Author: Starvision News Desk

പത്തനംതിട്ട: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2012 ല്‍ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. എറണാകുളം ജുഡീഷ്യല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റ് പേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. അതേസമയം ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.

Read More

കോട്ടയം: ബസില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജാസ് മോനെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ യാത്രചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി.ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രതിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോന്‍ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് പിന്നാലെ പൊന്‍കുന്നത്തുവെച്ച് യുവതി ബസില്‍നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്‍ന്നെത്തി ഇതേ ബസില്‍ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊന്‍കുന്നം പോലീസിന് കൈമാറി.

Read More

മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ജൂനിയർ വിഭാഗം കുട്ടികൾക്കായി ഭാരത് കബ്‌സ് ആൻഡ് ബുൾബുൾസ്‌ വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വൈസ് പ്രസിഡന്റും വൈസ് പ്രിൻസിപ്പലുമായ വിനോദ് എസ് എന്നിവർ സന്നിഹിതരായിരുന്നു. റിഫ കാമ്പസിലെ ഒന്നും രണ്ടും മൂന്നും ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു ക്യാമ്പ്. മൊത്തം 131 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്വയം പരിചരണം, ആരോഗ്യകരമായ ശീലങ്ങൾ വളർത്തൽ,വ്യായാമങ്ങൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടു. ക്യാമ്പ് ചീഫ് വിജയൻ കെ നായരുടെ നേതൃത്വത്തിൽ 15 അധ്യാപകരും 15 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാരും അടങ്ങുന്ന സംഘം ക്യാമ്പ് നയിച്ചു. കബുകളുടെയും ബുൾബുളുകളുടെയും കഴിവുകൾ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.ക്യാമ്പിൽ ഉടനീളം വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. സജീവ പങ്കാളിത്തത്തിനുള്ള സർട്ടിഫിക്കറ്റുകൾ ക്യാമ്പ് അംഗങ്ങൾക്കു സമ്മാനിച്ചു. സ്‌കൂൾ ചെയർമാൻ…

Read More

മനാമ: കണ്ണൂർ സ്വദേശി പ്രേമരാജൻ ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. ബി.ഡി.എഫിലെ ജീവനക്കാരനായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൂറയിലാണ് താമസിച്ചിരുന്നത്

Read More

ശബരിമലയിൽ മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട പുതിയ ബോംബ് സ്‌ക്വാഡ് ഇന്ന് ചുമതല ഏറ്റെടുത്തു . ആദ്യ ബാച്ചിന്റെ ഡ്യൂട്ടി കാലഘട്ടം ആയ പത്തു ദിവസം ഇന്ന് അവസാനിക്കുകയാണ്. സുരക്ഷിതമായ മണ്ഡലകാലം അയ്യപ്പന്മാർക്കായി ഒരുക്കുവാൻ ടീം പ്രതിജ്ഞാബദ്ധർ ആണെന്ന് സ്‌ക്വാഡ് ചുമതല ഉള്ള ഡി വൈ എസ് പി എൻ ബിശ്വാസ് പറഞ്ഞു. ഈ ഡ്യൂട്ടി സമയത്താണ് ഡിസംബർ ആറ് വരുന്നത് എന്നുള്ളത് സുരക്ഷയുടെ ഗൗരവം കൂട്ടുന്നു .അത് മുന്നിൽ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ശബരിമല എസ് ഓ എം കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത് കോഴിക്കോട് റേഞ്ച് ബി ഡി ഡി എസ് എസ് ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബി ഡി ഡി എസ് എസ് ഐ മഹിപാൽ പി ദാമോദരനും ആണ്. 127 പേർ അടങ്ങുന്നതാണ് ബോംബ് സ്‌ക്വാഡ്. ഇവരെ ശബരിമലയിൽ വിവിധ ഇടങ്ങളിൽ…

Read More

മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തതിന് അംഗൻവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐസിഡിഎസ് സൂപ്പർവൈസർ വിശദീകരണം തേടിയത്.പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ സംഘടിപ്പിച്ചത്. ജാഥയിൽ നി‌ർബന്ധമായും പങ്കെടുക്കണമെന്ന് അംഗൻവാടി ജീവനക്കാർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേയ്ക്ക് പോയവർ വ്യക്തമായ കാരണം എഴുതി നൽകണമെന്നാണ് സൂപ്പർവൈസർ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. നവകേരള സദസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ കത്തിനിൽക്കവേയാണ് പുതിയ പരാതി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാർ മർദ്ദിച്ചതും അതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും വിവാദമായിരുന്നു.വാഹനത്തിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വഴിയിൽ നിർത്തിയതും ജനരോഷത്തിന് കാരണമായി. വിഷയത്തിൽ കോടതി ഇടപെടുകയും തുടർന്ന് നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയും ചെയ്തു. സർക്കാർ പരിപാടികൾക്കായി വിദ്യാർത്ഥികളെ വെയിൽ കൊള്ളിക്കരുതെന്ന് മുഖ്യമന്ത്രിക്കും പറയേണ്ടിവന്നു.പരിപാടിക്കായി…

