Author: Starvision News Desk

പാലക്കാട്: അതിർത്തി കടന്ന് കരിങ്കൽ, എം സാന്റ് തുടങ്ങി അമിതഭാരം കയറ്റി ടോറസ് ലോറികൾ സംസ്ഥാനത്തേക്കെത്തിയതിനെ തുടർന്ന് 4.14 ലക്ഷം രൂപ പിഴയിട്ട് വിജിലൻസ്. ഗോവിന്ദാപുരം മോട്ടർ വെഹിക്കിൾ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണു 11 ടോറസ് ലോറികൾക്കു പിഴയിട്ടത്. ഇതിനുപുറമെ കണക്കിൽപ്പെടാത്ത 1,170 രൂപയും കണ്ടെത്തി. ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി നിർമാണസാമാഗ്രികളെത്തിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ശനിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു പരിശോധന. പിടികൂടിയ ലോറികൾ ആർടിഒ എൻഫോഴ്‌സ്‌മെന്റിനു കൈമാറി. ഈ സമയം ഒരു എഎംവിഐയും വനിതാ ഉദ്യോഗസ്ഥയുമാണു ജോലിയിലുണ്ടായിരുന്നത്. ലോറി ചെക്ക് പോസ്റ്റിലെത്തുമ്പോൾ തൂക്കചീട്ടിന്റെ ഒരു ഭാഗം ജീവനക്കാർക്കു നൽകിയശേഷം, ചീട്ടിന്റെ എണ്ണം നോക്കിയാണ് ഉദ്യോഗസ്ഥർക്കു പണം നൽകിയിരുന്നത്. ഇത്തരത്തിൽ 40 ഓളം തൂക്ക ചീട്ട് വിജിലൻസ് കണ്ടെത്തിയിരുന്നു. പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു സമർപ്പിക്കുമെന്നു ഡിവൈഎസ്‌പി സി.എം.ദേവദാസൻ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരായ ബിൻസ് ജോസഫ്, അരുൺ പ്രസാദ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ കെ.എ. ബാബു, എ.ഉല്ലാസ്, എസ്ഐമാരായ ബി.സുരേന്ദ്രൻ, പ്രഭ,…

Read More

തിരുവനന്തപുരം: കവർച്ചക്കേസ് പ്രതികളെ രാജസ്ഥാനിലെ അജ്മേറിൽച്ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് അംഗീകാരം. ഇവർക്കു പ്രശംസാപത്രവും ഗുഡ് സർവീസ് എൻട്രിയും നൽകാൻ ശുപാർശ ചെയ്തു. ഡിജിപിയുടെ പുരസ്കാരത്തിനായി എറണാകുളം റൂറൽ എസ്പി ശുപാർശ ചെയ്തിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്.എസ്.ശ്രീലാൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ.അഫ്സൽ, കെ.എം. മനോജ് എന്നിവരാണ് സാഹസികമായി പ്രതികളെ വലയിലാക്കിയത്. കവർച്ചാ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനു നേരെ അജ്മേറിൽവച്ച് വെടിവയ്പ് നടന്നിരുന്നു. കടുത്ത ചെറുത്തുനിൽപ്പിനെ അതിജീവിച്ച് കവർച്ചാ സംഘത്തിൽപ്പെട്ടവരെ പിടികൂടുന്ന പൊലീസ് സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആലുവയിലും കുട്ടമശേരിയിലും പൂട്ടിക്കിടന്ന 2 വീടുകളിൽനിന്നു 38 പവനും 33,000 രൂപയും മോഷ്ടിച്ച കേസിലെ 2 പ്രതികളാണു വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഇവരെ കീഴ്‌പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണു വെടിയേൽക്കാതെ രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡ് ഗംഗാനഗർ റാംപുർ സ്വദേശികളായ ഡാനിഷ് (23), ഷെഹ്ജാദ് (33) എന്നിവരെ…

