Author: Starvision News Desk

ന്യൂഡൽഹി: തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രൈയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. തെലങ്കാനയിൽനിന്നുള്ള 22-കാരനായ യുവാവും കർണാടകയിലെ കലബുർ​ഗി സ്വദേശികളായ മൂന്നുപേരുമാണ് സൈന്യത്തിന്‍റെ ഭാഗമാകാൻ നിർബന്ധിക്കപ്പെട്ട് യുദ്ധമുഖത്ത് അകപ്പെട്ടിരിക്കുന്നത്. വ്യാജ സൈനിക റാക്കറ്റിന്റെ പിടിയിൽനിന്ന് തങ്ങളെ എത്രയുംവേ​ഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നാരായൺപേട്ട് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്നയാൾ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യുക്രൈയിനുമായി റഷ്യ നടത്തുന്ന യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ഇയാൾ ബന്ധുക്കളോട് പറഞ്ഞു. ആർമി സെക്യൂരിറ്റി ഹെൽപ്പർ എന്ന തസ്തികയിൽ ജോലി വാ​ഗ്ദാനംചെയ്താണ് തങ്ങളെ റഷ്യയിലേക്ക് അയച്ചതെന്നും സൂഫിയാൻ ബന്ധുക്കളെ അറിയിച്ചു. ദുബായിൽവെച്ചായിരുന്നു റിക്രൂട്ട്മെന്റ് ഏജന്റുമാരുമായി യുവാക്കൾ ആദ്യം കൂടിക്കാഴ്ച നടത്തിയത്. ശേഷം 2023 നവംബറിൽ ദുബായിയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 2023 ഡിസംബറിൽ ചെന്നൈയിൽനിന്ന് വിസിറ്റിങ് വിസയിലാണ് ഇവർ റഷ്യയിലെത്തിയത്. 30,000 മുതൽ 40,000 രൂപവരെ ശമ്പളം വാങ്ങിയിരുന്ന യുവാക്കൾക്ക് രണ്ട് ലക്ഷം രൂപയാണ് റഷ്യയിലെ ജോലിയ്ക്ക് ദുബായിയിലെ…

Read More

കോഴഞ്ചേരി: പുല്ലാട് ജി ആൻഡ് ജി നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളായ ഗോപാലകൃഷ്ണനും മകൻ ഗോവിന്ദും തിരുവല്ല ഡിവൈഎസ്പി മുൻപാകെ കീഴടങ്ങി. 100 കോടി രൂപയുടെ തട്ടിപ്പ് സ്ഥാപനത്തിൽ നടന്നുവെന്നാണു സംശയിക്കുന്നത്. 124 കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്കു പലിശ നൽകിയിരുന്ന ഇവർ ജനുവരി അവസാനമാണ് കുടുംബത്തോടെ മുങ്ങിയത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ നിക്ഷേപ കാലാവധി പൂർത്തിയായവർ മടക്കികിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോടു ഫണ്ടു വരാനുണ്ടെന്നു പറഞ്ഞു സമയം നീട്ടി ചോദിക്കുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് ഒരാഴ്ച മുൻപ് നാട്ടുകാർ മാർച്ച് നടത്തിയിരുന്നു.

Read More

തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ആളെ പിടികൂടാതെ പൊലീസ്. ഇ സഞ്ജീവനി പോർട്ടൽ വഴി ചികിത്സ നടത്തുന്നതിനിടയിൽ പ്രതി നഗ്നത കാണിക്കുകയായിരുന്നു.ജനുവരി ഇരുപത്തിയഞ്ചിനായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ ഡോക്ടർ പരാതി നൽകിയിരുന്നു.രാഹുൽ കുമാർ, ഭോപ്പാൽ, മദ്ധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചിരുന്നത്. ആദ്യം വീഡിയോ ഒന്നും ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. തുടർന്ന് ‘എനിക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ലെ’ന്ന് മെസേജ് വന്നു. ഇതു പറഞ്ഞു തീർന്ന ഉടനെ ഇയാൾ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങിയെന്ന് ഡോക്ടർ ഒരു ചാനലിനോട്‌ വെളിപ്പെടുത്തി. ‘ഇരുപത്തിയഞ്ച് രാത്രിയിലാണ് ഇത് സംഭവിക്കുന്നത്. ഇരുപത്തിയാറാം തീയതി രാവിലെ തന്നെ ഞാൻ എന്റെ ചീഫ് നോഡൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. സ്‌ക്രീൻഷോട്ട് എടുത്തിട്ടുണ്ടായിരുന്നു. മുപ്പതാം തീയതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നെ തമ്പാനൂർ പൊലീസ് വിളിച്ചത് കുറച്ച് ഡിലേയായിട്ടാണ്. പരാതിയുണ്ടോയെന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് പറഞ്ഞു. സ്‌റ്റേറ്റ്‌മെന്റ്…

Read More

തിരുവല്ല: പിക്കപ്പ് വാനില്‍ കടത്തിയ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. തിരുവല്ലയിലാണ് പിക്കപ്പ് വാനില്‍ കടത്തിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍(38) പുലാവട്ടത്ത് വീട്ടില്‍ ഉനൈസ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍നിന്ന് സവാള കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നത്. പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.

Read More

ചേര്‍ത്തല: മാഹിയില്‍നിന്ന് കാറില്‍ വിദേശമദ്യം കടത്തിയ യുവാവ് ചേര്‍ത്തലയില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി ലിബിനെ(36)യാണ് ചേര്‍ത്തല പോലീസ് വ്യാഴാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്. ഇയാളുടെ കാറില്‍നിന്ന് 271 മദ്യക്കുപ്പികളും കണ്ടെടുത്തു. സംഭവത്തില്‍ ചേര്‍ത്തല എസ്.ഐ. കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.

