Author: Starvision News Desk

ഹൈദരാബാദ്: വിവാഹത്തിന് മുന്നോടിയായി സ്മൈൽ എൻഹാൻസ്മെന്റ് സർജറി( ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി ചെയ്യുന്ന കോസ്മെറ്റിക് സർജറി) ചെയ്യുന്നതിനിടേ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്. ഹൈദരാബാദിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം. അനസ്തേഷ്യയുടെ ഡോസ് അമിതമായതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്. സർജറിക്കുശേഷം മകൻ കുഴഞ്ഞുവീണുവെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ മരണപ്പെട്ടുവെന്നു പറയുകയായിരുന്നുവെന്നും അച്ഛൻ രാമുലു വിൻജാം പറഞ്ഞു. മകൻ സർജറിയേക്കുറിച്ച് തങ്ങളോട് പറഞ്ഞില്ലായിരുന്നുവെന്നും മകന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പതിനാറിന് വൈകുന്നേരം നാലരയ്ക്കാണ് ലക്ഷ്മി നാരായണയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിക്കുന്നത്. രണ്ടുമണിക്കൂറോളം സർജറി നീണ്ടുവെന്നും ഏഴുമണിയോടെ ബോധക്ഷയം സംഭവിച്ചുവെന്നു പറഞ്ഞ് വീട്ടിലേക്ക് ഫോൺകോൾ വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച്ചയാണ് ലക്ഷ്മി നാരായണയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ മരണത്തിനു പിന്നിലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരിക്കുകയാണ്.

Read More

കൊച്ചി: കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കഴിഞ്ഞ അഞ്ചുമാസമായി കളക്ടറേറ്റിലെ പല വകുപ്പുകളും വൈദ്യുതി ബില്ല് അടച്ചിട്ടില്ലായെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പിന്റെതടക്കം കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകൾ നിലവിൽ വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഓഫീസുകളിൽ ഫാനോ ലൈറ്റോ പ്രവർത്തിക്കുന്നില്ല. മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയശേഷം ജോലി ചെയ്യുന്ന ജീവനക്കാരുടെ കാഴ്ചയും കാണാം. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയതോടെയാണ് ഫ്യൂസ് ഊരിയതായി മനസ്സിലാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച് കെഎസ്ഇബി നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം. അതേസമയം, കാര്യങ്ങൾ പരിശോധിക്കുകയാണെന്നാണ് കളക്ടർ പറയുന്നത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Read More

തിരുനവന്തപുരം: ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് 31ന് അകം പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്കു 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചെലവഴിക്കാം. അതിനുശേഷം മേയ് 31വരെ യഥാക്രമം 12 ലക്ഷവും 17 ലക്ഷവും 22 ലക്ഷവും ചെലവഴിക്കാൻ അനുമതിയുണ്ട്.

Read More

സുല്‍ത്താന്‍ ബത്തേരി: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരേ കടുത്തരീതിയിലാണ് യു.ഡി.എഫ്. പ്രതിനിധികള്‍ പ്രതികരിച്ചത്. വയനാട്ടില്‍ ഇനി വേണ്ടത് ചര്‍ച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്‌കരിച്ച ശേഷം ടി.സിദ്ദീഖ് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. ഈ മന്ത്രിയെ ഇരുത്തി ഇനി വയനാടിന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ തങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടുവരണം. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നത്തിലടക്കം തീരുമാനമെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കണം. ഇവിടുത്തെ ജനങ്ങളെ ഈയാംപാറ്റകളെ പോലെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ്. ഇതില്‍ ഒന്നാമത്തെ ഉത്തരവാദി സര്‍ക്കാരാണ്. ആ സര്‍ക്കാരിന്റെ നാഥനായ മുഖ്യമന്ത്രി ഇവിടെ നേരിട്ടുവരണം. എ.കെ.ശശീന്ദ്രനെ വനംമന്ത്രി സ്ഥാനത്തുനിന്നും ജില്ലയുടെ ചുമതലയില്‍നിന്നും നീക്കണം. ജനവികാരം കണക്കിലെടുത്താണ് ഈ ബഹിഷ്‌കരണമെന്നും ടി. സിദ്ദീഖ് പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍,…

