- വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്: കോഴിക്കോട്ട് വയോധികന് 8.8 ലക്ഷം നഷ്ടമായി
- അറാദ് ഗ്യാസ് സ്ഫോടനം: സുരക്ഷാ ലംഘനത്തിന് റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും
- വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍
- സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് വീണ്ടും കർണാടക ഗവർണർക്ക് കത്ത്
- എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത് കഴിഞ്ഞ ദിവസം; പിന്നാലെ യുവതിയും വലയിൽ, ബംഗളൂരുവിലെ ഫ്ലാറ്റിൽ അറസ്റ്റ്
- ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം ആരംഭിച്ചു
- ബഹ്റൈന്‍ റോയല്‍ വനിതാ സര്‍വകലാശാലയില്‍ കരിയര്‍ ഫോറം സംഘടിപ്പിച്ചു
- അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു
Author: Starvision News Desk
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി മാർച്ച് പതിനാറാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണി വരെ സൊസൈറ്റി ആസ്ഥാനത്ത് കുമാരനാശാൻ ഹാളിൽ വച്ച് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും, പരീക്ഷ പേടി കുറയ്ക്കാനും മാനസിക ഉന്മേഷത്തിനുമായി ബഹറിനിലെ അറിയപ്പെടുന്ന ഹാപ്പിനസ് പ്രോഗ്രാം ഫെസിലിറ്റേറ്ററും ഐടി ആൻഡ് മെന്ററിങ് എക്സ്പേർട്ട്മായ രഞ്ജിനി എം മേനോനും, ലക്ഷ്മി നായരും നയിക്കുന്ന “ഹെൽത്ത് ആൻഡ് ഹാപ്പിനസ് വർക്ക് ഷോപ്പ്” എന്ന പേരിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. മറ്റ് പല കാര്യങ്ങളിലും സ്ട്രെസ്സും സ്ട്രെയിനും അനുഭവിക്കുന്ന ആർക്കും ഈ പരിപാടിയുടെ ഭാഗമാകാം എന്നും ഇതിൻറെ കൂടുതൽ വിവരങ്ങൾക്കായി മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ (3434 7514) ലൈബ്രറേറിയൻ രജീഷ് പട്ടാഴി (3415 1895) എന്നിവരുമായി ബന്ധപ്പെടാമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചു. ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. മാര്‍ച്ച് തടയാനായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഒന്നിലേറെ വരികളായാണ് കോൺക്രീറ്റിന്റെ ഉൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുര്‍ തുടങ്ങിയ അതിര്‍ത്തികളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത് പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന് പുറമെ സായുധസേനയും കര്‍ഷക പ്രക്ഷോഭം നേരിടാന്‍ രംഗത്തുണ്ട്. ഒരാളെ പോലും ഡല്‍ഹിയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പഴുതടച്ച സംവിധാനങ്ങളാണ് മാര്‍ച്ചിനെ നേരിടാനായി ഒരുക്കിയതെന്ന് ഡല്‍ഹി ഈസ്റ്റേണ്‍ റേഞ്ച് അഡീഷണല്‍ സി.പി. സാഗര്‍ സിങ് പറഞ്ഞു.200-ലേറെ കര്‍ഷക സംഘടനകളാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധം ഒഴിവാക്കാനായി സര്‍ക്കാര്‍ നടത്തിയ അവസാനവട്ട ചര്‍ച്ചകളും കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്‍ധര്‍ പറഞ്ഞു. പഞ്ചാബിലേയും ഹരിയാണയിലേയും ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും. കുടുംബത്തോടൊപ്പമാവും ഇരുവരും ക്ഷേത്രദര്‍ശനത്തിലെത്തുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.പ്രാണപ്രതിഷ്ഠാച്ചടങ്ങിന് അരവിന്ദ് കെജ്‌രിവാളിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും പിന്നീട് സന്ദര്‍ശിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മാതാപിതാക്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോകാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രാണപ്രതിഷ്ഠാദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പൂജാച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നഗരമെമ്പാടും മധുരവിതരണവും നടത്തി. ഡല്‍ഹിയില്‍ നടത്തിയ ശോഭായാത്രയിലും രാമായണത്തിലെ സുന്ദരകാണ്ഡപാരായണത്തിലും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം പങ്കെടുത്തിരുന്നു.