Read More

പട്ന: സ്വകാര്യ ആശുപത്രി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ മനുഷ്യക്കടത്ത് സംഘത്തിലെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രികളിൽനിന്നു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണു പിടിയിലായത്. രണ്ടു സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ആറിടങ്ങളിലായി നടത്തിയ റെയ്ഡിൽ രണ്ടു കുഞ്ഞുങ്ങളെ പൊലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പരാതിയെ തുടർന്നാണു നടപടി. റെയ്ഡ് നടന്ന പട്ന മണിപാൽ ആശുപത്രിയും ഭക്ത്യാർപുർ ദേവം ആശുപത്രിയും പൊലീസ് അടച്ചുപൂട്ടി. മനുഷ്യക്കടത്ത് സംഘത്തിന്റെ തലവനാണെന്നു സംശയിക്കുന്ന ദേവം ആശുപത്രി ഡയറക്ടർ ഡോ.നവീൻ കുമാർ ഒളിവിലാണ്. പൊലീസ് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. റെയ്ഡിൽ രക്ഷിച്ച രണ്ടു കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അടൂർ കെ.പി. റോഡിൽ 14-ാം മൈലിനു സമീപം ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്. കായംകുളത്തുനിന്ന്‌ പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തിനാണ്‌ പരിക്കേറ്റത്. ബസിൻ്റെ മുൻവശം പൂർണമായും തകർന്നു. പത്തനാപുരം ഡിപ്പോയിലെ ബസ് കണ്ടക്ടർ കുന്നിക്കോട് ആറ്റുരഴികത്ത് വീട്ടിൽ സിബിജിത്ത് (51), ബസ് ഡ്രൈവർ കലഞ്ഞൂർ മല്ലംകുഴ മദനവിലാസം മദനകുമാർ (54) ആദിക്കാട്ടുകുളങ്ങര കുറ്റിയിൽ വടക്കേതിൽ അയൂബ്ഖാൻ(51), പെരിങ്ങനാട് കൃഷ്ണവിലാസം അർച്ചന(32), മകൾ രാജലക്ഷ്മി (I2), അടൂർ പുന്നക്കുന്നിൽ പുത്തൻവീട്ടിൽ വിലാസിനി(60), മുതുകുളം മിത്രപുരത്ത് തെക്കേതിൽ ബാബുക്കുട്ടൻ(50), പത്തിയൂർ ചെട്ടികുളങ്ങര രേഷ്മാലയത്തിൽ രാധ(62), മാങ്കോട് സുബഹാന മൻസിലിൽ ബദറുദ്ദീൻ(79), അറുകാലിക്കൽ ജയസദനം ആരതി(27) മകൻ ദക്ഷിത് (ഒന്ന്), കറ്റാനം വിളയിൽ തറയിൽ ശ്രീജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ…

Read More

ആലപ്പുഴ: ഡല്‍ഹിയില്‍ ബി.ജെ.പി ചെയ്യുന്നത് പോലെ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫും വര്‍ഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് സി.പി.ഐ.എമ്മിന്റെ പ്രചരണ രീതി. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണ്. ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നത്. മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും കാണാന്‍ പോകുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി സി.പി.ഒ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. 2018-19 മുതല്‍ 2022-23 വരെ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയ 30 സ്ഥാപനങ്ങളുണ്ട്. ഇ.ഡി, ആദായ നികുതി വകുപ്പ്, സി.ബി.ഐ എന്നിവയുടെ റെയ്ഡിന് ശേഷം ഈ 30 കമ്പനികള്‍ 335 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വന്‍ അഴിമതിയാണ് ബി.ജെ.പി നടത്തിയത്. ബി.ജെ.പിക്ക് ഒരു കാലത്തും…

Read More

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. ഈവർഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്‌. 2021–-22ലെ 23.11 കോടി രൂപയും കുടിശികയാണ്‌. കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌.…

