Author: Starvision News Desk

മലപ്പുറം: കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. രണ്ടു പൊലീസുകാർക്ക് പരുക്ക്. മുന്നിൽ പോയ കൊയ്ത്തു മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. എആർ നഗർ അരീത്തോട്ട് രാവിലെ 9 മണിക്കാണ് സംഭവം. തൃശൂരിൽനിന്ന് മാവോയിസ്റ്റ് പ്രതിയുമായി വയനാട് മാനന്തവാടിയിലേക്കു പോകുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന തൃശൂർ എആർ ക്യാംപിലെ ആന്റണി, വിഷ്ണു എന്നീ പൊലീസുകാർക്കാണ് പരുക്കേറ്റത്. പ്രതിയെ തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽനിന്ന് എത്തിച്ച വാഹനത്തിൽ കൊണ്ടുപോയി.

Read More

ഇടുക്കി: ചിന്നക്കനാല്‍, ദേവികുളം അടക്കം ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. ഇതോടെ സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍. വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നാണ് സംശയം. ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പൻ ടൗണില്‍ തന്നെയുള്ള ഒരു വീട് ആക്രമിച്ച് വീടിന്‍റെ ഭിത്തിയും സീലിങുമെല്ലാം തകര്‍ത്തു. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും കാട്ടാനയിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തുടര്‍ന്ന് ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടോടെ ഈ ആന ഉള്‍ക്കാട്ടിലേക്ക് തന്നെ തിരിച്ചുകയറിയത് ആശ്വാസമായി. ഇതോടെ പ്രദേശത്തെ ജാഗ്രതാനിര്‍ദേശവും പിൻവലിച്ചു. ഇതിനിടെ ഇടമലക്കുടിയില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി പലചരക്ക് കട നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കടയിലെ പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിക്കുകയും നാലുപാടുമായി ചിതറിയിടുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇവിടെ കാട്ടാനകളെ…

Read More

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജ് ആണ് മരിച്ചത്. വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ശ്രീനഗര്‍: ലഡാക്കിനെ സംരക്ഷിക്കണമെന്നും സംസ്ഥാന പദവി അനുവദിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് സാമൂഹിക- പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 21 ദിവമായി നടത്തിവന്ന സമരമാണ് ചൊവ്വാഴ്ച അവസാനിപ്പിച്ചത്. ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും ജനങ്ങള്‍ക്ക് രാഷ്ട്രീയ അവകാശങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റ പോരാട്ടം തുടരുമെന്ന് വാങ്ചുക് പറഞ്ഞു. ‘മൈനസ് 10 ഡിഗ്രി താപനിലയില്‍ 350 പേര്‍ തുറസ്സായ സ്ഥലത്ത് തന്നോടൊപ്പം കിടന്നുറങ്ങി. 5,000 പേര്‍ ഇവിടെ എന്നോടൊപ്പം ഇന്നിവിടെയുണ്ട്. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല’, മാര്‍ച്ച് ആറിന് ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സോനം വാങ്ചുകും എക്‌സില്‍ കുറിച്ചു. ലഡാക്ക് അനുഭവിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാായിരുന്നു നിരാഹാര സമരം. ലഡാക്കിലെ പരമ്പരാഗത ഭാഷയായ ബോട്ടി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ 2019-ലെ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങിൽ നിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിയത്. ഇതിൽ പ്രിൻസ് സെബാസ്റ്റ്യൻ ഇന്ത്യൻ എംബസിയിലെത്തി. ഇന്ത്യൻ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നൽകി. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു. ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.

Read More

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളായ ദമ്പതികളെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം കുത്താപ്പാടി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചൽ ഏബ്രഹാം (34) എന്നിവരാണു പിടിയിലായത്. പാലാരിവട്ടം തമ്മനം ഭാഗത്ത് സ്ഥാപനം നടത്തിയിരുന്ന ഇവർ, യുകെയിൽ കെയർ അസ്സിസിറ്റന്റ് തസ്തികയിൽ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് നിരവധി പേരിൽ നിന്നായി അമ്പതിനായിരം രൂപ മുതൽ 18 ലക്ഷം രൂപ വരെ കൈപ്പറ്റിയത്. എന്നാൽ ഇതിനുശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

ന്യൂഡല്‍ഹി: പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. രവ്‌നീത് സിങ് ബിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു. ലുധിയാനയില്‍നിന്നുള്ള എം.പിയാണ് രവ്‌നീത് സിങ് ബിട്ടു. കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസ് രൂപവത്കരിച്ച പഞ്ചാബിലെ 27 അംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്‌. 1995-ല്‍ കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ്. രാഹുല്‍ഗാന്ധി ഏര്‍പ്പെടുത്തിയ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ജനാധിപത്യ രീതിയില്‍ പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ ജി-23 നേതാക്കളെ ഒതുക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അന്നത്തെ എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധി മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ബിട്ടു ലോക്‌സഭയിലെ വിപ്പായി നിയമിക്കപ്പെട്ടിരുന്നു. പഞ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന പ്രസിഡന്റ് കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് പ്രചാരണരംഗത്ത് സജീവമാകേണ്ടിവന്നപ്പോള്‍, ബിട്ടുവിനെ താത്കാലികമായി ലോക്‌സഭാ കക്ഷിനേതാവാക്കി. 2009-ല്‍ അനന്ത്പുര്‍ സാഹിബില്‍നിന്ന്‌ ആദ്യമായി ലോക്‌സഭയിലെത്തിയ ബിട്ടു 2014-ലും 2019-ലും ലുധിയാനയില്‍നിന്നാണ് ജയിച്ചത്.

Read More

തൃശ്ശൂര്‍: മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസിൽ വിശാൽ ഹർഗോവിന്ദ് സോണി, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ടത് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി (66) ആണെന്ന് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഉടമകളെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്. 23-ന് രാത്രി ഒമ്പതോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുന്നതിനിടെ വീടിന് മുന്നിൽ വെച്ചായിരുന്നു അപകടം. ഗേറ്റിന് സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തിൽ കയറി ഇറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് സമ്മതിച്ചു.…

Read More

ബുദാപെസ്റ്റ്: ഹംഗറിയില്‍ മോട്ടോര്‍സ്‌പോര്‍ട്ട് റാലിക്കിടെ കാര്‍ നിയന്ത്രണംവിട്ട് കാണികൾക്കിടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. രണ്ട് കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ റോഡില്‍വെച്ച് തെന്നിയ കാര്‍ കാണികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. https://youtu.be/YNOPPLVHDQY ഹംഗറിയിലെ രണ്ട് ദിവസത്തെ മോട്ടോര്‍ റേസിങ് പരിപാടിയായ എസ്റ്റര്‍ഗോം ന്യെര്‍ജസ് റാലിക്കിടെയാണ് സംഭവം. അതേസമയം, മത്സരത്തില്‍ പങ്കെടുത്ത കാറാണോ അപകടത്തില്‍പ്പെട്ടതെന്നതിന് സ്ഥിരീകരണമില്ല. സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി എട്ട് ആംബുലന്‍സുകളും നാല് ഹെലിക്കോപ്ടറുകളുമെത്തിച്ചു. റേസിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. ആറോളം പേരുടെ പരിക്കുകള്‍ സാരമുള്ളതല്ല. സംഭവത്തില്‍ ഹംഗേറിയന്‍ നാഷണല്‍ മോട്ടോര്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (എം.എന്‍.എ.എസ്.ഇസഡ്.) അനുശോചനം രേഖപ്പെടുത്തി.

Read More