Author: Starvision News Desk

ന്യൂഡൽഹി: യാത്ര ചെയ്യാനായി പൊളിഞ്ഞ വിൻഡോ സീ​റ്റ് ലഭിച്ചതിൽ എയർഇന്ത്യയെ വിമർശിച്ച് യുവാവ്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ വിമാനത്തിലായിരുന്നു സംഭവം. വിൻഡോ സീ​റ്റിലിരുന്നു യാത്ര ചെയ്യുന്നതിനായി അധിക പണം നൽകി ടിക്ക​റ്റെടുത്ത് വിമാനത്തിൽ കയറിയപ്പോഴാണ് യാത്രികൻ തകർന്ന നിലയിലുളള സീ​റ്റ് കണ്ടത്. തുടർന്ന് ഇയാൾ വിവരം എയർ ഇന്ത്യാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തകർന്ന സീ​റ്റ് ശരിയാക്കാൻ എഞ്ചിനീയർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് മോശം സർവീസ് നടത്തിയതിൽ യുവാവ് ജീവനക്കാരെ ചോദ്യം ചെയ്തത്.വിൻഡോ സീ​റ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് ടിക്ക​റ്റ് തുകയെക്കാൾ ആയിരം രൂപ അധികമായി അടച്ചിരുന്നു. തകർന്ന സീ​റ്റ് ശരിയാക്കാൻ എഞ്ചിനീയർക്ക് പോലും സാധിച്ചില്ല. ഇതിനാണോ ഞാൻ അധികമായി പണം നൽകിയത്’- യുവാവ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറലിനെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്​റ്റ് ചെയ്യുകയായിരുന്നു. പോസ്​റ്റിന് പ്രതികരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി. യാത്രക്കാരനോട് എയർഇന്ത്യ യാത്രയുമായി ബന്ധപ്പെട്ടുളള കൂടുതൽ…

Read More

കണ്ണൂർ: പാനൂ‌രിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലിന്റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എംഎൽഎ കെപി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.ഷെറിലിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചത്. ഷെറിലിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പാനൂർ ഏരിയ കമ്മിറ്റി നേരത്തേ വിശദീകരിച്ചിരുന്നു. അതേസമയം, എംഎൽഎ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ പറഞ്ഞത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിലിൻ കൊല്ലപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. അശ്വന്തിന്റെ…

Read More

തിരുവനന്തപുരം: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് 1000 രൂപ പിഴ ചുമത്തും. ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതിനെതിരെയാണ് നടപടി. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. പിന്നീട് സ്ഥലമാറ്റവും സസ്‌പെൻഷനും നേരിടണം. നടപടികൾ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകി കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെ തുടർന്നാണ് പുതിയ ക്രമീകരണം.നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപിക്കാം. നേരിട്ടും, ഇ മെയിലിലും വാട്‌സാപ്പിലും കൺട്രോൾ നമ്പരുകളിലും പരാതിപ്പെടാം. കർശന നടപടിയുണ്ടാകും. ഫോണിലൂടെ പരാതിക്കാരന്റെ മൊഴി എടുക്കാം.പരാതിക്കാരെ അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ,ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ.സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര,സർവീസ് റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും. സ്റ്റോപ്പിൽ ഇറക്കാതിരിക്കുക,അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് വിവരം നൽകാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളെക്കുറിച്ചും പരാതിപ്പെടാം.ടിക്കറ്റ് കൊടുക്കാൻ വിട്ടുപോയാലും…