Read More

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. കൊവിഡ് ഇടവേളയ്ക്കുശേഷം സംഘടിപ്പിച്ച ടെക്ഫെസ്റ്റിന്റെ രണ്ടാം ദിവസത്തെ ആഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്.മൂവായിരത്തിലേറെപ്പേർ ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. വേദി താഴെയും ഇരിപ്പിടങ്ങൾ മുകളിലേക്ക് ഗ്യാലറിയായും ക്രമീകരിച്ചിട്ടുള്ള തുറന്ന ഓഡിറ്റോറിയത്തിലുണ്ടായ ദുരന്തത്തിൽ കുഴിയിലകപ്പെട്ട അവസ്ഥയിലായിരുന്നു കുട്ടികളെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കേൾക്കാൻ വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തിയിരുന്നു. റോഡ് നിരപ്പിൽ നിന്ന് താഴെയാണ് ഓഡിറ്റോറിയം. ഗാനമേള തുടങ്ങും മുമ്പ് ഗേറ്റുകൾ അടച്ചിരുന്നു. മഴ പെയ്തപ്പോൾ പുറത്തു നിന്നവർ അകത്തേക്ക് കടക്കാൻ കൂട്ടമായി ശ്രമിച്ചതോടെ ഗേറ്റ് തകർന്നു. ഇറക്കമായതിനാൽ മുന്നിലുണ്ടായിരുന്ന നൂറുകണക്കിന് പേർ വീണു, ഇവരുടെ മുകളിലേക്ക് പിന്നിലുണ്ടായിരുന്നവരും വീണ് താഴേക്ക് ഉരുണ്ടു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് താഴേക്ക് വീണത്. മുന്നിലുള്ളവർ വീണത് പിന്നിലുള്ളവർ അറിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങൾ…

Read More

കൊച്ചി: കൊച്ചി ശാശ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരിക്കുകയും 46ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം കോഴിക്കോടാണുള്ളത്. ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദുവും വ്യവസായ മന്ത്രി പി.രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കുസാറ്റ് ക്യാമ്പസ് നിലനിൽക്കുന്ന കളമശ്ശേരി മന്ത്രി പി.രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ ഉടനടി നൽകിയിട്ടുണ്ടെന്ന് മന്ത്രിമാർ അറിയിച്ചു. സംഗീതനിശയ്ക്കിടെയാണ് കുസാറ്റിൽ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേറ്റതയാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോൾ തന്നെ നാലു പേരും മരിച്ചതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംഭവത്തെതുടർന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി…

Read More

കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃക്കാക്കര ഇടച്ചിറയില്‍ മൂന്ന് വയസുകാരിയാണ് പനി ബാധിച്ച് മരിച്ചത്. ദുര്‍ഗ ടി മനോജാണ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച ദുര്‍ഗയെ ആദ്യം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ റിനൈ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.

Read More

കോട്ടയം: കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകർ അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവം അന്വേഷിക്കാൻ ബാർ കൗൺസിൽ സമിതി. അഡ്വ കെപി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതിയിയെ നിയോഗിച്ചത്. അഭിഭാഷകരായ കെകെ നസീർ, സുദർശന കുമാർ , കെആർ രാജ്‌കുമാർ, മുഹമ്മദ് ഷാ എന്നിവരും അടങ്ങുന്നതാണ് സമിതി. കോട്ടയത്ത് നേരിട്ടെത്തി സമിതി തെളിവെടുപ്പ് നടത്തും. തുടർന്ന് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ തീരുമാനിക്കുമെന്ന് ബാർ കൗൺസിൽ അറിയിച്ചു. വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ നടത്തിയ പ്രകടനത്തിലായിരുന്നു വനിതാ സിജെഎം ന് എതിരെ അശ്ലീല മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇരുകൂട്ടർക്കുമിടയിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ഉള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇരുന്നൂറോളം വരുന്ന അഭിഭാഷക സംഘം തന്‍റെ ഡയസിനു മുന്നില്‍ അസഭ്യം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയെന്ന് വ്യക്തമാക്കിയുളള റിപ്പോര്‍ട്ട് വനിതാ സിജെഎം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു. രജിസ്ട്രാറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. രജിസ്ട്രാര്‍ക്ക്…

Read More