- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
- എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി – ബഹ്റൈൻ പ്രതിഭ
- “സൂക്ഷ്മത നിലനിർത്തുക” – സമീർ ഫാറൂക്കി
- മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
- മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
- മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
- റമദാനിന്നു ശേഷവും സൽക്കർമ്മങ്ങളുടെ നൈരന്തര്യം ഉണ്ടാവണം; സഈദ് റമദാൻ നദ്വി
- മനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
Author: Starvision News Desk
ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ വീടു പൂട്ടി കൊച്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. രാത്രി ഒരുമണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുൻ വാതിലിൻ്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണ് കവർച്ചനടന്ന കാര്യം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും അവിനാശിന്റെ മക്കളുടേയും അമ്മയുടേയും സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വീടിൻ്റെ നാലു മുറികളും മൂന്ന് അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരിഭിച്ചു.
തൃപ്പൂണിത്തുറ: പർദ്ദ ധരിച്ചെത്തിയ അക്രമി ചിട്ടിക്കമ്പനി ഉടമയെ സ്ഥാപനത്തിൽ കയറി ആക്രമിച്ച് മൂന്നു പവന്റെ മാലയും 10,000 രൂപയും കവർന്നു. പഴയ ബസ്റ്റാൻഡിന് സമീപത്തെ സാൻ പ്രീമിയർ ചിട്ടിഫണ്ട്സ് ഉടമ കീഴത്ത് കെ.എൻ. സുകുമാര മേനോനാണ് (75) ഇന്നലെ രാവിലെ ഒമ്പതരയോടെ ആക്രമിക്കപ്പെട്ടത്.ആക്രമി സുകുമാരന്റെ മുഖത്ത് മുളക് പൊടിയും തക്കാളിസോസും കലർന്ന മിശ്രിതം ഒഴിച്ച ശേഷം കസേരയിൽ നിന്ന് തള്ളി താഴെയിട്ട് കഴുത്തിൽ അമർത്തിപ്പിടിക്കുകയും മുഖത്ത് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മാലയും പണവുമായി കടന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷ്ടാവ് ശ്രദ്ധിക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല.സ്ഥാപനത്തിലെ ജീവനക്കാർ 10 മണിക്കേ എത്തൂ എന്നും ഉടമ ഒമ്പതിന് സ്ഥിരമായി എത്തുമെന്നും അറിയാവുന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇടത് പുരികത്തിലും കൈമുട്ടിലും ചുണ്ടിലും മുറിവേറ്റ സുകുമാര മേനോൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.മുഖം മുഴുവൻ മൂടിയ രീതിയിൽ പർദ്ദ ധരിച്ച ഒരാൾ കഴിഞ്ഞ ദിവസം രാവിലെയും ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു. വിരലടയാള വിദഗ്ദർ സ്ഥാപനത്തിൽ…
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി എം എൽ എ ലസിയ നന്ദിത (37) കാറപകടത്തിൽ കൊല്ലപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലസിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. പത്ത് ദിവസം മുമ്പ് ലസിയ മറ്റൊരു അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അന്ന് എം എൽ എ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഹോംഗാർഡ് കൊല്ലപ്പെട്ടിരുന്നു. 1986ൽ ഹൈദരാബാദിലാണ് ലസിയ ജനിച്ചത്. ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എൽഡിഎഫ് അട്ടിമറി വിജയം നടത്തിയത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എൽഡിഎഫ് വിജയം കെെവരിച്ചു. നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫ് സീറ്റ് നേടി. കണ്ണൂർ മുഴപ്പിലങ്ങാട് അഞ്ചാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പഴയകുന്നുമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തിയിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തും കുരിയോട് വാർഡും എൽഡിഎഫിന് തന്നെ.പാലക്കാട് പൂക്കോട്ടുകാവിൽ സിപിഎമ്മിന് ജയം. നിലവിൽ യുഡിഎഫ് ഏഴിടത്ത് ജയിച്ചു. മൂന്നാർ മൂലക്കട, പതിനെട്ടാം വാർഡുകളിൽ കോൺഗ്രസിന് ജയം. മലപ്പുറം കോട്ടക്കൽ ചൂണ്ട, ഈസ്റ്റ് വില്ലൂർ വാർഡുകളിലും യുഡിഎഫ് വിജയിച്ചു. കണ്ണൂർ മാടായി, രാമന്തളി വാർഡുകൾ യുഡിഎഫ് നിലനിർത്തി.പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഇടത്ത് ബിജെപി ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപിക്ക് ആദ്യ ജയം നേടാൻ കഴിഞ്ഞു.…
ആലപ്പുഴ: കാട്ടൂരിൽ പതിമൂന്നുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദ അന്വേഷണത്തിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ അറിയിച്ചു. കാട്ടൂർ ഹനുമൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്താണ്(13) 15ന് വൈകിട്ട് സ്കൂളിൽനിന്ന് മടങ്ങിയെത്തിയ ശേഷം സ്കൂൾ യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പ്രജിത്തിന്റെ മരണം സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണെന്ന് പ്രജിത്തിന്റെ പിതാവ് എ.പി.മനോജ് മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 15ന് സ്കൂളിൽ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയിൽ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോൾ അധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു. കണ്ണിൽ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ…
