Author: Starvision News Desk

ഇടുക്കി: ശമ്പളം കിട്ടാതായതോടെ തലകുത്തി നിന്ന് പ്രതിഷേധിച്ച് കെ എസ് ആർ ടി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ കെ എസ് ജയകുമാർ അരമണിക്കൂറോളമാണ് പ്രതിഷേധിച്ചത്. സഹപ്രവർത്തകരും അദ്ദേഹത്തെ പിന്തുണച്ചു. മൂന്നാർ – ഉദുമൽ പേട്ട ബസിലെ ഡ്രൈവറായ ജയകുമാറിന് ആയോധനകലയിലും പ്രാവീണ്യമുണ്ട്. ഇനിയും ശമ്പളം നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ബി എം എസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റാണ് ജയകുമാർ.

Read More

പാലക്കാട്: എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുളളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശിയും ‌‌ഡ്രൈവറുമായ ഷോജോ ജോണിനെയാണ് (55) ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷോജോയെ വീട്ടിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെടുത്തതിന്റെ പേരിൽ എക്സൈസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ പരാതിയുമായി ഷോജോയുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഭാര്യ ജ്യോതി പറയുന്നത്. ‘ഇന്നലെ വൈകുന്നേരം ഭർത്താവ് വീട്ടിൽ വന്നത് അഞ്ച് മണിയ്ക്കാണ്. അപ്പോൾ നാലഞ്ച് പേർ വീട്ടിൽ വന്നു. പുള്ളി വന്നതിന് പിന്നാലെ തന്നെയാണ് അവരും വന്നത്. അവർ പുള്ളിയെ വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. അത് കഴിഞ്ഞ് ഒരു നീല ബാഗിന്റെ കാര്യം പറഞ്ഞു. പിന്നെ വീട് മുഴുവൻ തിരഞ്ഞു. അവിടെ നിന്ന് ഒന്നും കിട്ടിയില്ല. അവസാനം ഒരു ബാഗിൽ നിന്ന് അവർ രണ്ട് കിലോ ലഹരി മരുന്ന് എടുക്കുന്നത് കണ്ടു.വീട്ടിൽ നിന്ന് കിട്ടിയതിനാൽത്തന്നെ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുട്ടിയും കൂടിയുള്ളതുകൊണ്ട്…

Read More

കൊച്ചി: ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ച് മാത്രം എടുത്തില്ലെങ്കില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയേക്കാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘മറുവശത്ത് നിന്ന് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. അതിനാല്‍ അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹണിട്രാപ്പില്‍ പെടുന്നത് ചിലപ്പോള്‍ നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍…

Read More

പൗരത്വ ഭേദഗതി നിയമം (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധപ്പെട്ടിരിക്കുന്നതിനാൽ പുതിയ നിയമനിർമ്മാണത്തിനെ എതിർക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസമിലുള്ളതുപോലെ തടങ്കൽ പാളയങ്ങൾ ബംഗാളിന് ആവശ്യമില്ല. ലോക്സഭാ ഇലക്ഷന് മുമ്പുള്ള ഗിമ്മിക്കാണ് സിഎഎ എന്നും മമത പറഞ്ഞു. സിഎഎ നിയമങ്ങൾ പുറപ്പെടുവിക്കുന്നതോടെ, 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അമുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിക്കും. ഹിന്ദു, സിഖ്, ജൈന, കൃസ്ത്യൻ വിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം ലഭിക്കുന്നത്. രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങളെ മറികടന്ന് 2019 ഡിസംബറിലാണ് സിഎഎ പാസായത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. നിയമപ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. മുസ്ലിം ഇതര അഭയാർഥികൾക്ക് മാത്രം പൗരത്വം നൽകുന്നതിനെതിരെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Read More

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഞായറാഴ്ച ആരംഭിക്കും. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾവഴി സൗത്ത് ചിറ്റൂർ ടെർമിനൽവരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഞായറാഴ്ച ആരംഭിക്കുക. റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കെ.എം.ആർ.എൽ. പുറത്തുവിട്ടിട്ടുണ്ട്. പരമാവധി 40 രൂപയാണ് നിരക്ക്. നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. കഴിഞ്ഞ പത്തു മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്രചെയ്തത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78…

