- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Author: Starvision News Desk
തൃശൂർ: തൃശ്ശൂർ വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാർച്ച് 2 ശനിയാഴ്ചയാണ് ശാസ്താംപൂവം കോളനിയിൽ നിന്ന് പതിനനഞ്ച് വയസുള്ള സജിക്കുട്ടനെയും എട്ട് വയസുകാർ അരുണിനെയും കാണാതാകുന്നത്. പിന്നീട് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മാർച്ച് 2 ന് രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്ന് കോളനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. വന്യജീവികളുടെ ആക്രമണം കാരണമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.
കോട്ടയം: പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യ ഖാനെയാണ് യുഎഇയില്‍ നിന്ന് പിടികൂടിയത്. 2008 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് യഹ്യഖാൻ ബലാത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരത. പാലാ പൊലീസ് അറസ്റ്റു ചെയ്ത യഹ്യ ഖാന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന യഹ്യ ഖാനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിൽ ഒളിവില്‍ കഴിഞ്ഞശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് പിടികൂടാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. ഇന്റര്‍പോള്‍ ഇയാളെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
കോട്ടയം: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1.37 ലക്ഷം രൂപ. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംസ്ഥാനത്തിന്റെ കേന്ദ്രവിരുദ്ധ സമരം. പ്രതിനിധികളുടെ താമസത്തിനായി 1,37,650 രൂപ ചെലവായതായി വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് മറുപടി നൽകി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ വിനീത് തോമസിന്റെ ചോദ്യങ്ങൾക്കായിരുന്നു മറുപടി. എന്നാൽ സമരത്തിന് ആകെ ചെലവായ തുക എത്ര, ജന്തർമന്തിറിൽ ഒരുക്കിയ സമരപ്പന്തലിന് എത്ര രൂപയായി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയാറായില്ല. സമരത്തിനെത്തുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിമാനക്കൂലി സ്വന്തം ചെലവിൽ വഹിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. അതേസമയം, കേരളഹൗസിൽ ഉൾക്കൊള്ളാവുന്നതിൽ അധികം പ്രതിനിധികൾ ഉണ്ടായിരുന്നുവെന്നും പുറത്തും താമസസൗകര്യം കണ്ടെത്തേണ്ടി പ്രതിനിധികളെ താമസിപ്പിക്കേണ്ടി വന്നതിനാലാകാം ഇത്രയും തുക ചെലവായതെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. അതേസമയം, കേന്ദ്രസഹായങ്ങൾ നേടിയെടുക്കാൻ കേരള…
മനാമ: ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്‌മയുടെ ഇഫ്‌താർ വിരുന്നു സിഞ്ചിലുള്ള പ്രവാസി സെന്റർ ഹാളിൽ വെച്ച് നടന്നു. ശ്രീ യൂനുസ് സലിം ഇഫ്താർ സന്ദേശം നൽകി കൊണ്ട് പുണ്യ മാസത്തിൽ എടുക്കുന്ന നോമ്പിന്റെയ് പ്രേത്യേകതളെ കുറിച്ച് സംവദിച്ചത് ഹാർട്ട് അംഗങ്ങൾക്ക് നല്ലൊരു അനുഭവമായി തീർന്നു. 100 ലേറെ പേർ പങ്കെടുത്ത ഇഫ്താർ വിരുന്നിനു കാസ്സിം കല്ലായി സ്വാഗതവും വിജു നന്ദിയും അറിയിച്ചു. ഹാർട്ട് കൂട്ടായ്മയുടെ അടുത്ത പ്രോഗ്രാമായ ബ്ലഡ് ഡോനെഷൻ ക്യാമ്പ് ഏപ്രിൽ 19 ന് നടത്തപെടുമെന്നു ഭാരവാഹികൾ അറിയിച്ചു.
റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അയൽ ജില്ലയായ സുക്മയിൽ ഐഇഡി സ്ഫോടനത്തിൽ രണ്ടു ജവാൻമാർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ശനിയാഴ്ച രാവിലെ എട്ടരയോടെ ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോകുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ്.പി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തമിഴും താമരപ്പൂവും: 400 സീറ്റെന്ന എൻഡിഎ ലക്ഷ്യത്തിനു വെല്ലുവിളിയാകുന്ന തമിഴ്നാട് ബിജാപുർ, ദന്തേവാഡ, സുക്മ ജില്ലകൾ മാവോയിസ്റ്റ് കോട്ടകളായാണ് കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ റായ്പുരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള പിഡിയ ഗ്രാമത്തിനു സമീപമുള്ള വനം സുരക്ഷാസേന വളയുന്നതിനിടെയാണ് നക്‌സലൈറ്റുകൾ വെടിയുതിർത്തത്. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ്പിനു കാരണമായി. രണ്ടു നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു മാവോയിസ്റ്റുകൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഐജി പറഞ്ഞു. വെള്ളിയാഴ്ച…
മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം അബ്ബാസ് മുഖ്യാതിഥി ആയ ചടങ്ങിൽ,സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ബഹറിൻ മദ്രസ അദ്ധ്യാപകൻ ഉസ്താദ് അൻസാർ അൻവരി വിശിഷ്ടതിഥിയും മുഖ്യ പ്രഭാഷകനും ആയിരുന്നു.കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ബഹറിനിലെ പ്രമുഖ സാമൂഹ്യ,സംഘടനരംഗത്തു പ്രവർത്തിക്കുന്ന നിരവധി നേതാക്കളും ഒത്തുചേർന്നു. വർത്തമാന കാലത്തു ഇഫ്ത്താറും ഇത്തരം കൂടിച്ചേരലുകളും അതിൻറെ ആശയത്തിന് നിരക്കാത്ത രീതിയിൽ ആർഭാടത്തിന്റെയും,കെട്ടുകാഴ്ചയുടെയും രൂപത്തിലേക്ക് മാറുമ്പോൾ,തികച്ചും വ്യത്യസ്തമായി ഇഫ്താറിന്റെ ദൈവികത ഒട്ടും ചോർന്നുപോവാതെ ആത്മാർത്ഥതയും നിഷ്ടയും കൊണ്ട് ഇതു വേറിട്ട് നിൽക്കുന്നു എന്ന് തൻറെ റമദാൻ സന്ദേശത്തിൽ ഉസ്താദ് അൻസാർ അൻവരിയും,ദാവൂദി ബോറ പ്രഭാഷകൻ അലിസ്‌ഗർ മർച്ചന്റ് ഉം അഭിപ്രായപ്പെട്ടു.കൂടിച്ചേർന്ന എല്ലാവർക്കും,സംഘടനക്കും ഇഫ്താറിന്റെ പുണ്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ആശംസിച്ചു. ഹക്കിം,ഹാരിസ്,നിസാർ,ഹലീൽ,ഫിറോസ്,ഇസ്മയിൽ എന്നീ കോർഡിനേറ്റർമാർ…
ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരും രാജിവച്ച സ്വതന്ത്രരും ബിജെപിയിലേക്ക്. ആറ് വിമത എംഎല്‍എമാരും ബിജെപിയില്‍ അംഗത്വമെടുത്തു .ഹിമാചലില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. സുഖ് വിന്ദര്‍ സുഖു സര്‍ക്കാരിനെ താഴെയിറക്കാനുള്ള വന്‍ രാഷ്ട്രീയ നീക്കമാണ് ഹിമാചലില്‍ ബിജെപി നടത്തുന്നത്. സ്പീക്കറുടെ അയോഗ്യത നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ചെന്ന് കോണ്‍ഗ്രസ് വിമതര്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്കാണ് ചേക്കേറുന്നത്.കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ കഴിഞ്ഞദിവസം രാജിവെച്ചതും ബിജെപി ക്യാമ്പ് ലക്ഷ്യം വെച്ച് തന്നെയായിരുന്നു .ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 6 സീറ്റ് നിലനിര്‍ത്തിയില്ലെങ്കില്‍ ബിജെപിക്ക് നേട്ടമാകുകയുംം, സുഖു സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു. 68 അംഗസംഖ്യയുള്ള ഹിമാചലില്‍ ആറുപേരെ അയോഗ്യരും മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചതോടെ നിലവിലെ അംഗബലം 59 ആണ്. കോണ്‍ഗ്രസിന്റെ അംഗസംഖ്യ 40 ല്‍ നിന്ന് 34 ആയി കുറഞ്ഞു.ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍…
