നും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 12-ാം തീയതി പരാതിക്കാരനായ ദിനേശിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ കഴിഞ്ഞദിവസം തിരുച്ചെങ്ങോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് നഴ്‌സാണെന്ന വ്യാജേന പരിചയപ്പെട്ട ലോകാമ്മാള്‍ കുഞ്ഞിനെ വാങ്ങാനായി ദിനേശിനെ സമീപിച്ചത്.

Read More

കണ്ണൂര്‍: പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പോലീസ് ജീപ്പ്, ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ചു. പമ്പിലെ ഇന്ധനമടിക്കുന്ന മെഷീന്‍ തകരുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്‍പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ വാഹനമാണ് ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിച്ചു. പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനടക്കം തകര്‍ത്താണ് ജീപ്പ് കാറില്‍ച്ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറും മെഷീനും തകര്‍ന്നു.

Read More

തിരുവനന്തപുരം: കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ യാത്ര തുടങ്ങി. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചരണാർത്ഥമാണ് ഒക്‌ടോബർ 14, 15 തിയതികളിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേക്കോട്ട മുതൽ ലുലുമാൾ വരെയായിരുന്നു മുൻകൂട്ടി ബുക്ക് ചെയ്തവർക്കായി യാത്ര സംഘടിപ്പിച്ചത്. ഇന്നലെ(ഒക്‌ടോബർ 14) വൈകിട്ട് 4.30ന് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നാരംഭിച്ച യാത്ര സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുമുഖം ബീച്ച് റൂട്ട്‌വഴിയാണ് പുരോഗമിച്ചത്. ഇന്നു (ഒക്‌ടോബർ 15) വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെ കേരളീയം ഡബിൾ ഡെക്കർ യാത്ര ഉണ്ടായിരിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് സന്ദേശമയയ്ക്കണം.

Read More