- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി
Author: Starvision News Desk
കോട്ടയം: കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകർ അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവം അന്വേഷിക്കാൻ ബാർ കൗൺസിൽ സമിതി. അഡ്വ കെപി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതിയിയെ നിയോഗിച്ചത്. അഭിഭാഷകരായ കെകെ നസീർ, സുദർശന കുമാർ , കെആർ രാജ്‌കുമാർ, മുഹമ്മദ് ഷാ എന്നിവരും അടങ്ങുന്നതാണ് സമിതി. കോട്ടയത്ത് നേരിട്ടെത്തി സമിതി തെളിവെടുപ്പ് നടത്തും. തുടർന്ന് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ തീരുമാനിക്കുമെന്ന് ബാർ കൗൺസിൽ അറിയിച്ചു. വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ നടത്തിയ പ്രകടനത്തിലായിരുന്നു വനിതാ സിജെഎം ന് എതിരെ അശ്ലീല മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇരുകൂട്ടർക്കുമിടയിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ഉള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇരുന്നൂറോളം വരുന്ന അഭിഭാഷക സംഘം തന്‍റെ ഡയസിനു മുന്നില്‍ അസഭ്യം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയെന്ന് വ്യക്തമാക്കിയുളള റിപ്പോര്‍ട്ട് വനിതാ സിജെഎം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു. രജിസ്ട്രാറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. രജിസ്ട്രാര്‍ക്ക്…
കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം എന്നാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായി തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ഇവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റവരെല്ലാം വിദ്യാർഥികളാണെന്നാണ് വിവരം.
ആലപ്പുഴ: നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിനു മുന്നോടിയായി കെ.എസ്.ആര്‍.ടി.സി ബസ് ഉപയോഗിച്ച് ആലപ്പുഴയിൽ ട്രയല്‍ റണ്‍ നടത്തി. നവകേരള സദസ്സിന് ആലപ്പുഴയിലെത്തുമ്പോൾ, വൈക്കത്തു നിന്ന് ബസ് ജങ്കാറില്‍ കയറ്റി തവണക്കടവിലേക്കെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നവകേരള ബസിന്റെ സമാന വലുപ്പമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് ജങ്കാറില്‍ കയറ്റി ശനിയാഴ്ച ട്രയല്‍ റണ്‍ നടത്തിയത്. 2.5 കിലോ മീറ്ററാണ് ഇവിടെ കായലിന്റെ വീതി. വൈക്കം ആര്‍.ടി ഓഫീസിനാണ് ബസ് ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ചുമതല. ബസ് ജങ്കാർ ഉപയോഗിച്ച് കടത്തുന്നത് സംബന്ധിച്ച സുരക്ഷ ഉറപ്പുവരുത്താനാണ് ട്രയൽ റൺ നടത്തിയത്. ആലപ്പുഴ ജില്ലയില്‍ ഡിസംബര്‍ 14,15,16 തീയ്യതികളിലാണ് നവകേരള സദസ്സ് നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കടന്ന് നിലവില്‍ കോഴിക്കോടാണ് നവകേരള സദസ്സ് നടക്കുന്നത്. 25 പേര്‍ക്ക് യാത്രചെയ്യാനാകുന്ന ആഡംബര ബസാണ് നവകേരള സദസ്സിനായി ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ ബോഡി നിര്‍മ്മിച്ചത്. ബസിന് പുറത്ത്…
കൊച്ചി∙ കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്. കേസിൽ മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നായിരുന്നു കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത്. ഇതോടെ വിദേശനാണ്യ വിനിമയച്ചട്ടത്തില്‍ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ സമന്‍സ് അയയ്ക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവര്‍ക്കു നോട്ടിസ് അയയ്ക്കുന്നത് രണ്ടു മാസത്തേക്കു ജസ്റ്റിസ് വി.ജി. അരുണ്‍ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഉടൻ തന്നെ തോമസ് ഐസക്കിന് സമൻസ് അയയ്ക്കുമെന്നാണ് ഇ.ഡി.യുമായി ബന്ധപ്പെട്ടവർ പറയുന്നത്.
കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ പോലീസ് വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മരണാനന്തര അവയവദാനം മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവയവങ്ങള്‍ ദാനം ചെയ്ത സെല്‍വിന്‍ ശേഖറിന്റെ ഭാര്യ ഗീതയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആരോഗ്യ രക്ഷാപ്രവര്‍ത്തനത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ പോലീസിനെയും ആരോഗ്യവകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സ്റ്റാഫ് നേഴ്‌സ് സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് മറ്റൊരു ജീവന് തുടിപ്പേകാനായി കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണനിലാണ് ആ ഹൃദയം ഇപ്പോള്‍ തുടിക്കുന്നത്. ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഹൃദയത്തിന്…
തിരുവനന്തപുരം: സംസ്ഥാനത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഷവര്‍മയുണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 88 സ്‌ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷവര്‍മ വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയ 148 കടകളിലെ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. മയൊണൈസ് തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥക്കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. തൃശൂര്‍ കുഴിക്കാട്ടുശേരി സ്വദേശി ജയന്‍ (48) ആണ് പ്രതി. പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവായിരുന്നു.പെണ്‍കുട്ടിയോട് തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് 19ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിയരികില്‍വെച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. ആളൂര്‍ എസ്.എച്ച്.ഒ സിബിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് 13 വര്‍ഷം കഠിന തടവിന് പുറമേ 85,000 രൂപയും പിഴയിട്ടിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്‍ പത്ത് മാസം കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി അതിവേഗ പോക്‌സോ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് മതിയായ…
തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പാ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി ആരോപിച്ചു. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കുമുള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി…
കോഴിക്കോട്: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ വേഗത്തിൽ തന്നെ തീരുമാനമാകാൻ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന പ്രഭാതയോഗത്തിൽ അതിഥികളുടെ നിർദേശങ്ങൾ കേട്ടശേഷം മറുപടി പറയുകയായിരുന്നുമുഖ്യമന്ത്രി. സ്വകാര്യ സർവകലാശാലയ്ക്കുള്ള അനുമതി നേരത്തെ പ്രഖ്യാപിച്ചതാണ്. വിദ്യാഭ്യാസ മേഖല വലിയ തോതിൽ മാറി. മാറ്റം ലോകമാകെയാണ്. അതനുസരിച്ചു മാറിയില്ലെങ്കിൽ നാം പുറകിലായിപ്പോകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്, മുഖ്യമന്ത്രി വിശദീകരിച്ചു. വിദേശ സർവകലാശാലകളുമായി നേരത്തെ തന്നെ നാം ബന്ധപ്പെടുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോട്ടം മേഖല കൂടുതലായി ടൂറിസം ആവശ്യത്തിന് വിട്ടുനൽകണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊതുയോജിപ്പ് ആയിട്ടില്ല. തോട്ടത്തെ തോട്ടമായി സംരക്ഷിച്ചു നിർത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ ഡാറ്റ അറിയാനും വിശകലനം ചെയ്യാനും സ്റ്റേറ്റ് മെഡിക്കൽ റിസർച്ച് കൗൺസിൽ രൂപീകരിക്കുന്ന കാര്യം…
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. 11 പേർ വെന്തുമരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആർജെ ഷോപ്പിംഗ് മാളിൽ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.