Read More

ദുബായ്: കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. വിഴിഞ്ഞം,​ ബേപ്പൂർ,​ കൊല്ലം,​ അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാകപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷകൾ ഓൺലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. വലുപ്പമുള്ളത്,​ സാമാന്യം വലുപ്പമുള്ളത്,​ ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ കപ്പലുകൾക്കാണ് അപേക്ഷ നൽകേണ്ടത്.www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ,​ കേരള മാരിടൈം ബോർ‌ഡ്,​ ടി.,​ി 11/1666 (4&5), ഒന്നാംനില,​ മുളമൂട്ടിൽ ബിൽഡിംഗ്,​ പൈപ്പിൻമൂട്,​ ശാസ്തമംഗലം,​ തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം. kmb.kerala@gmail.com ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാലും വിവരങ്ങൾ ലഭിക്കും.പതിനായിരം രൂപയ്ക്ക് ടിക്കറ്റ്,​…

Read More

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുന്നവരെയും കേസുകളിൽ പ്രതികളാകുന്നവരെയും താമസിപ്പിക്കുന്ന കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ കഴിയുന്നത് 29 പേർ. വിചാരണ നേരിടുന്നവരാണ് കൂടുതലും. ശിക്ഷ കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങാൻ എംബസിയിൽനിന്ന് രേഖകൾ ശരിയാകാൻ കാത്തിരിക്കുന്നവരും കൂട്ടത്തിലുണ്ട്. ബംഗ്ലദേശിൽ നിന്നാണ് കൂടുതൽ പേർ. 3 ശ്രീലങ്കൻ വനിതകളെ പത്തനാപുരത്തുള്ള സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടികളും ഇവിടെയാണുള്ളത്. 2022ൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥാപനം ആരംഭിച്ചതിനുശേഷം 5 പേരെ സ്വന്തം നാട്ടിലേക്ക് അയച്ചു. ‌സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം കൊല്ലം ജില്ലയിലെ കൊട്ടിയത്ത് 2022 നവംബർ 24നാണ് തുറന്നത്. തൃശൂരിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചാണ് കൊല്ലത്ത് വാടക കെട്ടിടത്തിൽ കേന്ദ്രം ആരംഭിച്ചത്. മയക്കുമരുന്നു കേസിലെ പ്രതികൾ, വ്യാജ പാസ്പോർട്ട് നിർമിച്ച് ഇന്ത്യയിലെത്തിയവർ, വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ ശ്രീലങ്കക്കാർ, ബംഗ്ലദേശിൽനിന്നുള്ള ബുദ്ധമതക്കാർ തുടങ്ങിയവർ കൂട്ടത്തിലുണ്ടെന്ന് അധിക‍ൃതർ പറഞ്ഞു. ട്രാൻസിറ്റ് കേന്ദ്രത്തിലുള്ള വിവിധ രാജ്യക്കാർ: നൈജീരിയ–5, എൽസാൽവദോർ–1, ശ്രീലങ്ക–11, ബംഗ്ലദേശ്–9, അഫ്ഗാനിസ്ഥാൻ– 1, മാലദ്വീപ്–1, വെനസ്വേല–1.…

Read More

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി തിരഞ്ഞെടുത്തു. നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് തീരുമാനം അറിയിച്ചത്. ഇന്നലെ ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Read More

തിരുവനന്തപുരം: മാനവരാശിയുടെ ഐക്യത്തിന് സന്ദേശം നൽകുന്നതാണ് ഇസ്ലാമിക കീർത്തനങ്ങളെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. വൃതാനുഷ്ടാനത്തിന്റെ പുണ്യ മാസത്തിൽ റംസാൻ നിലാവെന്ന പേരിൽ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു നാലാം വർഷവും ആലപിക്കുന്ന 30 ദിവസത്തെ ഇസ്ലാമിക കീർത്തന ലോഗോ പ്രകാശനം സ്പീക്കർ ചേംബറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ലോഗോ സ്വീകരിച്ചു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ സംബന്ധിച്ചു. 30 കവികളാണ് രചനകൾ നിർവഹിക്കുന്നത്.

Read More

തൃശ്ശൂര്‍: പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്തുക. 6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു. ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ. ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ഡിസംബർ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകർത്തത്.

Read More