Author: Starvision News Desk

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, റവ. ഫാ. എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കു വേണ്ടിയും, എപ്സിലോൺ കമ്പനി സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, ശ്രീ. മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിനും വേണ്ടിയുള്ള മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കൾ ആയി. ഉച്ചയ്ക്ക് 1:30 തിന് ആരംഭിച്ച ഫൈനൽ മത്സരം എക്കോടെക് കമ്പനി ജനറൽ മാനേജർ സാലസ് വിത്സൻ ഉത്ഘാടനം ചെയ്തു. ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഹിസ് എക്‌സലൻസി ഡോ. ഹസൻ ഈദ് ബുകമാസ് എം.…

Read More

പാലക്കാട്: കാടാങ്കോടില്‍ പ്രായമുള്ള ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. മകന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാടാങ്കോട് അയ്യപ്പന്‍കാവിലെ യശോദ (55)യാണ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്. സംഭവത്തില്‍ മകന്‍ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസുഖബാധിതനായ ഭര്‍ത്താവ് അപ്പുണ്ണി(60)യെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതിനാണ് യശോദയെ മകന്‍ മര്‍ദിച്ചത് എന്നാണ് വിവരം. യശോദ മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മദ്യലഹരിയിലാണ് അനൂപ് അമ്മയെ മര്‍ദിച്ചതെന്നാണ് വിവരം. അനൂപിന്റെ അച്ഛന്‍ അപ്പുണ്ണി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ്. ഭര്‍ത്താവിന് അസുഖം മൂര്‍ച്ഛിച്ചതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് യശോദ മകനോട് ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് യശോദയെ മകന്‍ ആക്രമിച്ചത് എന്നാണ് വിവരം. മര്‍ദനത്തില്‍ പരിക്കേറ്റ യശോദയെ ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യശോദ മരിച്ചു. ഇതിനിടെയാണ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അസുഖം മൂര്‍ച്ഛിച്ചാണ് അപ്പുണ്ണിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം. അതിനിടെ, അപ്പുണ്ണിയെ ആശുപത്രിയില്‍…

Read More

ലഹരി വസ്തുക്കളുടെ ഉപയോഗമാണ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വാഴക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന ലഹരി വസ്തുക്കള്‍ സമൂഹത്തിനുണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. ഇതിനെതിരെ ജാഗ്രതയോടെയുള്ള സമീപനമാണ് സമൂഹം സ്വീകരിക്കേണ്ടത്. അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അവരുടെ ജീവിത സാഹചര്യങ്ങള്‍ പരിശോധിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ശ്രദ്ധിക്കണം. കേരളത്തിലെ ചുറ്റുപാടുമായി ചേര്‍ന്ന് ജീവിക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിഥി തൊഴിലാളികളെയും കുടുംബങ്ങളെയും പ്രത്യേകം ബോധവത്ക്കരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് അതത് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണം. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുമ്പോള്‍ കുറ്റകൃത്യങ്ങളുടെ…

Read More

കോഴിക്കോട്: കെപിസിസി 23ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന പലസ്തീന്‍ െഎക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. ആരെതിര്‍ത്താലും കടപ്പുറത്ത് തന്നെ റാലി നടത്തുമെന്നും ശശി തരൂര്‍ എം.പി പങ്കെടുക്കുമെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. അന്‍പതിനായിരം പേരെ പങ്കെടുപ്പിച്ചുള്ള റാലിയാണ് ലക്ഷ്യമിട്ടത്. 23ന് കടപ്പുറത്ത് നടത്താന്‍ ജില്ലാ കലക്ടര്‍ ആദ്യം വാക്കാല്‍ അനുമതിയും നല്‍കി. എന്നാല്‍ നവകേരള സദസിന്റ വേദി കടപ്പുറത്തുണ്ടെന്നും അതിന് ഒരുക്കങ്ങള്‍ നടത്തണമെന്നും പറഞ്ഞ് പിന്നീട് നിഷേധിച്ചു. താന്‍ മൂന്ന് തവണ വിളിച്ചിട്ടും കലക്ടര്‍ ഫോണ്‍ എടുത്തില്ലന്നും റാലിയില്‍ ആളുകൂടുമെന്ന പേടിയാണ് സി.പി.എമ്മിനെന്നും എം.കെ രാഘവന്‍. പലസ്തീന്‍ വിഷയത്തില്‍ സി.പി.എമ്മിന്റ ഇരട്ടത്താപ്പാണ് ഇതിലൂടെ തെളിഞ്ഞതെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍. റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി. മുസ്ലീം ലീഗ് റാലിയിലെ തെറ്റ് തരൂര്‍ തെറ്റുതിരുത്തണമെന്ന കെ മുരളീധരന്റ എം.പിയുടെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് കെ.പി.സി.സി…