Read More

ലക്നൗ: ഉത്തർപ്രദേശിൽ കാസ്ഗഞ്ചിൽ ട്രാക്ടർ ട്രോളി കുളത്തിലേക്കു മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്ത്രീകളുമാണു മരിച്ചത്. മാഘ പൂർണിമ ദിനത്തിൽ ഗംഗയിൽ സ്നാനം ചെയ്യാൻ പോകുകയായിരുന്ന തീർഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. കാറുമായി കൂട്ടിയിടിക്കുന്നതു തടയാൻ ശ്രമിക്കവേ ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്കു വഴിവച്ചത്. പരുക്കേറ്റവരെ കാസ്ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായമായി രണ്ടുലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കു 50000 രൂപ വീതവും നൽകും. പരുക്കേറ്റവർക്കു കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.

Read More

കൊല്ലം: സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കൊല്ലം ഓയൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മർദനത്തിൽ പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം ഓയൂർ കാറ്റാടി സ്വദേശിയായ സുഹൃത്തും പരാതിക്കാരിയുടെ ഭർത്താവുമായി വീട്ടിലെത്തി മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ ഇരുവരും വീട്ടമ്മയെ നിർബന്ധിച്ച് മദ്യം നൽകാൻ ശ്രമിക്കുകയും സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. പീഡന ശ്രമം നടന്ന വിവരം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞെങ്കിലും അയാൾ അത് കേൾക്കാൻ തയ്യാറാക്കാതെ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴിനൽകി. തല്ലുകയും മുഖത്ത് അടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയും ചെയ്തതയാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഭാര്യയെ നിർബന്ധിച്ചു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read More

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരൻ ചോദിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്‍റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരോട് വരാൻ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിക്കുമ്പോള്‍ മൈക്കും ക്യാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്.

Read More

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിന് 5 പൈസയിൽനിന്ന് 10 രൂപയായി ഉയർത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിന് കത്തു നൽകും. കോര്‍പറേഷന് സാമ്പത്തിക ബാധ്യതയായതിനാൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ, സാമ്പത്തിക നഷ്ടം നികത്താൻ മദ്യവില വർധിപ്പിക്കേണ്ടി വരും. ഗാലനേജ് ഫീസ് വർധിപ്പിക്കുന്നതായി ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. 200 കോടിരൂപയാണ് പ്രതിവര്‍ഷം അധികവരുമാനം പ്രതീക്ഷിക്കുന്നത്. മദ്യവില വർധിപ്പിക്കാത്തതിനാൽ സർക്കാരിന് നേരിട്ട് ഇതിലൂടെ അധിക വരുമാനമില്ല. ബവ്റിജസ് കോർപറേഷൻ വരുമാനത്തിൽനിന്നും പണം സർക്കാരിനു കൈമാറണം. കോർപറേഷന്റെ കണക്കനുസരിച്ച് 250 കോടിരൂപ പ്രതിവർഷം സർക്കാരിനു നൽകേണ്ടിവരും. സർക്കാർ സ്ഥാപനമായ ബവ്റിജസ് കോർപറേഷൻ ലാഭവിഹിതവും പ്രവർത്തന ചെലവും കഴിഞ്ഞശേഷമുള്ള പണം സർക്കാരിലേക്കാണ് നൽകുന്നത്. നിലവിൽ 1.25 കോടിരൂപയാണ് പ്രതിവർഷം ഗാലനേജ് ഫീസായി നൽകുന്നത്. ഇനി മുതൽ 250 കോടിരൂപ പ്രതിവർഷം നൽകേണ്ടിവരുന്നത് ബവ്കോയ്ക്ക് ബാധ്യതയാണെന്നാണ് അധികൃതര്‍ പറയുന്നത്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ മദ്യവില ഉയർത്തമെന്ന നിർദേശം ബവ്കോ മുന്നോട്ടുവയ്ക്കും.…

Read More