Author: Starvision News Desk

കോയമ്പത്തൂര്‍: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ചെട്ടിപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശബരിഗിരിയാണ് (41) അറസ്റ്റിലായത്. പൊള്ളാച്ചി മാക്കിനംപട്ടി സ്വദേശിയായ ശബരിഗിരി ഇപ്പോള്‍ ലീവിലാണ്.മാക്കിനംപട്ടിയിലും പറമ്പിക്കുളം ആളിയാര്‍പദ്ധതി ഓഫീസിന് സമീപവും സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതികളുടെ മാലപൊട്ടിച്ച കേസുകളിലാണ് അറസ്റ്റെന്ന് പറയുന്നു.രണ്ട് സംഭവത്തിലും മാലപൊട്ടിക്കുന്നതിനിടെ താഴെവീണ യുവതികള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. യുവതികള്‍ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവി വി. ഭദ്രിനാരായണന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്‍കിയിരുന്നു. സംഘം മോഷണംനടന്ന ഭാഗങ്ങളിലെയും റോഡുകളിലെയും സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസുകാരനെ പിടിക്കാനായതെന്ന് അന്വേഷണസംഘം പറഞ്ഞു.ചെട്ടിപാളയത്ത് ഒരു സ്ത്രീയുടെ രണ്ടുപവന്‍ മാല പൊട്ടിച്ചതും ഈ പോലീസുകാരനാണെന്ന് പറയുന്നു. മോഷണവസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവരാതെ പുറത്ത് ഒളിപ്പിച്ചിരിക്കയായിരുന്നു. പ്രതിയില്‍നിന്നും എട്ടുപവന്‍ മാല കണ്ടെടുത്തു.കടം ഉണ്ടായിരുന്നത് വീട്ടാനാണ് മോഷണം ആസൂത്രണംചെയ്തതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. കൂടുതല്‍ കേസുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്നത് പോലീസ് വിശദമായി…

Read More

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി. പ്രതികളായ 18 പേർക്കെതിരെ പോലീസ് കേസെടുത്തതായാണ് സൂചന.സ്കൂളിൽ പോകാൻ പെൺകുട്ടി കുറച്ച് ദിവസങ്ങളായി വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ഇടപെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. സിഡബ്ല്യുസി പെൺകുട്ടിയിൽ നിന്ന് മൊഴി എടുത്തു. ഇൻസ്റ്റഗ്രാം വഴി താൻ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാൾ മറ്റുള്ള സുഹൃത്തുക്കൾക്ക് തൻ്റെ ഫോൺ നമ്പർ കൈമാറുകയും ചെയ്തതായാണ് പെൺകുട്ടി മൊഴി നൽകിയത്. താൻ പീഡനത്തിന് ഇരയായതായും പെൺകുട്ടി മൊഴി നൽകി. തൻ്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സിഡബ്ല്യുസി പൊലീസിൽ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read More

ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് വീണ യുവാവ് ലോറിയുടെ ചക്രം കയറി മരിച്ചു. തൃക്കങ്ങോട് മേപാടത്ത് ശ്രീരാജ് (ശ്രീകുട്ടന്‍, 20) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11.50-ഓടെ കണ്ണിയംപുറത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന്റെ പുറകിലിരുന്ന് യാത്രചെയ്യുകയായിയുന്നു ശ്രീരാജ്. ഇതിനിടെ തെന്നിവീണ ശ്രീരാജിന്റെ ദേഹത്തുകൂടി ലോറിയുടെ ടയര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവസ്ഥലത്തുവെച്ചുതന്നെ ശ്രീരാജ് മരിച്ചു. ഡിവൈഎഫ്ഐ തൃക്കങ്ങോട് മേഖലാ കമ്മിറ്റി അംഗമാണ് ശ്രീരാജ്. അച്ഛന്‍: ശ്രീനിവാസന്‍, അമ്മ: റീത, സഹോദരന്‍: അനില്‍കുമാര്‍.

Read More

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ‍, ഇവിടെ ക്രിസ്ത്യൻ വിഭാ​ഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ പേരിനാണ് ദേശീയ നേതൃത്വം മുൻ‌​ഗണന നൽകുന്നത്. എന്നാൽ, സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് സംസ്ഥാന ഘടകം നിർദേശിക്കുന്നത്. സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ തീരുമാനിച്ചാൽ പി സി ജോർജിനെ സംസ്ഥാന ഭാരവാഹിയാക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് ബിജെപിയിലേക്കെത്തിയവരെ പ്രത്യേകം പരി​ഗണിക്കും. ഷോൺ ജോർജ് സംസ്ഥാന ഭാരവാഹിയാകുമെന്നും സൂചനയുണ്ട്. ജനപക്ഷത്ത് നിന്നുള്ള മറ്റ് നേതാക്കളെ പരിഗണിയ്ക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ…

