- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) 2024 മാർച്ച് 14ന് ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് പ്രമുഖ വ്യക്തികളുടെ വിജ്ഞാനപ്രദവും പ്രചോദിപ്പിക്കുന്നതുമായ പ്രസംഗ സെഷനുകളോടെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി – മുഖ്യാതിഥി ഡോ. രവി വാര്യർ, വിശിഷ്ടാതിഥി . പത്മകുമാർ. നായർ, ഇൻ്ററാക്ടീവ് സെഷൻ ലീഡ്, സജിത സതീഷ്. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിലെ (10, 12 ക്ലാസ്) 42കുട്ടികളെയും രക്ഷിതാക്കളെയും ആദരിച്ചു. സ്‌കൂൾ ടോപ്പർമാരെ മാത്രം അഭിനന്ദിക്കുകയാണ് മറ്റ് അസോസിയേഷനുകൾ ചെയ്യാറുള്ളത് എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി എല്ലായിപ്പോഴും PAACT അതിൻ്റെ തനതായ രീതിയിൽ പ്രവർത്തിക്കുന്നു, ബഹ്‌റൈനിലും പുറത്തും ഉള്ള അംഗങ്ങളുടെ മക്കളായ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. ഇത് 17-ാം വർഷമാണ് ഇത്തരമൊരു പരിപാടി വിജയകരമായി നടത്തുന്നതെന്ന് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ പറഞ്ഞു. ജ്യോതി മേനോൻ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജഗദീഷ് കുമാർ, സുധീർ, ഷീബ ശശി എന്നിവരെ പരിചയപ്പെടുത്തി. കൂടാതെ, ബഹ്റൈൻ…
കൊച്ചി: ബ്ലസി- പൃഥിരാജ് ചിത്രം ആടുജീവിതത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. https://www.instagram.com/reel/C4iEQzXJIvW/?igsh=Z3M1OGtheTg1cThh കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം . വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) എസിഎംഇ ക്ലീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവി സിംഗ് തൊഴിലാളികളോടും ഐസിആർഎഫ് ടീമിനോടും ഒപ്പം പങ്കെടുത്തു. 180 ഓളം തൊഴിലാളികൾ പങ്കെടുത്ത പരിപാടി മലബാർ ഗോൾഡിൻ്റെ സഹകരണത്തോടെയാണ് ഒരുക്കിയത്. ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിനകത്ത് സൗഹാർദ്ദം വളർത്തുന്നതിനും പങ്കുവെക്കുന്നതിനും സഹായകമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നെടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശിഹാബുദ്ധീൻ ഇബ്നു ഹംസയാണ് ക്‌ളാസുകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഖാലിദ് ചോലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബഷീർ കാവിൽ, ഷൗക്കത്തലി കമ്പ്രാൻ, സുബൈദ മുഹമ്മദലി, റുഖിയ ബഷീർ എന്നിവർ രണ്ടാംസ്ഥാനത്തിനും സൈഫുന്നിസ റഫീഖ്, കെ. വി. സുബൈദ, മർയം ബഷീർ, ലുബൈന ഷഫീഖ്, നസീറ ശംസുദ്ധീൻ, ഫദീല എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ രക്ഷധികാരി സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, സഹ രക്ഷാധികാരികളായ ജമാൽ നദ് വി, സമീർ ഹസ്സൻ , യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ശറഫുദ്ധീൻ, വനിതാ വിഭാഗം പ്രസിഡൻ്റ് സമീറ നൗഷാദ് തുടങ്ങിയവർ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു.…
മനാമ: ബഹ്‌റൈനിൽ ഞണ്ടിനെ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിന് വാർഷംതോറുമുള്ള രണ്ട് മാസത്തെ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മാർച്ച് 15 മുതൽ മെയ് 15 വരെയാണ് ഈ നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റ് അറിയിച്ചു. ഞണ്ട് പ്രജനന കാലയളവിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തി സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാനുമാണ് ഈ വാർഷിക നിരോധനം. ഇതിൻപ്രകാരം ഞണ്ട് മത്സ്യബന്ധനം, വ്യാപാരം, വിൽപന എന്നിവ 2016 ലെ നിയമപ്രകാരം നിരോധിച്ചത്. നിരോധനം നടപ്പാക്കുന്നത് മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷിക്കുമെന്നും, ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിച്ചുവെന്നും, ഈ നിരോധനം പൂർണ്ണമായും പാലിക്കാൻ എല്ലാവരോടും സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റ് വ്യക്തമാക്കി.
nuzrath-wayanadu-election candidate rahul gandhi
brs-leader-k-kavitha-arrested-by-ed
caa-pinarayi-vijayan-aganist-congress
ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകൾ രാഷ്ട്രപതിയോടു ശുപാർശ ചെയ്തത്. അധീറിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ഏഴു ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു കമ്മിഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ഈ ആഴ്ച ജമ്മു കശ്മീർ പര്യടനത്തോടെയാണ് ഇത് അവസാനിപ്പിച്ചത്. ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. ബിജെപി 257…
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.