Read More

മലപ്പുറം:  എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തല്‍. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസി ജുവൈരിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുവൈരിയ പറഞ്ഞു. മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മുകളിലെ വസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും ജുവൈരിയ പറഞ്ഞു.മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികള്‍. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപവത്കരിച്ചിട്ടുണ്ട്. മലപ്പുറം എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിലായിരുന്നു. ഊർക്കടവിൽ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ…

Read More

കോഴിക്കോട്: കേരളപദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ററ് കെ സുരേന്ദ്രന്‍. ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ മാറ്റണമെന്നാണ് സുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാട്ട് പാര്‍ട്ടി ഫെയ്‌സ്ബുക്കില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ടത്. മനഃപൂര്‍വം വരുത്തിയ വീഴ്ചയാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. പദയാത്ര ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഐടി സെല്‍ ചെയര്‍മാന്‍ ജയശങ്കറും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മില്‍ നേരത്തെ മുതല്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നു. കൂടാതെ ബിജെപി സംസ്ഥാനനേതൃത്വം നടത്തുന്ന സമരപരിപാടികള്‍ക്ക് പാര്‍ട്ടിയുടെ സമൂഹമാധ്യമ പേജുകളില്‍ വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും സുരേന്ദ്രന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്. കെ സുരേന്ദ്രന്റെ പദയാത്രയ്ക്കിടെ എസ് സി എസ്…

Read More

കോഴിക്കോട്: കെ.എം. ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന. കെ.എം. ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തന്ത്രമാണെന്ന് ഷബ്‌ന ആരോപിച്ചു. അച്ഛനെ കൊന്നത് യു.ഡി.എഫ്. ഭരണകൂടമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ആരോപണം. മരണത്തില്‍ ദുരൂഹതയില്ല. യു.ഡി.എഫിന്റെ കാലത്ത് മതിയായ ചികിത്സ നല്‍കിയില്ല. വയറ്റില്‍ അള്‍സര്‍ ഗുരുതരമായി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വെപ്രാളത്തിലാണ് ഷാജിയുടെ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അവര്‍ ഇത് നിലനിര്‍ത്തുമെന്നും മകള്‍ ഷബ്‌ന പറഞ്ഞു. ടി.പി. കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്നായിരുന്നു കെ.എം. ഷാജിയുടെ ആരോപണം. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറച്ചാളുകളെ കൊല്ലാന്‍വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന്…

Read More

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടതായി സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യാൻ ബിജെപി സർക്കാർ ഉത്തരവിട്ടതായാണ് എക്‌സ് അറിയിച്ചത്. നിർദേശപ്രകാരം ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്നും ഈ നടപടിയെ ശക്തമായി എതിർക്കുന്നതായും ‘ഗ്ലോബൽ ഗവൺമെന്റ് അഫേഴ്‌സ്’ അക്കൗണ്ടിലൂടെ എക്‌സ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെപ്പറ്റി അറിയിച്ചു. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടും ഇന്ത്യയിൽ മാത്രം വിലക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ‘ഉത്തരവിലൂടെ ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഇത് ചെയ്‌തില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ റിട്ട് ഹർജി ഫയൽ ചെയ്തുവെങ്കിലും അതിൽ തീരുമാനമായില്ല. നിയമപരമായ കാരണങ്ങളാൽ ഓർഡർ പരസ്യപ്പെടുത്തുന്നതിൽ പരിമിധികളുണ്ട്. പക്ഷേ ഈ കാര്യങ്ങൾ പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്നതിനാലാണ് വിവരങ്ങൾ പങ്കുവയ്‌ക്കുന്നത്. കാര്യത്തിന്റെ സുതാര്യത ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.…

Read More

കോഴിക്കോട്: സംസ്ഥാനത്ത് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ചെയ്തത് 33 കേസുകള്‍. ലോണ്‍ ആപ്പില്‍ കുരുങ്ങി എറണാകുളത്ത് രണ്ടു കുട്ടികളുള്‍പ്പെടെയുള്ള കുടുംബത്തിന്റെ കൂട്ട ആത്മഹത്യയും കോഴിക്കോട്ട് യുവതിയുടെ ആത്മഹത്യാശ്രമവുമുണ്ടായി. ആലപ്പുഴയില്‍ വീട് നിര്‍മാണത്തിനായി സ്വരുകൂട്ടിയ 64,000 രൂപ വീട്ടമ്മയ്ക്ക് നഷ്ടമായി. ലോണ്‍പോലുമെടുക്കാതെയാണ് ആപ്പ് സംഘത്തിന്റെ ചതിയില്‍ക്കുടുങ്ങി വയനാട്ടില്‍ യുവാവ് ആത്മഹത്യചെയ്തത്. തിരുവനന്തപുരത്ത് 15 കേസുകളും തൃശ്ശൂരില്‍ 10 കേസുകളുമാണെടുത്തത്. കോഴിക്കോട്ട് മൂന്നും, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓരോ കേസ് വീതവുമുണ്ട്. ലക്ഷംമുതല്‍ ചെറിയ തുകവരെ നഷ്ടപ്പെട്ട ഒട്ടേറെ പരാതികളുണ്ട്. മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ചോര്‍ത്തിയെടുക്കുന്ന കോണ്‍ടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് പണം ചോദിച്ച് സന്ദേശം അയക്കുന്നതും ഉള്‍പ്പെടെ പലതരത്തിലുള്ള ഭീഷണി നേരിടേണ്ടിവന്നവരും ഏറെ. 192 ലോണ്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേരള പോലീസിന്റെ സൈബര്‍ വിഭാഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 158 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു. എറണാകുളം കടമക്കുടിയിലെ കുടുംബമാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണികാരണം…

Read More