വയനാട്: മാനന്തവാടിയിലെ ആളെക്കൊല്ലി ആന ബേലൂര്‍ മഖ്‌നയെ കണ്ടെത്താനാകാതെ ദൗത്യസംഘം. ആനയ്ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്ന മുറയ്ക്ക് തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഉത്തരമേഖല സിസിഎഫ് അറിയിച്ചു. നാളെ പുലര്‍ച്ചെ തന്നെ തിരച്ചില്‍ പുനരാരംഭിക്കാനാണ് തീരുമാനം.അതേസമയം ആനയെ കണ്ടെത്താനാകാതെ ദൗത്യസംഘം മടങ്ങാനൊരുങ്ങിയത് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ദൗത്യസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ദൗത്യത്തില്‍ തീരുമാനമായ ശേഷം മാത്രമേ മടങ്ങാന്‍ അനുവദിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറഞ്ഞു.പ്രദേശത്ത് നാട്ടുകാരുടെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കാര്‍ ദൗത്യസംഘത്തോട് ആവശ്യപ്പെട്ടു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. നാല് വെറ്റിനറി ഓഫിസര്‍മാരും സംഘത്തിനൊപ്പമുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുവെടി വച്ചശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ അറിയിച്ചത്. ആനയെ കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി…
കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: പ്രവാസി_ഫെസ്റ്റ്@ദുബൈ. ഈ ഫെസ്റ്റിന്‍റെ മീഡിയ പാര്‍ട്ട്ണറായി Dilse 90.8 FM ചാനല്‍ കൂടെയുണ്ട്.പല്ലാവൂർ രാജേഷ് നയിക്കുന്ന പഞ്ചാരിമേളം; മേള കാലങ്ങളുടെ മൂന്നും നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറി ആവേശത്തിന്‍റെ കൊടിമരം ചൂടും.ചീഫ് ഗസ്റ്റായി ദൃശ്യം സിനിമ ഫെയിം അന്‍സിബ ഹസ്സന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അന്‍സിബയുടെ പാട്ടും ഉണ്ടായിരിക്കും.ഹര്‍ഷ ചന്ദ്രന്‍ നയിക്കുന്ന ടീമിന്റെ ഗാനമേളയും, കോമഡി ഉത്സവം ഫെയിം സമദ് തളിപ്പറമ്പിന്റെ മിമിക്സ് ഷോയും ഉണ്ടാകും. ആഘോഷത്തിമിര്‍പ്പുകള്‍ക്കു മുമ്പായി ഡോ. സലാം പുള്ളായത്ത് (PhD Psychologist & Educationist) നയിക്കുന്ന; കുട്ടികള്‍ക്കും പാരന്‍സിനും വേണ്ടി പ്രവാസലോകത്തെ പഠന മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറച്ചുകൊണ്ടു വരുവാനുള്ള കൗൺസിലിംഗ് ആക്റ്റീവിറ്റികളും ഉണ്ടാകും.സൗജന്യ മെഡികല്‍…
മാനന്തവാടി: വനംവകുപ്പിനേയും മന്ത്രി എ.കെ ശശീന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവൻ നഷ്ടമായശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്തുകാര്യം. അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ല. സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോള്‍ ഓടി വന്നിട്ട് കാര്യമില്ല, ജോസഫ് പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു ഓന്തിനെ കൊന്നാല്‍ പോലും വനംവകുപ്പ് കേസെടുക്കും. ഒരു മനുഷ്യന്‍ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍പോലും ആരും വരുന്നില്ല. അവർക്ക് ശമ്പളം മതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും…
