Author: Starvision News Desk

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ മൂന്നു വനിതാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്‌ഷൻ ഓഫിസർ, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സർക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കുശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നു എന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.

Read More

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. https://youtu.be/91A2B8D_jrU സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തില്‍ വീണ് ഏഴ് പേരെ കാണാതായതായാണ് ആദ്യ റിപ്പോര്‍ട്ട്. 1.6 മൈല്‍(2.5 കിലോമീറ്റര്‍) നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്‌.

Read More

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് തീകൊളുത്തിയത്. മൂവരും വെന്തുമരിച്ചു. 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടെന്നും പതിവായി അക്രമിക്കാറുണ്ടെന്നും ഗ്രാമവാസികൾ. പിംപൽഗാവ് ലാൻഡ്ഗ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുനിൽ ലാൻഡെയാണ് ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1) എന്നിവരെ ചുട്ടുകൊന്നത്. രാവിലെ 10.30 ഓടെ ഭാര്യയെയും പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം സുനിൽ ജനലിലൂടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. അകത്ത് കുടുങ്ങിയ സ്ത്രീയുടെയും കുട്ടികളുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. സുനിൽ രക്ഷപ്പെടാൻ ശ്രമിക്കാതെ പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് തന്നെ നിന്നു. സുനിലിന് മൂന്ന് കുട്ടികളുണ്ട് – രണ്ട് പെൺമക്കളും ഒരു മകനും. മകൻ 100 മീറ്റർ അകലെ ജ്യേഷ്ഠനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത്.

Read More

മാനന്തവാടി: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും രോഗികള്‍ക്ക് ഒ.പി.യില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് സജ്ജമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. കാത്ത് ലാബ് സി.സി.യു.വില്‍ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട്…

Read More

മലപ്പുറം: കാളികാവില്‍ പിതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരി നേരിട്ടത് ക്രൂരപീഡനം. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) മിക്കദിവസങ്ങളിലും കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമര്‍ദനത്തിന്റെ തെളിവുകളുണ്ട്. വാരിയെല്ലു തകര്‍ത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായത്. നിരന്തരം മര്‍ദനമേറ്റിരുന്നതായും കണ്ടെത്തി. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. ശരീരത്തിലേല്‍പ്പിച്ച പല പരിക്കുകള്‍ക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കുഞ്ഞിന്റെ തലച്ചോര്‍ ഇളകിയനിലയിലായിരുന്നു. ഒരാഴ്ച മുന്‍പും കുഞ്ഞിന് മര്‍ദനത്തെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായിരുന്നു. ആ ഭാഗത്തുതന്നെയാണ് വീണ്ടും മര്‍ദനമേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് ബോധംപോയ കുഞ്ഞിനെ ഫായിസ് കട്ടിലിലേക്ക് എറിഞ്ഞെന്നാണ് ആരോപണം. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു. ഫായിസിന്റെ വീട്ടില്‍നിന്ന് പലപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്നും കുഞ്ഞിനെ തല്ലുന്നത് കണ്ടിട്ടുണ്ടെന്നുമാണ് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍. തല്ലുന്നത് കാണുമ്പോള്‍ തല്ലരുതെന്ന് അവരോട്…

Read More

മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയന്‍ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവ ഉണ്ടാക്കി സഹായിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമല(44)യെയാണ് അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള അക്കൗണ്ട് ഉടമകളുടെ ബാങ്ക് വിവരങ്ങളിലുള്ള ഫോണ്‍ നമ്പര്‍ മാറ്റി ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് നൈജീരിയന്‍ സ്വദേശികള്‍ പണം അപഹരിച്ചത്. ഈ പണം ഐ.എം.പി.എസ്. ട്രാന്‍സ്ഫര്‍ വഴി വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റംചെയ്ത കേസില്‍ പ്രതികള്‍ ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡും ഉപയോഗിച്ചത് വിമലയുടെ പഴയ വിലാസത്തിലാണ്. മലപ്പുറം സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റുചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി. ടി. മനോജ്, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്‍ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വംനല്‍കിയത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.ഐ.മാരായ അബ്ദുല്‍ ലത്തീഫ്, നജ്മുദീന്‍, എ.എസ്.ഐ. റിയാസ് ബാബു, സി.പി.ഒ.മാരായ…

Read More

കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അയൽവാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീടിന് തൊട്ടടുത്ത് തന്നെ ഇവരുടെ പഴയ വീടും ഉണ്ടായിരുന്നു. അവിടെ മൂന്ന് അതിഥി തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവരിൽ രണ്ടുപേർ ജോലിക്ക് പോയിരുന്നത്. ഒരാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. ഒരു മണിയോടെ അയൽവാസികളിലൊരാൾ സാറാമ്മയെ കണ്ടിരുന്നു. സംഭവസമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ ആദ്യം കണ്ടത്. വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. ചുറ്റും…

Read More

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയെങ്കിലും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ എന്നിരിക്കെയാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ച സംഭവിച്ചത്. നടപടി വിവാദമായതോടെ റിപ്പോർട്ട് തിരക്കിട്ട് കൈമാറാൻ ശ്രമം തുടങ്ങിയതാണ് വിവരം. ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ആരംഭിക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സിബിഐക്കു കേസ് കൈമാറിയുള്ള വിജ്ഞാപനം ഡയറക്ടർക്ക് ഈ മാസം 16ന് അയച്ചതായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ‘മനോരമ’യോടു പറഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്ര…

Read More