- ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം ആരംഭിച്ചു
- ബഹ്റൈന്‍ റോയല്‍ വനിതാ സര്‍വകലാശാലയില്‍ കരിയര്‍ ഫോറം സംഘടിപ്പിച്ചു
- അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു
- ആശസമരം അവസാനിക്കാത്തതിന് സമരസമിതിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ‘ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുന്നു’
- മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; ‘കേസിൻ്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറിഞ്ഞു’
- ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് സ്വദേശി
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയുടെ സഹോദരിയെ ചോദ്യം ചെയ്തു, രേഖകൾ ദുരുപയോഗം ചെയ്തെന്ന് സുഹൃത്തായ യുവതി
- നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു
Author: Starvision News Desk
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രംഗത്ത്. മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ശശി തരൂർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നാണ് പ്രതീക്ഷ. തിരുത്തിയാൽ കോൺഗ്രസിനെതിരെ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ല. എന്നാൽ ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ?സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറാവണം. സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. സംസ്ഥാന സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല.ധൂർത്ത് ഒഴിവാക്കണം. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. ചർച്ച നടത്തിയാൽ കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേല്‍ അതിന്…
കൊച്ചി: ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ് കേരളത്തിലെ പ്രധാന നഗരങ്ങളെല്ലാം. തലസ്ഥാന നഗരിയും മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റും നന്മയുടെ ആഘോഷമായ ദീപാവലിയെ വരവേറ്റു കഴിഞ്ഞു. മൺചെരാതുകൾ കത്തിച്ചും രംഗോലി വരച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് ദീപാവലി ആഘോഷം. മലയാളികളുടെ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമാണ് ഉണ്ടാവുക. എന്നാൽ ഗുജറാത്തികൾക്ക് ഒന്നല്ല, അഞ്ച് ദിവസമാണ് ദീപാവലി ആഘോഷങ്ങൾ. ഈ അഞ്ച് ദിവസങ്ങളിലും വ്യത്യസ്തമായ രീതിയിൽ ഗുജറാത്തികൾ രംഗോലി വരച്ച് മുറ്റങ്ങളും വീടും ഭംഗിയാക്കും. ധനലക്ഷ്മിയെ പ്രാർത്ഥിച്ച് വീട്ടിലേക്ക് വരവേൽക്കുന്ന ചടങ്ങുകളാണ് ഇത്. ഇത്തവണയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്ക കടകൾ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതൽ സ്റ്റാർ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങൾ വിപണിയിൽ ലഭ്യമാണ്. രംഗോലിയും പടക്കവും കഴിഞ്ഞാൽ ദീപാവലി ആഘോഷങ്ങളിൽ പ്രധാനി മധുര പലഹാരമാണ്. മധുരം നൽകിയും സ്നേഹം പങ്കിട്ടും ആഘോഷം വർണാഭമാക്കാൻ മധുര വിഭവങ്ങളിൽ പുതുമ നിറഞ്ഞിട്ടുണ്ട്. പല നിറങ്ങൾ ചാലിച്ച മധുര പലഹാരങ്ങൾ ആകർഷകമാണ്. പാൽ,…
മലപ്പുറം: സംസ്ഥാന പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. കുറ്റിപ്പുറം സംസ്ഥാന പാതയിൽ കിൻഫ്ര പാർക്കിന് സമീപത്തായി പള്ളിപ്പടിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്നുവന്ന ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ ലോറി പൂർണമായും തകർന്ന നിലയിലാണ്.പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പള്ളിപ്പടിയിൽ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ഇതിനാൽ തന്നെ പ്രദേശത്ത് അപകടങ്ങൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
കാസർകോട്: 9.021 ഗ്രാം മെത്താംഫിറ്റമിനുമായി വനിതയെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് എരിയാൽ വില്ലേജിൽ വാടക വീട്ടിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്നയാളുടെ ഭാര്യ റംസൂണ എസ് ആണ് പിടിയിലായത്.സൈബർസെല്ലിന്റെ സഹായത്തോടെ കാസർകോട് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ. കെ, ഷിജിത്ത്. വി. വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം. വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി. എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി. പി. എസ് എന്നിവർ പങ്കെടുത്തു.തിരുവനന്തപുരത്ത് 1.37 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയായ ആഷിക് അമീറിനെയാണ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അൽത്താഫ്, മണികണ്ഠന്‍, അനില്‍ കുമാര്‍, ഗിരീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജന, എക്സൈസ് ഡ്രൈവർ ഷെറിൻ…
കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ ഇ ഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണ്ടല ബാങ്കിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടര്‍ച്ചയാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ ഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം. ഇന്ത്യയിൽ 282 ബാങ്കുകൾക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളിൽ ഒന്നും ഇ ഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷ യാചിച്ച മറിയക്കുട്ടി. ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് പ്രചരണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. വീടിനുനേരെ കല്ലേറുണ്ടായെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും മറിയക്കുട്ടി അടിമാലിയില്‍ പറഞ്ഞു.എന്നാല്‍ മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ പറഞ്ഞു. തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്‍ വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ. എന്റെ പിള്ളേര്‍ക്ക് ജോലിയുണ്ടെന്ന് അവരു പറയുന്നു. അത് അവര്‍ക്കേ അറിയാവൂ. എന്റെ മക്കള്‍ക്ക് ഏത് ഓഫീസിലാണ് ജോലിയെന്ന് ഒന്നു പറഞ്ഞു തരണം. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മക്കളുടെ അടുത്ത് ഒന്നുപോകാന്‍ ആഗ്രഹമുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.
വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കരുവന്നൂരിലും കണ്ടലയിലും മാത്രമല്ല നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ ബിജെപി സഹകരണ പ്രക്ഷോഭങ്ങൾ തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.50,000 മുതൽ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇത്രയും ഭീമമായ തുക ജനങ്ങളിൽ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുകയെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ. സഹകരണ സ്ഥാപനങ്ങളെ പൂർണമായും തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നിക്ഷേപകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്. മുഖ്യമന്ത്രിയും…
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനത്തിൽ തൃപ്തിയെന്ന് കെ ബി ഗണേഷ് കുമാർ. ഇപ്പോഴും സാറ്റിസ്‌ഫൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതേസമയം എൽഡിഎഫ് യോഗത്തിൽ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് ഭക്ഷ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. ഏഴ് വർഷത്തിന് ശേഷമാണ് വില വർധന നടപ്പാക്കുന്നത്. സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് യോഗത്തിൽ ഭക്ഷ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
കോഴിക്കോട്: ഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഒരു കുട്ടയിലെ ഒരു മാങ്ങ മാത്രം കെട്ടുപോയെന്ന് കരുതി ബാക്കി മാങ്ങകള്‍ ആരെങ്കിലും ഉപേക്ഷിക്കുമോ എന്ന് കരുവന്നൂര്‍ ബാങ്കിനെ ചൂണ്ടിക്കാട്ടി സ്പീക്കര്‍ ചോദിച്ചു. കോഴിക്കോട് ചെക്യാട് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കാനായി വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ജയിലില്‍ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് റോസ് അവന്യൂ കോടതിയില്‍ ഹാജരായ സഞ്ജയ്, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ‘കെജ്‌രിവാള്‍ ജിയെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. വെറും അറസ്റ്റല്ല, അതിലും വലുതാണ് കെജ്‌രിവാളിനോട് ഈ മനുഷ്യര്‍ ചെയ്യുക’, സഞ്ജയ് സിങ് പറഞ്ഞു. ഇതിന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. കഴിഞ്ഞ മാസമാണ് ഡൽഹി മദ്യനയക്കേസില്‍ ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയില്‍ മണിക്കൂറുകളോളം നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. മദ്യനയ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ സമന്‍സ് തള്ളിയിരുന്നു.