Author: Starvision News Desk

കൊച്ചി: കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്സ്മെന്‍റ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കരുവന്നൂരിൽ അടക്കം സഹകരണ ബാങ്കുകളിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇഡിയുടെ വാദങ്ങൾ തള്ളുന്നത്. സിപിഎം സുതാര്യമായാണ് പ്രവർത്തിക്കുന്നത്. ലെവിയും സംഭാവനയുമാണ് പാർട്ടിയുടെ വരുമാനം. എല്ലാം പാർട്ടിയുടെ പാൻ നമ്പറുമായി ബന്ധിപ്പിച്ചതും ഓഡിറ്റിന് വിധേയമായതുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. അതേസമയം, രഹസ്യ അക്കൗണ്ട് സംബന്ധിച്ച അന്വേഷണത്തിൽ ഇഡി ശക്തമായ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് ഇളവ് വേണമെന്ന സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം തള്ളി നാളെ…

Read More

ഭോപ്പാൽ: മധ്യപ്രദേശിൽ അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കിണറ്റിൽ വീണ് ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർ മരിച്ചു. ദഗ്രായിലെ ദേശീയ പാത 44-ലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. ആഗ്രയിലെ ശ്രീനിവാസ് പരിഹാർ, നാഗ്പുരിലെ ശിവജി കാണ്ടെല എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായെത്തി ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മുഖംമറച്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. ബൈക്കിൽ ഇരച്ചെത്തിയ സംഘം ടോൾ പ്ലാസയിലേക്ക് ഇരച്ചു കയറുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. കംപ്യൂട്ടറുകളടക്കം നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടോൾ പ്ലാസയിൽ ഇരിക്കുന്ന ജീവനക്കാരനെ വലിച്ചിഴച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികളെ ഭയന്ന് ഓടിയ രണ്ടു ജീവനക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അക്രമികളുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. ടോൾ പ്ലാസയ്ക്കരികിലായി ഉണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വീണത്. ടോൾ പ്ലാസയുടെ കോൺട്രാക്ടർ അടുത്തിടെ മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരായ മാസപ്പടി കേസിൽ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍. ചെയ്യാത്ത സേവനത്തിന് വന്‍തുക കൈപ്പറ്റി എന്ന കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന മുന്‍ ആവശ്യത്തിന് പകരം, കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴല്‍നാടൻ കോടതിയിൽ ആവശ്യപ്പെട്ടത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനു കീഴിലെ സി.എം.ആര്‍.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള ഹര്‍ജിയിലാണ് മാത്യു കുഴല്‍നാടന്‍ വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്. ഹര്‍ജിയില്‍ വിജിലന്‍സ് കോടതി തന്നെ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് കുഴല്‍നാടന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കുഴല്‍നാടന്‍ നിലപാട് മാറ്റിയത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് കോടതി നേരിട്ട് ഹര്‍ജി അന്വേഷിക്കേണ്ടെന്നും, പകരം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത് സംബന്ധിച്ച് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.…

Read More

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 12 മണിക്കൂറിലേറെ പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും സജീവമായുണ്ട്. വിജയപുരയിലെ ഇണ്ടി ഗ്രാമത്തിലാണ് രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തായി പുതുതായി കുഴിച്ച കുഴല്‍ക്കിണറിലേക്ക് ബാലന്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്ചയാണ് കുടുംബം പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചത്. എന്നാല്‍, വെള്ളം കാണാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തുറന്നുകിടന്ന കുഴല്‍ക്കിണറാണ് അപകടം വരുത്തിവച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏകദേശം 20 അടിയോളം ആഴത്തിലാണ് കുട്ടി നിലവില്‍ കുടുങ്ങികിടക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഓക്‌സിജന്‍ പൈപ്പും ക്യാമറയും കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കിയിട്ടുണ്ട്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അധികൃതര്‍ അറിയിച്ചു. പാറക്കല്ലുകളും ഉരുളന്‍കല്ലുകളും സമാന്തരമായി കുഴിയെടുക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. നിലവില്‍ പത്തടിയിലേറെ ആഴത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുഴിയെടുക്കാനായെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേഷ് സോനാവാനെ, ഡെപ്യൂട്ടി…

Read More

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ആർക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ വോട്ട് ചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ, സംഘടനകളുടെ കാര്യത്തിൽ അങ്ങനെയല്ല, വി.ഡി. സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന്, ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാൻ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. മാസപ്പടി ഉൾപ്പെടെയുള്ള കേസുകളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ബിജെപിയെ പേടിച്ചാണ് പറയുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Read More

കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പുകേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരായി. കേസിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ആദ്യമായാണ് ബിജു ഇഡിക്ക് മുന്നിൽ ഹാജരാവുന്നത്. ഇഡി വിളിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അവരുടെ ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും പി കെ ബിജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡി പറയുന്നത്. കരുവന്നൂ‌ർ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്‌തിയെന്നും ഇഡി ആരോപിക്കുന്നു.പി. കെ. ബിജുവിന് പുറമെ, തൃശൂർ കോർപ്പറേഷൻ കൗൺസിലറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജൻ നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണ റിപ്പോർട്ട് സി.പി.എം പുറത്തുവിട്ടിരുന്നില്ല. ഇഡി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി ഫീസ് അടയ്‌ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെയുള്ള ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗകര്യപൂർവ്വം അടയ്ക്കാം. ഈ പുതിയ സൗകര്യം നിലവിലുള്ള ഫീസ് അടക്കാനുള്ള രീതികൾക്ക് അനുബന്ധമാണ്. ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം ഉപയോഗിക്കുന്നതിന് സ്‌കൂൾ വെബ്‌സൈറ്റിലെ നിയുക്ത ലിങ്കിൽ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഓൺലൈൻ അടവുകൾക്ക് കൺവീനിയൻസ് ചാർജുകൾ ബാധകമായിരിക്കും. ഡെബിറ്റ് കാർഡുകൾക്ക് നൽകേണ്ട തുകയുടെ 0.9%, ക്രെഡിറ്റ് കാർഡുകൾക്ക് 1.1%, AMEX-ന് 1.25% എന്നിങ്ങനെയാണ് നിരക്ക്. കൂടാതെ കൺവീനിയൻസ് ചാർജിൽ 10% വാറ്റും ഈടാക്കും. ഈ സൗകര്യങ്ങൾ മുഖേനയുള്ള ഫീ അടവുകൾ സ്‌കൂൾ രേഖകളിൽ ഉടനടി അപ്‌ഡേറ്റ് ചെയ്യുകയും രസീത് ഉടനടി ലഭ്യമാവുകയും ചെയ്യുന്നു. ഈ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം രക്ഷിതാക്കൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. പരമ്പരാഗത സ്‌കൂൾ ഫീ…

Read More

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് വിവരം.മരിച്ചവരില്‍ ഫാക്ടറി മാനേജരും ഉള്‍പ്പെട്ടിട്ടുണ്ട്. പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പത്തോളം പേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.പൊട്ടിത്തെറിയുണ്ടായ സമയത്ത് അന്‍പതോളം താഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് വിവരം.

Read More

ന്യൂഡൽഹി: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. സർക്കാരിന്റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. സെലക്ഷൻ കമ്മിറ്റി യോഗത്തിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.സർക്കാർ നൽകിയ ശുപാർശ ഗവർണർ എഴുമാസമായി ഒപ്പിട്ടിരുന്നില്ല. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്..തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറതതിറക്കും.സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്,​ സുപ്രീംകോടതി ജഡ്‌ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കുന്നത്. മണികുമാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോൾ സർക്കാർിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും…

Read More

അക്ര: 12കാരിയെ മാലചാർത്തി വിവാഹം ചെയ്‌ത് 63കാരനായ മതപുരോഹിതൻ. ഘാനയിലെ അക്രയിലാണ് സംഭവം. ശൈശവ വിവാഹം ഘാനയിൽ നിയമവിരുദ്ധമാണ്. സംഭവത്തിനെതിരെ നിരവധിയാളുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചു. നൂമോ ബോർകെതെ ലാവേ ത്‌സുരു 33ാമൻ എന്ന മതപണ്ഡിതനാണ് കുട്ടിയെ വിവാഹം ചെയ്‌തത്. ഘാനയിൽ ഏറെ പ്രശസ്‌തനായ മതപണ്ഡിതനാണ് ഇയാൾ. ശനിയാഴ്‌ച വലിയൊരു മതചടങ്ങിൽ വച്ചാണ് പണ്ഡിതൻ കുട്ടിയെ വിവാഹം ചെയ്‌തത്. സംഭവം വലിയ വിവാദമായിട്ടും ത്‌സുരുവിനെ അദ്ദേഹത്തിന്റെ സമുദായനേതാക്കൾ പിന്തുണച്ചു. കുട്ടിയ്‌ക്ക് 12 അല്ല 16 വയസാണുള്ളതെന്നാണ് ഇവരുടെ വാദം. സംഭവം ബിബിസിയടക്കം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ വിമർശനം ഉണ്ടായി. ഇതോടെയാണ് സമുദായ നേതാക്കൾ മറുവാദവുമായി എത്തിയത്.ghanaഘാനയിൽ വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധി 18 വയസാണ്. വെള്ളവസ്‌ത്രവും തലേക്കെട്ടുമാണ് കുട്ടിയുടെ വസ്‌ത്രം. മതപണ്ഡിതനും ഇതേ നിറത്തിലുള്ള വസ്‌ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. ചടങ്ങിനിടെ മറ്റ് സ്‌ത്രീകൾ കുട്ടിയെ കളിയാക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. തീർത്തും പരമ്പരാഗത രീതിയിലുള്ള മതപരമായ ആചാരമാണ്…

Read More