Read More

ചെന്നൈ: രണ്ടുകോടി അംഗങ്ങളെ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഇതിനായി സംസ്ഥാനത്തുടനീളം ജില്ലാ-ബൂത്തുതലങ്ങളില്‍ അംഗത്വ കാമ്പയിന്‍ ശക്തമാക്കും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ സ്ത്രീകളെ ചേര്‍ക്കാനായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കും. കന്നിവോട്ടുചെയ്യുന്ന സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്‍കാനും വിജയ് പ്രത്യേക നിര്‍ദേശം നല്‍കിയതായി തിങ്കളാഴ്ചചേര്‍ന്ന നേതൃയോഗത്തിനുശേഷം പാര്‍ട്ടി ജനറല്‍സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു. പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മൊബൈല്‍ ആപ്പും ഉടന്‍ പുറത്തിറക്കും. പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും തീരുമാനിക്കാന്‍ ഭാരവാഹികളുടെ യോഗം അടുത്തുതന്നെ ചെന്നൈയില്‍ ചേരാനാണ് വിജയ്‌യുടെ തീരുമാനം. അതിനിടെ പാര്‍ട്ടിയുടെ ഔദ്യോഗികപ്രതിജ്ഞയും തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയിലും മതമൈത്രിയിലും ഉറച്ചു വിശ്വസിക്കുമെന്നും തമിഴ് ഭാഷയ്ക്കായി ജീവത്യാഗംചെയ്തവരുടെ പോരാട്ടം തുടരുമെന്നും ജനാധിപത്യം, സാമൂഹികനീതി, മതേതരത്വം എന്നിവയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുമെന്നുമാണ് ഔദ്യോഗിക പ്രതിജ്ഞ. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തനം. പാര്‍ട്ടിയുടെ പേര് സംബന്ധിച്ച് ഏറെ…

Read More

സുൽത്താൻ ബത്തേരി: വയനാട് സന്ദർശനത്തിനെത്തിയ മന്ത്രി സംഘത്തിനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി ചുങ്കത്താണ് മന്ത്രിമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സമയം മാറിനിന്ന രണ്ടു പേരാണ് പൊലീസിന്റെ കണ്ണു വെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ പ്രതിഷേധിച്ചത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാനും പ്രത്യേക യോഗം ചേരുന്നതിനുമാണ് എ. കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവർ ബത്തേരിയിൽ എത്തിയത്. മന്ത്രിമാർ സന്ദർശനം നടത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇന്നു രാവിലെയാണ് മാന്ത്രിമാർ ബത്തേരിയിലെത്തിയത്. സർവകക്ഷി യോഗം ഉൾപ്പെടെ വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിനുശേഷം മന്ത്രിമാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും.

Read More

കൽപ്പറ്റ: വയനാട് കത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു. കുറുവാ ദ്വീപ് റോഡിലെ വനമേഖലയില്‍ ചെറിയമലയിൽ വി.എസ്.എസ് ജീവനക്കാരന്‍ പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടര്‍ന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. അദ്ദേഹത്തെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ മാനന്തവാടി പോലീസ് കാലാപ ആഹ്വാനത്തിന് സ്വമേധയാ കേസെടുക്കുകയായിരുന്നു.എയര്‍ ആംബുലന്‍സ് മാറ്റി രോഗിയെ രണ്ടാമതും എമര്‍ജന്‍സി ശസ്ത്രക്രിയക്ക് കയറ്റിയതായും എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പോലീസ് അന്വേഷണം തുടങ്ങി. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ…

Read More

പത്തനംതിട്ട: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം തടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അത്തരം കാര്യങ്ങളൊക്കെ അവരുടെ കമ്പനി നോക്കിക്കൊള്ളും. പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ താന്‍ മുമ്പ് പ്രതികരിച്ചിട്ടുള്ളൂ എന്നും ഗോവിന്ദന്‍ പറഞ്ഞു. വീണാ വിജയന്റെ ഐ.ടി. കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്നും കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നമായിരുന്നു വിവാദം ഉയർന്നപ്പോൾ എം.വി. ഗോവിന്ദൻ പറഞ്ഞത്. ഡി.വൈ.എഫ്.ഐ. എടക്കാട് ബ്ലോക്ക് കമ്മറ്റി എളയാവൂരിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ…

Read More

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Read More

പവിഴ ദ്വീപിലെ വനിതകള്‍ക്ക് ആത്മവിശ്വാസത്തിന്റെ ചിറകുകളേകി രൂപീകൃതമായ സ്ത്രീ കൂട്ടായ്മ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. ഫെബ്രുവരി 6 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച് നടന്ന പരിപാടിയിൽ സിനി ആർട്ടിസ്റ്റ് ശ്രീലയ റോബിൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡൻറ് ഹലീമ ബീവി അധ്യക്ഷത വഹിക്കുകയും സിനി ആർട്ടിസ്റ്റ് ശ്രീലയ്ക്ക് മെമെൻ്റോ നൽകുകയും ചെയ്തു. വിശിഷ്ട അതിഥികളായി പങ്കെടുത്ത ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായ ക്യാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ Dr പി.വി. ചെറിയാൻ, ബി.എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, മോനി ഓടിക്കണ്ടത്തിൽ , സയ്യിദ് ഹനീഫ്, അൻവർ നിലമ്പൂർ,കാത്തു സച്ചിൻ ദേവ്, ഡോ ഷെ മിലി പി ജോൺ, മണിക്കുട്ടൻ എന്നിവർക്ക് സോഷ്യൽ വർക്കർ അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു. കൂടാതെ കൂട്ടായ്മക്ക് പിന്തുണയും സഹായങ്ങളും നൽകി വരുന്ന അബ്ദു സലാം, അജി പി ജോയ്,…

Read More