Author: Starvision News Desk

ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുട ഇതിവൃത്തം. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജ?ഗന്നാഥന്‍, കെ.സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ…

Read More

കോഴിക്കോട്: വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാല്‍ തയ്യാറെടുപ്പ് നടത്തിയതായി കെ. മുരളീധരൻ. വടകരയിൽ മത്സരിക്കാൻ വേറെ ആരുമില്ലെന്നും മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ സാധിക്കൂ എന്നും മുരളീധരൻ പറഞ്ഞു. “എന്നോട് ഇപ്പോൾ മത്സരിക്കാൻ പറഞ്ഞു. ഞാൻ വടകരയുടെ കാര്യം മാത്രമേ നോക്കുന്നുള്ളൂ. ഇവിടെ മത്സരിയ്ക്കാൻ വേറെ ആരുമില്ല. സ്ഥാനാർത്ഥിയാവാനുള്ള ഉന്തും തള്ളും വടകരയിലില്ല. വടകരയ്ക്ക് വേറെ ആവശ്യക്കാരില്ല. അൽപ്പം മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിയ്ക്കാൻ കഴിയൂ”- മുരളീധരൻ കൂട്ടിച്ചേർത്തു. വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും മുരളീധരൻ പറഞ്ഞു. മരണത്തിൽ സർക്കാരിനും സി.പി.എമ്മിനുമാണ് ഉത്തരവാദിത്വം. ചില കോളജുകളിൽ ചില വിദ്യാർത്ഥി സംഘടനകൾക്ക് ഏകാധിപത്യമുള്ള സാഹചര്യമാണുള്ളത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. പുതിയ തലമുറയിൽ പലർക്കും രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല- കെ.മുരളീധരൻ പറഞ്ഞു.

Read More

കണ്ണൂർ: കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത്. കോളയാട് ടൗണിന് സമീപം സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മനയാനിക്കൽ സെബാസ്റ്റ്യന്റെ പറമ്പിലാണ് രണ്ടു കാട്ടുപോത്തുകളെ രാവിലെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകരും പൊലീസും സ്ഥലത്തെത്തി. ഇവയെ കാട്ടിലേക്കു തുരത്താനുള്ള നടപടി ആരംഭിച്ചു. ഇന്ന് സ്കൂൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ഏതാനും ദിവസം മുൻപ് പെരുവ പാലയത്തുവയൽ യുപി സ്കൂൾ മുറ്റത്തും കാട്ടുപോത്ത് എത്തിയിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നും സ്കൂൾ കിണർ വരെ കാട്ടുപോത്ത് എത്തി. രാവിലെ ആറ് മുതൽ 7:45 വരെ ഇവിടെ കാട്ടുപോത്ത് ഉണ്ടായിരുന്നു.

Read More

കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മര്‍ദിച്ചതിലും പ്രധാനിയായിരുന്നു സിന്‍ജോ ജോണ്‍സണ്‍. സിന്‍ജോയാണ് സിദ്ധാര്‍ഥനെ ഏറ്റവും കൂടുതല്‍ മര്‍ദിച്ചതെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ‘തല പോകുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയായിരുന്നു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്. കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട്…

Read More

ബെംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്. വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. സംഭവം വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ അറിയിച്ചു. സ്ഫോടനത്തിന് ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്ഫോടനം നടന്നതിന് അടുത്ത് ഒരു ബാഗ് ഉണ്ടായിരുന്നു എന്ന് ഉടമസ്ഥർ പറയുന്നു. സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗ്യാസ് ലീക്ക് സംഭവിച്ചതല്ല സ്ഫോടന കാരണം എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകൾ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നത്. കഫേയിൽ എഫ്എസ്എല്‍ വിദഗ്ധരുടെ പരിശോധന തുടരുകയാണ്.

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ട്ക്കടയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ പോത്തൻകോട് സ്വദേശിയായ മുഖമ്മദ് സിജിൻ (29) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് സമീപത്തെ വീടിൻ്റെ മതിലും ഇലട്രിക് പോസ്റ്റിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശവും ഓട്ടോ പൂർണ്ണമായും തകർന്നു. ​ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പിതാവിനെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഉള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ…

Read More

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയിലെ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. വര്‍ക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റസ്റ്റോറന്റില്‍ നിന്നും ആഹാരം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരില്‍ 12 ഓളം പേര്‍ സ്വകാര്യ ആശുപത്രിയിലും ആറുപേര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഭക്ഷ്യവിഷബാധയേറ്റവരില്‍ അധികവും വര്‍ക്കല, ചിറയിന്‍കീഴ് മേഖലയില്‍ ഉള്ളവരാണ്. ചില ആളുകള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെല്‍ത്ത് സ്‌കോഡിന്റെയും നേതൃത്വത്തില്‍ റസ്റ്റോറന്റില്‍ പരിശോധന നടത്തി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ റസ്റ്റോറന്റില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം. കുത്തേറ്റ ജയചന്ദ്രനും കുത്തിയ വിനോദ് കുമാറും മദ്രാസ് ഐഐടിയിലെ സഹപാഠികളായിരുന്നു. വിനോദിനെ കുന്ദമം​ഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മദ്രാസ് ഐഐടിയിൽ ഒരു ഗൈഡിന്റെ കീഴിലായിരുന്നു ഇരുവരും പഠനം നടത്തിയിരുന്നത്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം.

Read More

തിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് കാട്ടി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ പാലോട് രവിക്കെതിരെ പോലീസില്‍ പരാതി നല്‍കി ബിജെപി. ജില്ലാ വൈസ് പ്രസിഡന്‍റ് ആർ എസ് രാജീവാണ് കോണ്‍ഗ്രസ് നേതാവിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന കെപിസിസി സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്‍റായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ടി. സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതില്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’- ബിജെപി. ജില്ലാ വൈസ് പ്രസിഡന്‍റ് ആർ എസ് രാജീവിന്‍റെ പരാതിയില്‍…

Read More