ഹൈദരാബാദ്: ആയുധധാരികളായ കവര്‍ച്ചാസംഘത്തെ സധൈര്യം നേരിടാന്‍ കരുത്തായത് ആയോധനകലയിലെ പരിശീലനമെന്ന് ഹൈദരാബാദിലെ വീട്ടമ്മ. വീട്ടില്‍ക്കയറി കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ടംഗസംഘത്തെ മകള്‍ക്കൊപ്പം ചേര്‍ന്ന് അടിച്ചോടിച്ചതിലൂടെ വാര്‍ത്തകളിലിടം നേടിയ ഹൈദരാബാദ് ബീഗംപേട്ട് സ്വദേശിനി അമിത മഹ്നോത്(46) ആണ് തന്റെ ധൈര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് അമിതയുടെ വീട്ടില്‍ തോക്കും കത്തിയുമായി രണ്ടംഗസംഘം കവര്‍ച്ചയ്‌ക്കെത്തിയത്. ആദ്യമൊന്ന് പതറിയെങ്കിലും ത്വയ്ക്വാൻഡോയില്‍ പരിശീലനം നേടിയിട്ടുള്ള അമിത മോഷ്ടാക്കളെ കായികമായി നേരിട്ടു. ഒപ്പം 12-ാം ക്ലാസുകാരിയായ മകള്‍ വൈഭവിയും ചേര്‍ന്നതോടെ കള്ളന്മാര്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. https://youtu.be/KeTO_2HRgq4 ‘എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, ആ രണ്ട് കവര്‍ച്ചക്കാരെയും കൈകാര്യം ചെയ്യാന്‍ എനിക്ക് അപ്പോള്‍ ആത്മവിശ്വാസം തോന്നിയിരുന്നു’, വ്യാഴാഴ്ച വൈകിട്ടുനടന്ന സംഭവത്തെക്കുറിച്ച് അമിതയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പത്തുവര്‍ഷത്തിലേറെയായി പതിവായി ജിംനേഷ്യത്തില്‍ പരിശീലനത്തിന് പോകുന്ന വീട്ടമ്മയാണ് അമിത. ഇതിനൊപ്പം ആയോധനകലയായ ത്വയ്ക്വാൻഡോയും പരിശീലിച്ചിരുന്നു. പാര്‍സല്‍ ഡെലിവറി ചെയ്യാനെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകിട്ട് അപരിചിതരായ രണ്ടുപേര്‍ അമിതയുടെ വീട്ടിലെത്തിയത്. സംഭവസമയത്ത് അമിതയും…
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിക്കെതിരെയാണ് ഹർജി. ഗവർണറെയും കേസിൽ കക്ഷി ചേർത്തു. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി. ബാലകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി തെറ്റായ കീഴ്‌വഴക്കമാണെന്നാണു സംസ്ഥാനം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഭരണഘടനാപരമായ പ്രശ്നങ്ങൾ തോന്നുകയാണെങ്കിൽ ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാം. എന്നാൽ ഇത്തവണ രാഷ്ട്രപതിക്ക് അയച്ചതിൽ കാരണം വ്യക്തമാക്കിയിട്ടില്ല. ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു…
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അസ്കറിലെ ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനി ( GCCC ) ലേബർ ക്യാമ്പിൽ റമദാൻ നോമ്പ് നോൽക്കുന്ന സഹോദരങ്ങൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ എന്നിവർ റമദാൻ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത്ത് എടത്വ, വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം , സെക്രട്ടറി അനീഷ് മാളികമുക്ക്, പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് നെടുമുടി, ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട്, മെംബർഷിപ് കോർഡിനേറ്റർ ലിജോ കൈനടി, ആർട്ട്സ് & സ്പോർട്ട്സ് കോർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അനിൽ കായംകുളം, രാജേഷ് മാവേലിക്കര, ആതിര പ്രശാന്ത്, അരുൺ ഹരിപ്പാട്, പൗലോസ് കാവാലം,ശാന്തി ശ്രീകുമാർ, സുനിത നായർ, അശ്വിനി അരുൺ എന്നിവർ നേതൃത്വം…