Read More

കൊച്ചി: മലപ്പുറത്തെ സ്വന്തം ഫാമിലെ പശുക്കൾ കുളമ്പുപ്രശ്നങ്ങളാൽ വലഞ്ഞ കാലമാണ് നൗഷാദ് മേലേത്തൊടിയുടെ ജീവിതത്തിലെ വഴിത്തിരിവ്. കുളമ്പ് വളർച്ച മൂലം മുടന്തിനടന്ന അരുമകൾക്ക് ആശ്വാസം പകരാൻ ഹൂഫ് ട്രിമ്മിംഗ് പഠിച്ചു. കുളമ്പു ചെത്തിവൃത്തിയാക്കി പശുക്കളുടെ നടപ്പ് സുഗമമാക്കുന്ന ജോലി. ഇന്ന് വരുമാനം ആയിരങ്ങൾ.കുളമ്പൊരുക്കൽ പരമ്പരാഗതമായി ചെയ്യുന്ന തമിഴ്‌നാട്ടിലെ ഗ്രാമീണരിൽ നിന്നാണ് പഠിച്ചത്. ഇന്റർനെറ്റിലെ അറിവുകളും സഹായിച്ചു. 2014ൽ സ്വന്തം ഡിസൈനിൽ ‘ട്രിമ്മിംഗ് ച്യൂട്ട് ” നിർമ്മിച്ചു. പശുക്കളെ ഒതുക്കിനിറുത്താനുള്ള ലോഹക്കൂടാണിത്. കുളമ്പുകൾ രാകി ഷെയ്പ്പാക്കാൻ ഇലക്ട്രിക് ട്രിമ്മറും വളഞ്ഞ കത്തിയും വിദേശത്തുനിന്ന് വരുത്തി. ആദ്യം സ്വന്തം ഫാമായ സഫയിലെ പശുക്കളുടെ കുളമ്പു വൃത്തിയാക്കി. തുടർന്ന് തൊഴിലായി സ്വീകരിച്ചു.കേരളത്തിലും അയൽസംസ്ഥാനങ്ങളിലും നൗഷാദിന്റെ സേവനമുണ്ട്. പ്രത്യേക ടീമും വാഹനവുമുണ്ട്. ദിവസം 20- 30 പശുക്കളുടെ കുളമ്പ് ഭംഗിയാക്കും. അനിവാര്യമെങ്കിൽ ആടുകൾക്കും ട്രിമ്മിംഗ് ചെയ്യും.പഞ്ചാബിലെ ഡയറി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നൗഷാദ് ശാസ്ത്രീയപരിശീലനവും നേടി. തായ്‌ലൻഡിൽ നിന്നുള്ള ഡോ. ജൗട്രോംഗാണ് ക്ലാസെടുത്തത്. വേങ്ങര സ്വദേശിയാണ് നൗഷാദ്(44). ഭാര്യ:…