കൊച്ചി: സിനിമയില്‍ നിര്‍മ്മാണം പോലുള്ള ബിസിനസ് മേഖലയില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയില്‍ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്. സിനിമയുടെ സാങ്കേതികം, നിര്‍മ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികള്‍ക്ക് നൂതനമായ അവസരങ്ങള്‍ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമയുടെ നിര്‍മ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ ഈ മേഖലയില്‍ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള 3000ത്തിലധികം സ്ത്രീകളാണ് മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു, കായികതാരങ്ങങ്ങളായ ഷൈനി വില്‍സണ്‍, മേഴ്‌സിക്കുട്ടന്‍, എം.ഡി വത്സമ്മ, നിലമ്പൂര്‍ ആയിഷ, വൈക്കം വിജയലക്ഷ്മി, ശോഭന ജോര്‍ജ്, ദിവ്യ ഗോപിനാഥ്,…
കൽപറ്റ: വന്യമൃഗത്തെ കൃഷിയിടത്തിൽ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ് ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണവാറന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘‘നിയമം മാറ്റാൻ തയാറായില്ലെങ്കിൽ ആ നിയമത്തിനു പുല്ലുവിലകൽപ്പിക്കും. കർഷക ജനത സാധാരണ തെരുവിലിറങ്ങാറില്ല. എന്നാൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടാതെ വച്ചകാൽ പിന്നോട്ടു വയ്ക്കില്ല. കണ്ണിൽ പൊടിയിടാനാണു സർക്കാർ ശ്രമിക്കുന്നത്. 909 ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇത്രയും ആളുകൾ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണു സർക്കാർ ഇടപെടാതിരുന്നത്. ഇതിനെ മാന്യതയുടെ ഏറ്റവും നല്ല ഭാഷയിൽ തെമ്മാടിത്തം എന്നേ പറയാൻ സാധിക്കൂ. മലയോര കർഷകരെ കടുവയ്ക്കപ തിന്നുതീർക്കാനാണ് ഈ നിയമങ്ങൾ. വന്യജീവി സംരക്ഷണത്തിനു നിയമമുള്ളതുപോലെ മനുഷ്യ സംരക്ഷണത്തിനും നിയമം വേണം. നിയമം കയ്യിലെടുക്കാൻ പറയുന്നില്ല. എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുക തന്നെ ചെയ്യും. ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ നിർദേശങ്ങൾ ∙ മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം വണ്ടി. ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. ∙ ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. 15 വർഷത്തിനുമുകളിലുള്ള വാഹനങ്ങൾ മെയ് ഒന്നിനു…
കോട്ടയം: കോട്ടയം ഉഴവൂരിൽ സ്കൂൾ വിദ്യാർഥികളുടെ തമ്മിലടിക്കിടെ മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ കർണ്ണപുടത്തിന് തകരാർ.സംഭവത്തിൽ പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തെങ്കിലും നടുറോഡിൽ നേരിടേണ്ടി വന്ന മർദ്ദനത്തിന്‍റെ ആഘാതത്തിലാണ് കുറുവിലങ്ങാട് സ്റ്റേഷനിലെ എസ് ഐ കെ.വി.സന്തോഷ്. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പത്താം ക്ലാസ് വിദ്യാർഥികളും പ്ലസ് വൺ വിദ്യാർഥികളും ചേരി തിരിഞ്ഞ് തല്ലിയത്. ഇതറിഞ്ഞാണ് കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ കെ.വി സന്തോഷും സംഘവും സ്ഥലത്തെത്തിയത്. എന്നാൽ, വിദ്യാർഥികളിൽ ഒരു പക്ഷത്തെ സഹായിക്കാൻ പാലായിൽ നിന്നെത്തിയ യുവാക്കളുടെ സംഘം എസ് ഐ യെ അടിച്ചു നിലത്തിടുകയായിരുന്നു.നിലത്തു വീണിട്ടും പതറാതെ കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയാണ് സന്തോഷ് അക്രമികളെ തുരത്തിയത്.എന്നാൽ, അക്രമത്തിൽ ഒരു കാതിന്‍റെ കർണപുടത്തിന് ഏറ്റ ക്ഷതമാണ് ഇപ്പോൾ സന്തോഷിനെ ബുദ്ധിമുട്ടിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പാലാ സ്വദേശികളായ അനന്തു തങ്കച്ചൻ , അനന്തു, ആദർശ് സുരേന്ദ്രൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.…
തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി. ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. വെങ്ങാനൂർ കോളിയൂർ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിൻ (23) ആണ് കോവളം പൊലീസിന്റെ പിടിയിലായത്. അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കോവളം എസ്.എച്ച്.ഒ സജീവ് ചെറിയാൻ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോവളം എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ. നിസ്സാമുദീൻ, അനിൽകുമാർ, മുനീർ, സുരേന്ദ്രൻ,സുരേഷ് കുമാർ എ എസ് ഐ ശ്രീകുമാർ സിവിൽ പോലീസ് ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.…