Author: Starvision News Desk

നേമം: നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു. പ്രാവച്ചമ്പലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂര്‍കോണം തടത്തരികത്ത് വീട്ടില്‍ സൂസന്‍ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. നരുവാമൂട്ടില്‍ താമസിക്കുന്ന അമ്മയെ വീട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു സൂസനും മകന്‍ ഷാരോണും. വീട്ടിലേയ്ക്ക് തിരിയുന്ന വഴിയില്‍ പ്രാവച്ചമ്പലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാറിനടിയിലേയ്ക്ക് വീണ സൂസന്‍ തത്ക്ഷണം മരിച്ചു. സ്‌കൂട്ടറിന് പിന്നില്‍ ഇരിക്കുകയായിരുന്ന ഏഴുവയസുകാരന്‍ ഷാരോണ്‍ ഇടിയുടെ ആഘാതത്തില്‍ മറുഭാഗത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഷാരോണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. മൊബൈല്‍ ഷോപ്പ് ജീവനക്കാരിയായിരുന്നു സൂസന്‍. ഭര്‍ത്താവ്: നിഖില്‍.

Read More

പത്തനംതിട്ട: ഇളമണ്ണൂരിലെ സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കുവെച്ച, മിലിട്ടറി കാന്റീനിൽ നിന്നുള്ള മദ്യം പിടികൂടി. 102.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ മുൻ സൈനികനായ ഇളമണ്ണൂരിൽ ശ്രീചിത്തിരയിൽ രമണൻ (64) അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്തിരയിൽനിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയും മൂന്ന് കിലോമീറ്റർ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്ന് 128 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. മിലട്ടറി കാന്റീനിൽ മാത്രം വിൽപ്പന നടത്തുന്ന മദ്യമാണ് ഇവിടെനിന്ന് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്ഥിരമായി ഇവിടെ മദ്യവിൽപ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം ഞായറാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. സൂപ്പർ മാർക്കറ്റിൽനിന്ന് മദ്യം കണ്ടെത്തിയതിന് ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് മാവിളയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ മദ്യശേഖരമുണ്ടെന്ന് രമണൻ എക്സൈസിനോട് പറഞ്ഞത്.

Read More

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ മത്സരിക്കും.

Read More

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം അർഹതപ്പെട്ടവർക്കായി നടത്തിയ നോമ്പ് തുറ ഭക്ഷണ വിതരണം തൊഴിലാളി സഹോദരങ്ങളെ പരിശുദ്ധ റംസാൻ മാസത്തിൽ ചേർത്ത് നിർത്തുവാനും വിശപ്പ് അറിയുന്നവർക്കായി വിതരണം ചെയ്തതിലൂടെ പുണ്യ പ്രവർത്തനമായി കാണുന്നതിൽ സന്തോഷവും അഭിമാനവും സമാധാനവുമായിട്ടാണ് വിലിയിരുത്തുന്നതെന്ന് ഐഒസി ബഹ്റൈൻ സംഘടനക്ക് കീഴിൽ പുതുതായി രൂപികരിച്ച ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ തൊഴിലാളി കളുടെ വാസസ്ഥലമായ തൂബ്ലിയിലെ ട്രോവൺ തൊഴിലാളി സഹോദരങ്ങളുടെ വാസസ്ഥലത്താണ് ഭക്ഷണ പൊതികൾ വിതരണം നടന്നത്. ഐഒസി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് ഗയാസുല്ല, സന്തോഷ് ഓസ്റ്റിൻ, സാമൂഹ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ്, ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം പ്രസിഡണ്ട് നയാഖം മരിയദാസ്, വൈസ് പ്രസിഡൻ്റ് സൂസയി നയാഖം, ജനറൽ സെക്രട്ടറി പ്രവീൺ ലാസർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Read More

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റില്‍ നാല് കുട്ടികള്‍ വീട്ടിൽ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജറിൽ‌നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് അപകടമെന്നാണു വിവരം. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. 60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാല്‍ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്. കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തും മുൻപുതന്നെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. രണ്ടു കുട്ടികൾ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോൾ കുട്ടികളുടെ ശരീരത്തിൽ തീപിടിക്കുന്നതാണു കണ്ടതെന്നു പൊലീസ് വ്യക്തമാക്കി.

Read More

കോയമ്പത്തൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തിക്ക് ഇത്തവണ പാര്‍ട്ടി സ്ഥാര്‍ഥിത്വം നിഷേധിച്ചിരുന്നു. 2019ല്‍ ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്ന്, ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ചാണ് ഗണേശമൂര്‍ത്തി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂര്‍ത്തി വിഷാദത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ 9.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് ഗണേശ്മൂര്‍ത്തിയെ മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് തമിഴ്നാട് എകെസൈസ് മന്ത്രി എസ് മുത്തുസ്വാമി, മൊദകുറിച്ചി എംല്‍എ, ഡോ.സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ.വി രാമലിംഗം എന്നിവര്‍ ആശുപത്രിയില്‍ എത്തി.

Read More