Read More

കൊച്ചി​: ഇടപ്പള്ളി​യി​ലെ കാർ വാഷിംഗ് സെന്ററി​ൽവച്ച് ഹരി​ദാസ് (യഥാർത്ഥ പേരല്ല) പട്ടാളക്കാരന്റെ ലുക്കുള്ള കഥാനായകനെ പരി​ചയപ്പെട്ടു. സംഭാഷണം പെട്ടെന്നുതന്നെ മി​ലി​ട്ടറി​ ക്വാട്ടയി​​ലേക്കെത്തി​. തന്റെ പക്കൽ നാല് ബോട്ടി​ൽ ആന്റിക്വി​റ്റി​ വി​സ്കി​യുണ്ടെന്നും നാലായി​രംരൂപ മതി​യെന്നും പറഞ്ഞപ്പോൾ ശി​വദാസി​ന്റെ മനസി​ൽ ലഡുപൊട്ടി​. വി​ല പകുതി​യേ വരൂ. പോരാത്തതി​ന് മി​ലി​ട്ടറി​ ക്വാട്ടയും.നേവൽബേസി​ന് സമീപത്തെ നേവൽ ക്വാർട്ടേഴ്സ് സ്ഥി​തി ചെയ്യുന്ന കഠാരി​ബാഗി​ലെ കൂട്ടുകാരന്റെ വീട്ടി​ലാണ് ഇവയെന്നും പി​റ്റേന്ന് രാവി​ലെ ഒരുമി​ച്ചുപോയി​ എടുക്കാമെന്നുമായി​രുന്നു കഥാനായകന്റെ മറുപടി​. രാവി​ലെതന്നെ വി​ളി​വന്നു. പാലാരി​വട്ടത്തുവച്ച് സന്ധി​ച്ചു. പാലാരി​വട്ടം ബൈപ്പാസ് ജംഗ്ഷനി​ൽ കഥാനായകൻ യമഹ ബൈക്കുവച്ച് ശി​വദാസി​നൊപ്പം തീവെയി​ലി​ൽ നേവൽബേസി​ലേക്ക് യാത്ര തുടങ്ങി​.പട്ടാളക്കഥകളും കുടുംബവി​ശേഷങ്ങളും ചറപറാ വി​ളമ്പി​യായി​രുന്നു ആശാൻ പി​ന്നി​ലി​രുന്നത്. കഠാരിബാഗി​ന് മുന്നി​ൽ വച്ച് അതി​നുള്ളി​ലെ ഓഫീസി​ൽ ജോലിചെയ്യുന്ന ഭാര്യയ്ക്കെന്ന പേരി​ൽ ഓട്ടോറി​ക്ഷയും കഥാനായകൻ വി​ളി​ച്ച് അകത്തേക്കുവി​ട്ടു. ഒരു കി​ലോമീറ്ററോളം ഉള്ളി​ലേക്ക് സഞ്ചരി​ച്ച്​ കൂട്ടുകാരന്റെ ക്വാർട്ടേഴ്സെന്ന് പറഞ്ഞ് ഒരു കെട്ടി​ടത്തി​ന് സമീപം ബൈക്ക് നി​റുത്തി​ച്ച് 4000രൂപയും വാങ്ങി​ ആൾ അകത്തേക്ക് പോയി​. കുറച്ചുകഴി​ഞ്ഞു ഫോൺവി​ളി​ച്ചു…

Read More

ലാറി ടവറിൽ നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ കുട്ടികൾക്കുള്ള മോമെന്റോസ് സമ്മാനിച്ചു.അമിത സമ്മർദ്ദം ഒഴിവാക്കി,അഭിരുചിയോടെയും ആഹ്ലാദത്തോടെയും പഠനത്തെ സമീപിക്കുന്നതാണ് വിജയവഴി എന്ന് അദ്ദേഹം തൻ്റെ ആമുഖ പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഉപദേശിച്ചു. കൂടാതെ ഈ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ മറ്റു വിനോദ ഉപാധികൾ തുടങ്ങിയ മാധ്യമങ്ങൾ സൂക്ഷിച്ചും നിയന്ത്രിച്ചും ഉപയോഗിക്കുവാനും,ആവശ്യമില്ലാത്ത കാര്യങ്ങൾ വേണം എന്നുള്ള വാശിക്ക് രക്ഷിതാക്കൾ വിവേകത്തോടെ നിരസിക്കാൻ പഠിക്കണം എന്നും നിർദ്ദേശിച്ചു.ദീപക് മേനോൻ നിയന്ത്രിച്ച പരിപാടിയിൽ രക്ഷാധികാരികളായ ജയശങ്കർ,ശ്രീധർ തേറമ്പിൽ തുടങ്ങിയവർ ആശംസ നേർന്നു,ഹലീൽ റഹ്മാൻ നന്ദി പറഞ്ഞ ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങളായ അനിൽ,ബാബു ചൂണ്ടയിൽ,ചന്ദ്രശേഖരൻ ,ബാബു മലയിൽ ,ദീപക് ,ഹാരിസ് ,കണ്ണൻ ,മഹേഷ് ,നിസാർ ,പ്രദീപ് ,പ്രദീഷ് ,രാജീവ് ,രാകേഷ് ,രതീഷ് ,ഋതുവർണൻ ,സജു ,സതീഷ് ,ശിവകുമാർ ,ശ്രീകാന്ത് ,വിനോദ് കുമാർ,വിനയൻ,കൃഷ്ണകുമാർ എന്നിവരും കുടുംബാഗങ്ങളും പങ്കെടുത്തു

