Author: Starvision News Desk

പാലക്കാട്: ആലത്തൂർ മണ്ഡലം ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ ബോർഡിന് തീയിട്ടു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോർഡിനാണ് തീയിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എൽ ഡി എഫ് ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്‌രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. മുമ്പ് അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാൾ. യുപിഎ ഭരണകാലത്തു നടന്ന അഴിമതികൾക്കെതിരെ പ്രക്ഷോഭം നയിക്കാൻ ഇരുവരും ചേർന്നാണ് നേതൃത്വം നൽകിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിർത്തിരുന്നു. പിന്നീട് ഇരുവരും അകന്നു. ഡൽഹി സർക്കാരിന്റെ മദ്യനയത്തെ നേരത്തെയും അണ്ണാ ഹസാരെ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്. ശക്തമായ ലോക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള നയമാണ് കെജ്‌രിവാള്‍ നടപ്പാക്കിയത്. ഡല്‍ഹിയിലെ എല്ലാ കോണുകളിലും മദ്യശാലകള്‍…

Read More

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്‌നതാപ്രദർശനം നടത്തിയ കേസിൽ മധ്യവയസ്‌കരായ രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി തച്ചക്കോട് കൊച്ചുമേലതിൽവീട്ടിൽ കെ.എസ്. കോശി (54), തച്ചക്കോട് രമ്യാഭവനിൽ രവി (57) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെ ടെറസിന് മുകളിൽ ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ പോയ പെൺകുട്ടിക്കുനേരെ മദ്യലഹരിയിൽ കോശിയും സുഹൃത്ത് രവിയും നഗ്‌നത പ്രദർശിപ്പിച്ചതായാണ് കേസ്. പൊലീസിൽ പരാതിനൽകുകയും പ്രതികൾ നഗ്‌നതാപ്രദർശനം നടത്തിയത് മൊബൈലിൽ പകർത്തി പൊലീസിന് കൈമാറുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂയപ്പള്ളി സിഐ ഷാജിമോൻ, എസ്‌ഐമാരായ രജനീഷ്, അനിൽകുമാർ, ചന്ദ്രകുമാർ, സജി ജോൺ, സി.പി.ഒ ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Read More

മ​നാ​മ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. താ​മ​സ​സ്ഥ​ല​ത്ത് ആയിരുന്നു മദ്യ നിർമ്മാണം. ഏ​ഷ്യ​ക്കാ​രാ​യ അ​ഞ്ച് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ നി​ർ​മി​ച്ച ല​ഹ​രി​പാ​നീ​യ​ങ്ങ​ളും അ​ത് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് അ​റി​യി​ച്ചു.

Read More

തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്നു പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മ‌ിഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

Read More

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.എട്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കെജ്രിവാളിന്റെ വീട്ടില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സംഘം കടന്നേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Read More

മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു. ഗതാഗത വാർത്താവിനിമയ മന്ത്രാലയം നൽകുന്ന ലൈസൻസില്ലാതെയും, ലൈസൻസില്ലാത്ത വാഹനങ്ങളിലും, അനധികൃത ടാക്സി സർവിസുകൾക്കും എതിരെയും കർശന നടപടികൾ തുടരുന്നു. ലൈസൻസില്ലാതെ പൊതുഗതാഗത പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമ നിർവ്വഹണ കാമ്പെയ്‌നുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തുടരുന്നു.

Read More

മനാമ: ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പുറത്തിറക്കി. ടൂറിസം മന്ത്രാലയവും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയും ചേർന്ന് വിപുലമായ പരിപാടികളാണ് ‘റമദാൻ ഇൻ ബഹ്റൈൻ’ എന്ന പേരിൽ സന്ദർശകർക്കായി ഒരുക്കുന്നത്. മനാമ നൈറ്റ്‌സിന്റെ ഭാഗമായി നാഷനൽ തിയറ്റർ പരിസരത്ത് ഔട്ട്‌ഡോർ ഫെസ്റ്റിവൽ ആരംഭിച്ചു. റമദാൻ അവസാനം വരെ എല്ലാ ദിവസവും ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീതം, തുടങ്ങിയവ ഉണ്ടാകും. https://youtu.be/4Om7ePEuqBk ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് നിരവധി ഇന്റർ-ജി.സി.സി ടൂറിസം പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. ഈ വർഷം വിപുലമായ പരിപാടികളിലൂടെ ബഹ്റൈനെ ആഗോള ടൂറിസത്തിൽ പ്രധാനപ്പെട്ട സ്ഥാനമായി മാറ്റിത്തീർക്കാനാണ് പദ്ധതിയെന്നും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജ്ജി പറഞ്ഞു. ബഹ്‌റൈന്റെ സാംസ്കാരിക വൈവിധ്യം ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ…

Read More

പെരിന്തല്‍മണ്ണ: ഏഴുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അന്‍പത്തഞ്ചുകാരനെ പത്തുവര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോള്‍ ടി.എന്‍. പുരം വടക്കേക്കര ശങ്കരന്‍തൊടി ശിവദാസനെ(55)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും പോക്സോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ പത്തുമാസം കഠിനതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ 30,000 രൂപ അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി. 2022-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. ഇന്‍സ്പെക്ടര്‍മാരായിരുന്ന സി. അലവി, സുനില്‍ പുളിക്കല്‍, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Read More

പട്ടികജാതിക്കാരെയും കറുത്തനിറമുള്ളവരെയും മാനസ്സികമായി തളര്‍ത്തുന്ന പ്രസ്താവനനടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ നിയമനടപടിയെടുക്കേണ്ടതാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. കറുത്തവന്‍, സൗന്ദര്യമില്ലാത്തവന്‍ എന്ന് പറയുക മാത്രമല്ല പെറ്റമ്മയെപ്പോലും വലിച്ചിഴച്ച് സംസാരിച്ചു. പെറ്റ തള്ള സഹിക്കൂല എന്ന പ്രയോഗം നടത്തിയ അവര്‍ മനസ്സിലാക്കേണ്ടത് കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ് എന്നതാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “ഞാനെന്ന വ്യക്തിയെ മാറ്റി നിർത്തിയാലും കറുത്ത നിറമുള്ള കലാകാരന്‍മാരെ അധിക്ഷേപിക്കുന്ന പ്രയോഗം അവർ നടത്തിയത് ശരിയല്ല. കാക്കയെപ്പോലെ കറുത്തവന്‍ സൗന്ദര്യമില്ലാത്തവൻ മോഹിനിയാട്ടം ചെയ്യാന്‍ പാടില്ല എന്നും പറയുന്നത് കലാലോകത്തേക്ക് വരുന്ന കറുത്ത നിറമുള്ളവരെ മാനസ്സികമായി പീഡിപ്പിക്കുന്ന വാചകങ്ങളാണ്”, രാമകൃഷ്ണൻ പറഞ്ഞു. തന്റെ പേര് പറഞ്ഞില്ലെങ്കിലും ചാലക്കുടിയിലെ മോഹിനിയാട്ടം കലകാരന്‍ ആയ നൃത്താധ്യാപകന്‍ കേരള സംഗീത നാടക അക്കാദമിയില്‍ കെപിഎസി ലളിതയുമായി വാഗ്വാദം നടത്തിയ അധ്യാപകന്‍ എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് തന്നെയാണെന്ന് വ്യക്തമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ മാതൃഭൂമിയോട് പറഞ്ഞു.

Read More