Author: Starvision News Desk

ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി ഉന്നയിച്ചതിന് അമ്മയ്ക്ക് തടവുശിക്ഷ. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് മധ്യവയസ്‌കയെ ചെന്നൈയിലെ പോക്‌സോ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ സ്ത്രീക്കെതിരേ ആറായിരം രൂപ പിഴയും ചുമത്തി.ആറുവര്‍ഷം മുന്‍പാണ് മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ തന്നെ പരാതി നല്‍കിയത്. ഇതിന്റെ തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിച്ചു. ആദ്യം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഇദ്ദേഹം പിന്നീട് കേസ് റദ്ദാക്കാനും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി കേസ് പരിഗണിച്ചതോടെയാണ് പരാതിക്കാരി സമര്‍പ്പിച്ച ലാബ് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം വ്യാജമായി നിര്‍മിച്ചതാണെന്നാണ് കോടതിയില്‍ തെളിഞ്ഞത്. ലാബ് അസിസ്റ്റന്റായി സ്ത്രീ ജോലിചെയ്തിരുന്ന ലാബിന്റെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതെന്നും കണ്ടെത്തി. കേസില്‍ പീഡനത്തിനിരയായെന്ന് ആരോപിച്ചിരുന്ന മകളുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. അമ്മയ്‌ക്കെതിരേയാണ് പെണ്‍കുട്ടിയും…

Read More

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് നീറയിൽ പി.കെ. ഷമീം അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും അകത്താകുന്നത്…

Read More

ബന്ദിപ്പൂർ (കർണാടക): വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ ജഡം കഴുകന്മാർ തിന്നുതീർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തണ്ണീർ കൊമ്പന്റെ ജഡം കർണാടക വനപാലകർ വനത്തിലെ കഴുകൻ റസ്റ്റോറന്റിലേക്കാണ് എത്തിച്ചത്. നൂറുകണക്കിന് കഴുകന്മാർ എത്തിയാൽ ഒരു വലിയ ആനയുടെ ജഡം 3 ദിവസത്തിനുള്ളിൽ ഭക്ഷിച്ചു തീർക്കുമെന്നാണ് വനപാലകർ പറയുന്നത്.കഴുകൻ റസ്റ്റോറന്റിൽ പുതിയ മൃതദേഹം എത്തിയാൽ വയനാട്ടിൽ നിന്ന് പോലും കഴുകന്മാർ ബന്ദിപ്പൂരിലേക്ക് എത്തും. ഇത് കണക്കിലെടുത്താൽ തണ്ണീർ കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം മാത്രമായിത്തീർന്നിട്ടുണ്ടാകും. മാരകരോഗമോ പകർച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകന് തീറ്റയായി നൽകാറില്ല. എന്നാൽ തണ്ണീർ കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ജഡം കഴുകന്മാർക്ക് നൽകാൻ കർണാടക വനംവകുപ്പ് തീരുമാനിച്ചു. തണ്ണീർ കൊമ്പന്റെ ജഡം കാട്ടിൽ ഉപേക്ഷിക്കുന്ന് മറ്റ് വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകൾക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍. പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സിപിഎം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സി.പി.ഐക്ക് പുറമേ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, കെ.പി. മോഹനന്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

Read More

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു. മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ…

Read More

നേമം: റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. വട്ടിയൂര്‍ക്കാവ് കരുംകുളം ഓമനവിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പോലീസ് അറസ്റ്റുചെയ്തത്.ഇവരുടെ കൈയില്‍നിന്ന് കവര്‍ന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ ജയലക്ഷ്മി, വയോധികരായ ദമ്പതികളോടു സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു.ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടിയ യുവതി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെകൂടെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച് വൈകീട്ട് പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെക്കൂടി…

Read More

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന ഒരു സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്. ആ കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷവും ഒപ്പംനില്‍ക്കുന്നു. 14-ാം ധനകാര്യ കമ്മീഷനില്‍നിന്ന് 15-ാം ധനകാര്യ കമ്മീഷനിലേക്ക് മാറിയപ്പോള്‍ 2.5 ശതമാനം നികുതിവിഹിതമുണ്ടായിരുന്നത് 1.92 ആക്കിയതിനെ തങ്ങളും എതിര്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന്റെയൊപ്പം സമരത്തിന് പോകാത്തതിന്റെ കാരണം പലതവണ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണവും കേന്ദ്രത്തിന്റെ അവഗണനയാണെന്ന ആഖ്യാനമുണ്ടാക്കി കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്.

Read More

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ പ്രകടനത്തില്‍പങ്കെടുത്തു.സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മാര്‍ച്ചില്‍ പങ്കെടുത്തു. ഡി. രാജയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും. ജന്തര്‍മന്തറില്‍നിന്ന് സമരം രാം ലീല മൈതാനിയിലേക്ക് മാറ്റാന്‍ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ജന്തര്‍മന്തറില്‍തന്നെ അനുമതി നല്‍കുകയായിരുന്നു.കറുത്ത വസ്ത്രം ധരിച്ചാണ് പഴനിവേല്‍ ത്യാഗരാജന്‍ സമരത്തിന് എത്തിയത്. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കും

Read More

കണ്ണൂർ: തെയ്യം കെട്ടിയയാളെ നാട്ടുകാർ ചേർന്ന് പൊതിരെ തല്ലി. കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇത് പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു. തെയ്യക്കോലത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ചിലർ ചേർന്ന് തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.തുടർന്ന് പൊലീസും ഉത്സവകമ്മിറ്റിക്കാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. അതിനാൽ തന്നെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ നിർദേശം നൽകിയ പൊലീസ് അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വടക്കൻ മലബാറിൽ ഏറെ പ്രചാരമുള്ള ആചാരമാണ് കൈതചാമുണ്ഡി തെയ്യം.

Read More

തൃശ്ശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’യുടെ ഹെഡ് ഓഫീസ് സീല്‍ചെയ്തു. തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസാണ് സീല്‍ചെയ്തത്. ബഡ്‌സ് ആക്ട് പ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പില്‍ ഹൈറിച്ചിനെതിരേ ഇ.ഡി.യുടെ അന്വേഷണവും തുടരുകയാണ്.അതിനിടെ, ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പരിഗണിക്കും.സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം എന്തെന്ന് മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ബഡ്സ് ആക്ട് ബാധകമാകൂ. തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ വത്സന്‍ എന്നയാള്‍ നല്‍കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇ.ഡി. തങ്ങള്‍ക്ക് പിന്നാലെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍…

Read More