Read More

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ എതിര്‍കക്ഷികള്‍ക്ക് കോടതിയുടെ സമന്‍സ്. എം വി ഗോവിന്ദന്‍, പി പി ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് എറണാകുളം സിജെഎം കോടതി സമന്‍സ് അയച്ചു. ജനുവരി 12 ന് ഹാജരാകാനാണ് നിര്‍ദേശം. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിര്‍ദേശം. ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ സുധാകരനെതിരെ എം വി ഗോവിന്ദന്‍ പരാമര്‍ശം നടത്തുന്നത്. ഇതു ചോദ്യം ചെയ്താണ് കെ സുധാകരന്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് കെ സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം. അതിജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. എം വി ഗോവിന്ദന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി. എന്നാല്‍ രഹസ്യമൊഴി ഉള്‍പ്പടെ എങ്ങനെ…

Read More

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി ദേവസ്വം ബോര്‍ഡ്. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ നോട്ടീസാണ് വിവാദമായത്. പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചായിരുന്നു നോട്ടീസ്. ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലും നോട്ടീസില്‍ ചേര്‍ത്തിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടീസ് പിന്‍വലിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഡറക്ടറെ നീക്കിയത്. വിവാദത്തെത്തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബര പരിപാടിയില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ വിട്ടുനിന്നിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളായി ഗൗരി ലക്ഷ്മി ഭായിയെയും ഗൗരി പാര്‍വതി ഭായിയെയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. അസുഖം കാരണം ഇരുവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇന്ന് രാവിലെ ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ശിലാഫലകത്തില്‍ പേരുവച്ചെങ്കിലും…

Read More

ബംഗളുരു : ദീപാവലി ദിനത്തിൽ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളുമായി നിറഞ്ഞാടിയ ബാറ്റർമാരുടെ കരുത്തിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടി. ശ്രേയസ് അയ്യർ (128 നോട്ടൗട്ട്)​,​ കെ.എൽ. രാഹുൽ(102)​,​ രോഹിത് ശർമ്മ (61)​,​ ശുഭ്‌മാൻ ഗിൽ (51)​,​ വിരാട് കൊഹ്‌ലി (51)​ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഗിൽ – രോഹിത് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. 12ാം ഓവറിൽ പോൾ വാൻ മീകെരന്റെ പന്തിൽ ഗിൽ പുറത്തായെങ്കിലും തുടർന്നെത്തിയ കോഹ്‌ലി രോഹിതിന് പിന്തുണ നൽകി. എന്നാൽ അനാവശ്യ ഷോട്ടിന് മുതിർന്ന് രോഹിത് ബാസ് ഡി ലീഡെയുടെ പന്തിൽ പുറത്തായി. നാലാം വിക്കറ്റിൽ കൊഹ്‌ലി – ശ്രേയസ് സഖ്യം 71 റൺസ് കൂട്ടിച്ചേർത്തു. വാൻ ഡർ മെർവെ കൊഹ്‌ലിയെ ക്ലീൻ ബൗൾഡ‌ാക്കി ഈ കൂട്ടുകെട്ട്…

Read More

ചെന്നൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് 26കാരിയും കാമുകനും ഉൾപ്പെടെ അഞ്ചുപേ‌ർ അറസ്റ്റിലായത്. പൂക്കച്ചവടക്കാരനായ പ്രഭു(30)വിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വിനോദിനി (26) ഇവരുടെ കാമുകൻ ഭാരതി (23), ഭാരതിയുടെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാക‌ർ, ശർവാൻ എന്നിവർ പിടിയിലായത്.നവംബർ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സഹോദരനെ അന്വേഷിച്ചപ്പോൾ വീട്ടിലെത്തിയില്ലെന്നാണ് വിനോദിനി മറുപടി നൽകിയത്. പലയിടത്തും അന്വേഷിച്ചിട്ട് കാണാതായതോടെ സഹോദരൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തതിൽ വിനോദിനിയും ഭാരതിയുമായുള്ള ബന്ധം പൊലീസ് കണ്ടെത്തുകയായിരുന്നു. വിനോദിനിയും കാമുകനും മൂന്ന് മാസം മുൻപ് ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇതറിഞ്ഞ പ്രഭു ഭാര്യയുമായി വഴക്കിട്ടു. ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് പ്രഭു മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തു. ശേഷം രണ്ടാഴ്‌ചയോളം വിനോദിനിയും ഭാരതിയും കണ്ടിരുന്നില്ല.കൊലപാതകം നടന്ന ദിവസം രോഗബാധിതനായിരുന്ന പ്രഭുവിന് മരുന്നെന്ന പേരിൽ വിനോദിനി ഉറക്കഗുളിക…

Read More

മനാമ: ബഹ്റൈനിലെ ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂർ ജില്ലിയിലെ ഗുരുവായൂർ കലൂർ സ്വദേശി ഷാജി ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു. 49 വയസ്സ് ആയിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേർന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിൻറെ കീഴിൽ നിയമ നടപടികൾ തുടരുന്നു.

Read More