Read More

സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഇതോടെ വൈകാതെ പുതുക്കിയ വില പ്രാബല്യത്തിലാകും. നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വർധനവിനെ തുടർന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്നുണ്ടാക്കി പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർധനവ്. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതമാണ് വർധിപ്പിച്ചത്. 40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലംകേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്‍റെ പ്ലം കേക്കിന് 85 ൽ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്.അതേസമയം, ജയിലില്‍നിന്ന് വില്‍ക്കുന്ന ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല. ഇപ്പോഴുള്ള വിലയില്‍ തന്നെയായിരിക്കും വില്‍ക്കുക. ഫ്രീഡം ഫുഡ് (food for…

Read More

മലപ്പുറം: വിശന്നുവലഞ്ഞ യുവാവ് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ചു. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ദാരുണ സംഭവം അരങ്ങേറിയത്. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവർ ചോദിച്ചപ്പോൾ വിശന്നിട്ടാണെന്നായിരുന്നു യുവാവിന്റെ മറുപടി. രണ്ട ദിവസമായിട്ട് ഭക്ഷണം കഴിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിന് ഭക്ഷണം വാങ്ങി നൽകുകയായിരുന്നു.വിശക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിൽ ആരെങ്കിലും ഭക്ഷണം വാങ്ങി നൽകിയേനെയെന്നും എന്തിനാണ് യുവാവ് ഇത്തരത്തിൽ ചെയ്തതെന്ന് അറിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. ഇയാൾ ബസ് സ്റ്റാൻഡിന്റെ സമീപത്തിരുന്ന എന്തോ കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് നാട്ടുകാർക്ക് മനസിലായത്. തുടർന്ന് യുവാവിനോട് പൂച്ചയെ പച്ചയ്ക്ക് കഴിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പൊലീസ് നൽകിയ ഭക്ഷണം പൂർണമായും കഴിച്ചിട്ട് ഇയാൾ ബസ് സ്റ്റാൻഡിൽ നിന്നും സ്ഥലം വിടുകയായിരുന്നു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

Read More

ലക്നൗ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വധൂവരന്മാരായി വേഷമിടാൻ യുവതികളെയും യുവാക്കളെയും വാടകയ്‌ക്കെടുക്കുകയായിരുന്നു. 500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് വാടകയ്‌ക്കെടുത്തത്. ‘ചില യുവതികൾക്ക് വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം മാലയിട്ടു.’-ദൃക്സാക്ഷി പറഞ്ഞു.വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19കാരൻ വെളിപ്പെടുത്തി. ‘ഞാൻ കല്യാണം കാണാനാണ് അവിടെ പോയത്. അവർ എന്നെ അവിടെ ഇരുത്തി. പണം തരാമെന്ന് പറഞ്ഞു. ഇത്തരത്തിൽ പലരെയും വരനായി വേഷം കെട്ടിച്ചു.’- കൗമാരക്കാരൻ പറഞ്ഞു. ബിജെപി എംഎൽഎ കേത്കി സിംഗ് ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. സർക്കാരിന്റെ സ്‌കീമിന് കീഴിൽ വിവാഹിതരാകുന്ന ദമ്പതികൾ 51,000 നൽകും. ഇതിൽ 35,000 വധുവിനും,…

Read More

തിരുവനന്തപുരം : മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്‌ജിദ് ഹിന്ദുത്വ വർഗീയവാദികളാൽ തകർക്കപ്പെട്ടു. അവിടം കേന്ദ്രമാക്കി പിന്നെയും വർഗീയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോയെന്ന് ഭരണനേതൃത്വത്തിന്റെ കാർമ്മികത്വത്തിൽ ശ്രമങ്ങൾ നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതി നിയനം നടപ്പാക്കുമെന്ന പ്രഖ്യാപനം നാം വീണ്ടും കേൾക്കുകയാണ്. പൗരസമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാൻ മാത്രം വഴിവയ്ക്കുന്നതാണ് പൗരത്വഭേദഗതി. കേരളത്തിൽ അത് നടപ്പാക്കില്ലെന്ന് നേരത്തെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും അതേ നിലപാടിൽ മാറ്റമില്ല. പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അധികാരവും പൗരോഹിത്യവും കൂട്ടുചേർന്നാൽ ഉണ്ടായേക്കാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ എമ്പാടുമുണ്ട്. ആ പ്രാകൃത കാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

തൃശൂര്‍: പാലത്തില്‍ നിന്ന് താഴേക്ക് ചാടി യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കരുവന്നൂര്‍ പുഴയില്‍ ചാടിയാണ് യുവതി ജീവനൊടുക്കിയത്. ചിറക്കല്‍ സ്വദേശി ട്രൈസി വര്‍ഗീസ്(28) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കരുവന്നൂര്‍ പാലത്തില്‍ നിന്നാണ് ആയുര്‍വേദ ഡോക്ടറായ ട്രൈസി താഴേക്ക് ചാടിയത്. പിന്നാലെ പ്രദേശവാസികള്‍ പൊലീസിനേയും അഗ്‌നിശമന സേനയേയും വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേന നടത്തിയ തെരച്ചിലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതേസമയം, ട്രൈസി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

Read More