ഛണ്ഡീഗഢ്: ഹരിയാനയില്‍ ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ചൊവ്വാഴ്ച്ച ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് നടക്കാനിരിക്കെയാണ് ഹരിയാന സര്‍ക്കാരിന്റെ നടപടി. മൊബൈല്‍ ഫോണുകളിലേക്ക് നല്‍കുന്ന ഡോംഗിള്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്നും വോയിസ് കോള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നുമാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷനിലൂടെ അറിയിച്ചത്. മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം, പെന്‍ഷന്‍, വിള ഇന്‍ഷുറന്‍സ്, എഫ്‌ഐആറുകള്‍ റദ്ദാക്കല്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രം നിയോഗിച്ച മൂന്നംഗ സംഘം ചണ്ഡീഗഡില്‍ ചര്‍ച്ച തുടരുകയാണ്.200 ലധികം സംഘടനകള്‍ ഇതിനകം മാര്‍ച്ചിന്റെ ഭാഗമാവുമെന്ന് അറിയിച്ചിട്ടുണ്ട്. അംബല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ ജില്ലകളിലാണ് വ്യാഴാഴ്ച്ച രാത്രി വരെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തി അടയ്ക്കാനാണ് പൊലീസ് തീരുമാനം. ഡല്‍ഹിയിലേക്ക് കടക്കുന്നതിന് മുമ്പ് കര്‍ഷക മാര്‍ച്ച് ഹരിയാനയിലേക്ക് കടക്കുന്നത് തടയുന്നതിനാണ് അതിര്‍ത്തി അടയ്ക്കുന്നത്
കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഐഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതുകൊണ്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നാണ്. പാര്‍ലമെന്‌ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വിശദീകരിച്ചു.കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന്‍ അടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എം പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ സിപിഐഎം പ്രതികരിച്ചിട്ടില്ല. കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഗ്ന കർണാടക വനാതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചതായി വനംവകുപ്പ്. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി പരിസരത്താണ് നിലവിൽ ആനയുള്ളത്. ഇതോടെ മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആന കർണാടക അതിർത്തി കടന്നുകഴിഞ്ഞാൻ മയക്കുവെടി വയ്‌ക്കില്ലെന്നാണ് വനംവകുപ്പ് അറിയിച്ചത്.കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ ആന കർണാടക ഉൾവനത്തിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആനയുടെ ശബ്ദം രാത്രി കേട്ടിരുന്നതായും പരിസരവാസികൾ പറയുന്നുണ്ട്. എന്നാൽ, ഇത് അജീഷിനെ ആക്രമിച്ച മോഴയാന തന്നെയാണോ എന്ന കാര്യം വ്യക്തമല്ല.ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടെ, ചേലൂർ ഭാഗത്ത് നാല് കുങ്കിയാനകളുമുണ്ടാകും. ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട് നീങ്ങുന്നുവെന്ന സൂചനയാണിത്. നിലവിൽ, ആന നിലയുറപ്പിച്ചുട്ടുള്ള കോളനി പ്രദേശത്തേക്ക് കൂടുതൽ വനവകുപ്പ് ഉദ്യോഗസ്ഥരും…
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. തിരുവനന്തപുരം മലയിൻകീഴാണ് സംഭവം. കാരങ്കോട്ടുകോണം സ്വദേശി ശരത്ത് (24) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലേഷ് എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കളെ കുത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ ക്ഷേത്രത്തിൽ കഴിഞ്ഞവർഷം നടന്ന ഉത്സവത്തിൽ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കെയാണ് മദ്യപാനത്തിനിടെ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് സ്ഥലത്തെത്തി. പിന്നീട് രാജേഷും അരുണും തമ്മിൽ തർക്കമുണ്ടാവുകയും, രാജേഷിനെ അരുൺ മർദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബിയർക്കുപ്പി കൊണ്ടു കുത്തുകയുമായിരുന്നു.