Author: Starvision News Desk

മനാമ: കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ബഹറൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകിട്ട് 7.30 മുതൽ 11.30 വരെയുള്ള സമയത്ത് രക്തദാന ക്യാമ്പ് നടത്തി, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടെയുള്ള 100ൽ പരം പേര്‍ രക്തദാനം നിര്‍വഹിച്ച ക്യാമ്പിന് ജനറൽ സെക്രട്ടറി ജയിംസ് ബേബി, ജോയിൻ്റ് സെക്രട്ടറിയും രക്തദാന ക്യാമ്പ് കോർഡിനേറ്ററായിരുന്ന ബണി മുളപ്പാംപള്ളിൽ, വൈസ് പ്രസിഡൻ്റ് നിത്യൻ തോമസ്, കമ്മിറ്റി അംഗങ്ങളായ സുജിത്ത് എബ്രഹാം, എബി വർഗ്ഗീസ്, ഷിബു കോശി എന്നിവർ നേതൃത്വം നൽകി.

Read More

കോട്ടയം: വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 16-ാം തീയതിയാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിന് സമീപം 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം ബി.ആര്‍ ജയന് ലഭിച്ചത്. ഒരു ബീറ്റ് ഓഫീസറും റെസ്‌ക്യൂ ഓഫീസറും ചേര്‍ന്നാണ് കഞ്ചാവ് കൃഷി നടത്തുന്നതെന്നും വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് ബി.ആര്‍ ജയന്‍ അന്വേഷിക്കാനെത്തുന്നത്. ഇദ്ദേഹം എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് ബി.ആര്‍ ജയന്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഞ്ച് ഓഫീസറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായത്. എന്നാല്‍ ഇതിന്റെ പേരിലല്ല സ്ഥലം മാറ്റിയതെന്നും രണ്ട്…

Read More

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ വൈദ്യുത ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് നിലംപതിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ പോസ്റ്റുകളാണ് മറിഞ്ഞുവീണത്. ഈ സമയത്ത് റോഡിലൂടെ കടന്നുപോയ കാറിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിലേക്ക് പുതുതായി സ്ഥാപിച്ച 250 എം.എം. ജി.ഐ. പൈപ്പും 160 എം.എം. പി.വി.സി. പൈപ്പും പൊട്ടിയതാണ് ട്രാന്‍സ്‌ഫോമര്‍ വീഴാന്‍ കാരണമായത്. യാതൊരു ഉറപ്പുമില്ലാതെ പൂഴിമണ്ണില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമറാണ് റോഡിലേക്ക് വീണത്. രാവിലെ എട്ട് മണിക്കാണ് വാട്ടര്‍ അതോറിറ്റി വാല്‍വ് തുറന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ബസ്സുകളും മറ്റും വഴിതിരിച്ചു വിട്ടിട്ടുണ്ട്. ട്രാന്‍സ്‌ഫോമര്‍ വീണ് രണ്ട് മണിക്കൂറിലേറെ സമയമായിട്ടും റോഡിലെ തടസം നീക്കാന്‍ കെ.എസ്.ഇ.ബിയോ ദേശീയപാതാ കരാര്‍ കമ്പനിയോ തയ്യാറായില്ലെന്ന പരാതിയുണ്ട്.

Read More

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹി മുഖര്‍ജി നഗറിലാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അമാന്‍(22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് മുഖര്‍ജിനഗറില്‍വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റത്. കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ നിരന്തരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ തടയാന്‍ ശ്രമിക്കുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More

കൊല്ലം: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം തോണ്ടലില്‍ പുത്തന്‍ വീട്ടില്‍ ദ്രൗപദി(60)യാണ് മരിച്ചത്. കഴിഞ്ഞ 16-നാണ് മകന്‍ പ്രമോദ് (42) അമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദ്രൗപദി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറോടെ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രമോദ് മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുള്ളതായി കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവദിവസം ഉച്ചയ്ക്ക് മദ്യലഹരിയിലായിരുന്ന ഇയാള്‍ മീന്‍ വാങ്ങിവന്ന് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടശേഷം പുറത്തേക്ക് പോയി. മൂന്നുമണിയോടെ തിരികെയെത്തിയപ്പോള്‍ മീന്‍ പാചകം ചെയ്തിട്ടില്ലെന്നു കണ്ട് ദ്രൗപദിയെ മര്‍ദിക്കുകയായിരുന്നു. കമ്പിവടികൊണ്ട് തലയില്‍ അടിച്ചു. വീടിന്റെ ഭിത്തിയില്‍ ശക്തിയായി തല ഇടിപ്പിക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി. സംഭവദിവസംതന്നെ പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രമോദും വിദേശത്തുള്ള സഹോദരിയുടെ മക്കളും ദ്രൗപദിക്കൊപ്പം…

Read More

തൃശൂർ: മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുറ്റമുക്ക് പാടശേഖരത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിനു സമീപമാണ് കുത്തേറ്റിരിക്കുന്നത്. മരിച്ചത് ആരാണെന്നതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. തുടർ നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Read More

തിരുവനന്തപുരം: കാട്ടുപന്നിയെ ഓടിക്കാനായി വീട്ടുവളപ്പിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (അരുൺ–35) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് പുഴയിൽനിന്നു മീൻപിടിച്ച് തിരിച്ചു പോകും വഴിയായിരുന്നു അപകടം. അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിക്കാൻ വാഹനത്തിന്റെ അപര്യാപ്തതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിലെത്തിക്കാൻ വൈകി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പാളും, മികച്ച അധ്യാപകനുമായ ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു. ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിലെ അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം സ്കൂൾ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും, പൊതു സമൂഹത്തിൻറെയും, മുൻ ഭരണസമിതിയുടെയും, ഭൂരിഭാഗം അധ്യാപകരുടെയും സ്റ്റാഫുകളുടെയും പ്രിയപ്പെട്ട വ്യക്തി ആയിരുന്നു.

Read More

പൊന്‍കുന്നം: കോട്ടയത്ത് മധ്യവയസ്‌കന്‍ ഇടിമിന്നലേറ്റ് മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ.കെ. അശോകന്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

മേപ്പാടി∙ മോഡലിങ് ചെയ്യാൻ യുവതികൾക്കായി സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ചിത്രം കൈക്കലാക്കുകയും തുടർന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം, വാട്‌സാപ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയും പിന്നീട് ഇവ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മേപ്പാടി ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More