Read More

തിരുവനന്തപുരം : പടിഞ്ഞാറ് ചക്രവാള ചെരുവിലെ ആകാശ നീലിമയിൽ ചന്ദ്രതാര മുതൽ പരിശുദ്ധ റംസാനെ വരവേറ്റുകൊണ്ട് വിശ്വമാകെ മുസ്ലിംലീഗ് പോഷക സംഘടനകളും നടത്തിവന്ന മ റിലീഫ് പ്രവർത്തനങ്ങൾക്ക് വിശുദ്ധ രാവിലെ പരിസമാപ്തി കുറിച്ചുകൊണ്ട് പ്രവാസി ലീഗ് കേരള തലസ്ഥാന നഗരിയിൽ നടത്തിവന്ന റിലീഫ് പരിപാടികൾ ഇക്കഴിഞ്ഞ പ്രഭാതത്തിൽ നന്ദാവനത്തുള്ള ലീഗ് ഹൗസിൽ സാധുകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണത്തോടെ ഈ വർഷത്തെ സംഗമങ്ങൾക്ക് സമാപനം കുറിച്ചു . ബീമാപള്ളി അബ്ദുൽഅസീസ് മുസ്‌ലിയാരുടെ ഖിർഅതോട് ആരംഭിച്ച സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു . സാധുക്കൾക്കുള്ള കിറ്റുകളുടെ വിതരണഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഹാജി അട്ടക്കുളങ്ങര ഷംസുദ്ദീൻ സാഹിബ് നിർവഹിച്ചു . സി എച്ച് സെന്റർലേക്കുള്ള ധനസഹായ വിതരണം മണ്ഡലം പ്രസിഡന്റ് ബീമാപള്ളി ഗുലാമിനും നൽകുകയുണ്ടായി പ്രവാസി ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ…

Read More

കൊച്ചി: മൂവാറ്റുപുഴ വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ (26) മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എറണാകുളം റൂറൽ എസ്പി വെെഭവ് സക്സേന പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് നീക്കം.വാളകം സ്വദേശികളായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്. മർദ്ദനത്തിൽ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടായതും ശ്വാസകോശം തകർന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ ആകുമെന്നാണ് വിവരം. കൂടാതെ സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എസ്‌ പി അറിയിച്ചു. വിവരം അറിഞ്ഞ് പത്ത് മിനിട്ടിനകം പൊലീസ് സ്ഥലത്തെത്തി പത്ത് പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.മരിച്ച അശോക് ദാസിന്റെ പെൺ സുഹൃത്തുക്കൾ പ്രതികൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. പെൺ സുഹൃത്തുക്കളെ കോടതിയിൽ എത്തിച്ച്…

Read More

തൃശൂർ: ഉത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിൽ കാട്ടിൽ ഇണ്ണാറൻ കെ എസ് സുബിൻ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങൾക്ക് ശേഷം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജനുവരിയിൽ ആയിരുന്നു സംഭവം. വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സുബിനെതിരെയുള്ള കേസ്. ജനുവരി 10നായിരുന്നു പരാതിയിൽ പൊലീസ് കേസെടുത്തത്. ഇതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിനെത്തുടർന്ന് പൊലീസ് സംഘം അവിടെ എത്തി തെരച്ചിൽ നടത്തി. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സുബിൻ. ഇയാൾ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്ഐക്ക് പുറമെ സിപിഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.…

Read More

മനാമ: വടകര സഹൃദയ വേദി ഇഫ്ത്താർ മീറ്റ്, റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഏപ്രിൽ അഞ്ചിന് അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും ഒപ്പം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ചു. വടകര സഹൃദയ വേദി പ്രസിഡണ്ട് ആർ പവിത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ട്രഷറർ എം എം ബാബു നന്ദിയും പറഞ്ഞു. റമദാൻ ഒരു മതത്തിൻറെ ആചാരം എന്നതിലുപരിയായി മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് റമദാൻ സന്ദേശം നൽകിയ ഷംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. ജോയിൻറ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ സഹൃദയ വേദി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.

Read More