Author: Starvision News Desk

തൃശൂർ: പൊലീസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കുമെന്ന് ഗോകുൽ ഭീഷണി മുഴക്കി. സിപിഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് ഗോകുലിന്റെ വിവാദ പ്രസംഗം. തൃശൂർ ജില്ലയിലെ എസിപി അടക്കമുള്ള പൊലീസ് സംവിധാനത്തോടു കൂടിയാണ് പറയുന്നതെന്ന മുന്നറിയിപ്പും ഗോകുലിന്റെ പ്രസംഗത്തിലുണ്ട്. പ്രസംഗത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ലോ കോളജിൽ എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകര്‍ക്കെതിരെ കേസെടുക്കുകയും അവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രതിഷേധ യോഗത്തിലാണ് കെഎസ്‌യു അധ്യക്ഷൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. ‘‘എസ്എഫ്ഐയുടെ വാക്കും കേട്ട് ലോ കോളജിലെ കെഎസ്‌യുവിനെ തല്ലിച്ചതയ്ക്കുന്നതിനുമാത്രം കടന്നുവന്ന തൃശൂർ ജില്ലയിലെ എസിപി അടക്കമുള്ള പൊലീസ് സംവിധാനത്തോടു കൂടിയാണ് പറയുന്നത്. എല്ലാക്കാലവും ഭരണം പിണറായി വിജയന്റേതായിരിക്കില്ല. എല്ലാക്കാലവും പിണറായി വിജയൻ തന്നെയായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഭരണം മാറും. ഞങ്ങളുടെ വിദ്യാർഥികളെ തല്ലിച്ചതച്ച സിപിഒ ശിവപ്രസാദിനോട് അടക്കമാണ്…

Read More

കൽപ്പറ്റ: വന്യമൃഗ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഇന്നലെ ബത്തേരിയിൽ മന്ത്രിസംഘത്തിനുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. വന്യമൃഗ ശല്യത്തിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നടക്കുന്നത്. ‌യുഡിഎഫ് നടത്തിയ രാപ്പകൽ സമരം ഇന്നു രാവിലെയാണു സമാപിച്ചത്. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 24 മണിക്കൂർ സമരം നടത്തിയത്. വയനാട് കലക്ടറേറ്റിനു മുൻപിൽ ഇന്നലെ ആരംഭിച്ച സമരത്തിന്റെ സമാപന സമ്മേളനം എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് അമൽ ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

Read More

തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം: നവകേരള സ്ത്രീ സദസ്സ് ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, അന്‍വര്‍ സാദത്ത് എം.എല്‍.എ, വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പരിപാടിയില്‍ മോഡറേറ്ററാകും. ശ്രീമതി ടീച്ചര്‍, മേഴ്‌സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്‌സിക്കുട്ടന്‍, ഷൈനി വില്‍സണ്‍,…

Read More

തിരുവനന്തപുരം: പ്രശസ്തമായ വേങ്കമല ദേവി ക്ഷേത്ര പരിസരത്ത് നിര്‍മിച്ച സാംസ്‌കാരിക നിലയം പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാർക്ക് മികച്ച രീതിയിലുള്ള ഭൗതിക സാഹചര്യമൊരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക നിലയം നിർമിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴര വർഷത്തിനിടെ സംസ്ഥാനത്തെ പ്രശസ്തമായ ഭൂരിഭാഗം ആരാധനാലയങ്ങളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 22.7 ലക്ഷം രൂപയുടെ പട്ടികവര്‍ഗ വികസന ഫണ്ട് വിനിയോഗിച്ചാണ് സാംസ്ക്കാരിക നിലയം നിർമിച്ചത്. പട്ടികവർഗ്ഗ സമൂഹത്തിൽപ്പെട്ട വേങ്കമല ഊരിലെയും, സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന സാംസ്ക്കാരിക നിലയം ക്ഷേത്രക്കമ്മിറ്റി വിട്ടുനൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് പണിതത്. ഇതിനോട് ചേർന്നുള്ള കുളം നവീകരണത്തിനും സൈഡ് വാളിനുമായി 5,82,000 രൂപ പുല്ലമ്പാറ ഗ്രാമപഞ്ചായത്തും ചെലവഴിച്ചു. ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. വാമനാപുരം…

Read More

കൊച്ചി: ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി. കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ…

Read More

അതിരപ്പിള്ളി: കാലടിയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പ്ലാന്റേഷന്‍ തൊഴിലാളിക്ക്‌ വീണു പരിക്കേറ്റു. അതിരപ്പിള്ളി ഡിവിഷന്‍ 16-ല്‍ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളി പാറേക്കാടന്‍ ബിജുവി(50)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു രാവിലെയോട ടാപ്പിങ്ങിന് പോയപ്പോള്‍ റബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു. ഒമ്പത് കാട്ടാനകളടങ്ങിയ കൂട്ടത്തെ ശബ്ദമുണ്ടാക്കി ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവ ബിജുവിനെ ലക്ഷ്യമാക്കി ഓടി. ഇതേത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ഓടിയ ബിജു നെഞ്ചിടിച്ച് വീണാണ് പരിക്കേറ്റത്. ഓടിയെത്തിയ മറ്റ് തൊഴിലാളികള്‍ ബഹളംവെച്ച് കാട്ടാനക്കൂട്ടത്തെ തുരത്തി. തുടര്‍ന്ന് ബിജുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read More

തൃശൂർ: തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു സംഭവം. ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഫോൺ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയിൽ ബെഡ് ഭാഗീകമായി കത്തി നശിച്ചു. ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്.

Read More

തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിന് അനുമതി നൽകിയാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. പണം ലഭിക്കുന്ന മുറയ്ക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്. കഴിഞ്ഞ വർഷം ഹയർസെക്കൻ‍ഡറി പരീക്ഷ നടത്തിപ്പിൽ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് 12 കോടി രൂപയും ചെലവായിരുന്നു. ആകെ 2022- 23 അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്…

Read More

ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്ദവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്. പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയിരിക്കുന്നത്. യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ശംഭു അതിർത്തിയിലേക്കെത്തിക്കുന്ന കർഷകരെയാണ് പ്രക്ഷോപം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കാണാനാവുന്നത്. പ്രതിഷേധത്തിന്റെ ആദ്യദിനങ്ങളിൽ കർഷകർക്കുനേരെ വലിയതോതിലുള്ള കണ്ണീർവാതക- റബ്ബർ ബുള്ളറ്റ് പ്രയോ​ഗം പോലീസ് നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനായാണ് ഇരുമ്പുഷീറ്റുകൾകൊണ്ട് പൊതിഞ്ഞ മണ്ണുമാന്തിയന്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ക്യാബിനുചുറ്റും ഇരുമ്പുഷീറ്റുകൾകൊണ്ട് കവചം തീർത്തിരിക്കുന്നതിനാൽ കണ്ണീർവാതകഷെല്ലുകളെയും മറ്റും തരണംചെയ്ത് മുന്നോട്ടുപോകാനാവും. ലോറികളിൽ അത്യാധുനിക യന്ത്രങ്ങൾ എത്തിക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Read More

അജ്മേർ: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരളപൊലീസ് സംഘത്തിനു നേരെ രാജസ്ഥാനിൽ വെടിവയ്പ്. കൊച്ചിയിൽനിന്ന് അജ്മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികൾ തോക്കുപയോഗിച്ച് നേരിട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മേറിലേക്കു പോയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്മേർ യാത്ര. അജ്മേർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാൻ ശ്രമിച്ചത്. ഇതിനിടെ അക്രമികൾ പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്മേർ പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവർ മുൻപും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

Read More