- കൊല്ലം സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി
- കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്
- CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം
- ‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു
- കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഇവി ശ്രീധരന് അന്തരിച്ചു
- വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
- ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; വ്യക്തമായ ഉറപ്പുകൾ ലഭിക്കണമെന്ന് പ്രവര്‍ത്തകര്‍
- ബഹ്‌റൈനിലെ പൊതുവിദ്യാലയങ്ങളില്‍ എ.ഐ, വെര്‍ച്വല്‍ സംവിധാനങ്ങള്‍ വരുന്നു
Author: Starvision News Desk
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയെന്നും ഇതില്‍ ചില കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് യോജിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന വ്യാഖ്യാനമാണു സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നും സതീശൻ വ്യക്തമാക്കി. ‘‘കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇക്കാര്യം രണ്ടു ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ചില കാര്യങ്ങളില്‍ പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തിയിട്ടുമുണ്ട്. കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവാണ് സിപിഎമ്മും…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24ലെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു. ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് ജീവനക്കാർക്ക് ഉപയോഗപ്രദമാക്കുക, വിലക്കയറ്റം തടയുക, സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ വകുപ്പ് ജീവനക്കാർ പണിമുടക്കുന്നത്. മൂന്നു വർഷമായി സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും ഇടതുപക്ഷ സർക്കാർ അനുവദിച്ചിട്ടില്ല. ഡിഎ അനുവദിച്ചിട്ട് മൂന്നു വർഷമായി. ലീവ് സറണ്ടർ നഷ്ടപ്പെട്ടു, മെഡിസെപ് പദ്ധതി പരാജയപ്പെട്ടു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് പ്രകടനപത്രികയിൽ പറഞ്ഞ ഉറപ്പു പോലും പാലിക്കപ്പെട്ടില്ല. ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ എങ്ങനെ നീട്ടിക്കൊണ്ടുപോകാം എന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. മന്ത്രിക്കെതിരെ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഇഡി സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത്.അതേസമയം, കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇഡി കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നൽകി. ഈ മാസം 19ന് ഹാജരാകാനാണ് നിർദേശം. ഹാജരാകുന്നതിന് എം എം വർഗീസിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. അഞ്ച് അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഓരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇഡി പറയുന്നു. കരുവന്നൂർ…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വെറ്റിനറി സർവകലാശാലയിൽ അധിക അദ്ധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിച്ചത് സംബന്ധിച്ച രേഖകൾ പുറത്തായി. അദ്ധ്യാപക നിയമനങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയുടെ കോഴ്‌സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയാണ പുതിയ തസ്തികയിൽ അനുവദിപ്പിച്ചത്. വിസി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 159 അദ്ധ്യാപക നിയമനങ്ങൾ നടത്താനാണ് സർവകലാശാലയിലെ ഉന്നതരുടെ നീക്കം. 2021 മാർച്ച് മുതൽ 2026 വരെ ഐ.സി.എ. ആറിന്റെ അംഗീകാരം സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് നിലവിലെ വിസി എല്ലാ അദ്ധ്യാപനവകുപ്പുകൾക്കും അയച്ച കത്താണ് ഇപ്പോൾ പുറത്തായത്. നിലവിലുള്ള എല്ലാ പഠന വകുപ്പുകളും കോളേജുകളും പരിശോധിച്ച ശേഷമാണ് ഐ സി എ ആർ അഞ്ചു വർഷക്കാലത്തേക്കുള്ള അംഗീകാരം സർവ്വകലാശാലയ്ക്ക് നൽകിയിട്ടുള്ളത്. ഇക്കാര്യം മറച്ചുവച്ചാണ് സർവകലാശാല സർക്കാരിനെ കൊണ്ട് തിരക്കിട്ട് പുതിയ തസ്തികകൾ സൃഷ്ടിപ്പിച്ചത്. കൂടുതൽ അദ്ധ്യാപകരെ നിയമിച്ചില്ലെങ്കിൽ സർവ്വകലാശാല നൽകുന്ന ബിരു ദങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രൊചാൻസലർ കൂടിയായ മൃഗ സംരക്ഷണ…
പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട വടശേരിക്കരയ്ക്ക് അടുത്ത് പേഴുംപാറയിലാണ് അപകടം നടന്നത്. സൂധാമണി (55) ആണ് മരിച്ചത്.ഭര്‍ത്താവ് രാജേന്ദ്രനുമൊത്ത് കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. മരത്തില്‍ ചാരിയ ഇരമ്പ് ഏണിയുടെ ഒരുവശം വൈദ്യുതി ലൈനില്‍ തട്ടി സുധാമണിക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ സുധാമണി മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: ശരണംവിളികളോടെ കാത്തിരുന്ന ഭക്തർക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. വൈകിട്ട് 6.45ഓടെ തിരുവാഭരണം ചാർത്തി ദീപാരാധനയക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തിയിരുന്നു. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശിക്കാനായി പത്ത് വ്യൂ പോയിന്റുകളുണ്ട്.മകരവിളക്ക് ദിനമായ ഇന്ന് പുലർച്ചെ രണ്ടിനാണ് നട തുറന്നത്. 2.46ന് മകരസംക്രമ പൂജ നടന്നു. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തി. തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. .ശ്രീകോവിലിന് മുന്നിലെത്തിച്ച പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിച്ചു.രാത്രി മണിമണ്ഡപത്തിൽ കളമെഴുത്തും തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ…
മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാം എഡിഷൻ ഫെബ്രുവരി എട്ട് മുതൽ 24 വരെ നടക്കും. വൈവിധ്യമാർന്ന ഭക്ഷണത്തിന് പുറമെ തത്സമയ സംഗീത പ്രകടനങ്ങൾ, ആകർഷകമായ ഗെയിമുകൾ, മറ്റ് നിരവധി ആവേശകരമായ പ്രവർത്തനങ്ങൾ എന്നിവ ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ആസ്വദിക്കാനാകും. 1,75,000 ത്തോളം പേരാണ് കഴിഞ്ഞ വർഷം ഫെസ്റ്റിവലിൽ പങ്കെടുത്തത്. ബഹ്‌റൈനിലെ ഏറ്റവും വലിയ ഭക്ഷണ ഇവന്റുകളിൽ ഒന്നാണിത്.
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ വെച്ചാണ് ദാരുണ സംഭവം. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം ഉണ്ടായത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നിലമ്പൂർ പാട്ടുത്സവം സംഘടിപ്പിക്കുന്നത് നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണ്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കോടതിയെ അറിയിച്ചു. ഹർജി 24 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎംആർഎൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവക്കെതിരെ അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.
ശബരിമല: ഹരിവരാസനം പുരസ്കാര ജേതാവ് പി. കെ. വീരമണിദാസനെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹം. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക് കാട്ടിത്തന്ന ആളാണ്. അത് കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ആറായിരത്തോളം ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. https://youtu.be/77qZZ9g9074 വീരമണി ദാസന്റെ ആദ്യപുരസ്കാരമാണിത്. പത്മശ്രീ ഉൾപ്പെടെയുള്ള വലിയ പുരസ്കാരങ്ങളിലേക്കുള്ള തുടക്കമാവട്ടെ ഇതെന്നും മന്ത്രി ആശംസിച്ചു. മുൻവർഷ ഹരിവരാസനം പുരസ്കാര ജേതാവ് ആലപ്പി രംഗനാഥന്റെ വാക്കുകൾ ചടങ്ങിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഹരിവരാസനം പുരസ്കാരം ലഭിച്ചതോടെ താൻ മഹത്വവത്കരിക്കപ്പെട്ടെന്നും ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിതെന്നും ആലപ്പി രംഗനാഥ് പറഞ്ഞിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.