Author: Starvision News Desk

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ ബധിരയും മൂകയുമായ പത്തവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജങ്ഷന് കിഴക്ക് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിപുല്‍ സര്‍ക്കാര്‍ (24) ആണ് അറസ്റ്റിലായത്. പ്രതിയുടെ താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ വിവരം അറിഞ്ഞയുടന്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ പിളള, എസ്.ഐ. സനീഷ് ടി.എസ്. എന്നിവരുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിനീഷ് ബാബു, സി.പി.ഒ. ബിജോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

പാലക്കാട്: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം യുവതി മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. പാറക്കല്‍ റിസ്വാന (19) ആണ് മരിച്ചത്. പുത്തന്‍വീട്ടില്‍ ബാദുഷ (20), ചെറുമല ദീമ മെഹ്ബ (20) എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുരണ്ടുപേർ. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാരാക്കുര്‍ശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറ സ്വദേശികളാണ് മൂവരും. ചെറുപുഴ പാലത്തിന് സമീപമുള്ള പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതാണ് റിസ്വാനയും ബാദുഷയും മെഹ്ബയും. അവിടെനിന്ന് കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ട മൂന്നുപേരെയും നാട്ടുകാരും ട്രോമാകെയര്‍ വാളണ്ടിയര്‍മാരും ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരിക്കുകയായിരുന്നു. ബാദുഷയും മെഹ്ബയും വെന്റിലേറ്ററിലാണുള്ളത്.

Read More

ന്യൂഡൽഹി: പാക്ക് മണ്ണിൽനിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാക്കിസ്ഥാന് സ്വന്തം നിലയ്ക്കു കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാഗ്ദാനം. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നതിനെതിരെ രാജ്നാഥ് സിങ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകി. ഇപ്രകാരം ചെയ്താൽ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. ‘‘പാക്ക് മണ്ണിലെ ഭീകരവാദം അവർ നിയന്ത്രിച്ചേ തീരൂ. അവർക്ക് അതിനുള്ള ശേഷിയില്ലെന്നു വന്നാൽ തീർച്ചയായും ഇന്ത്യയുടെ സഹായം തേടാം. ഭീകരവാദം അമർച്ച ചെയ്യുന്നതിന് പാക്കിസ്ഥാനെ സഹായിക്കാൻ ഇന്ത്യ തയാറാണ്’’ – രാജ്നാഥ് സിങ് പറഞ്ഞു. ‘‘പാക്കിസ്ഥാൻ നമ്മുടെ അയൽക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തിൽ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കിൽ, അതിനുള്ള നടപടികൾ കൈക്കൊള്ളണം. അവർക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുക. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാക്കിസ്ഥാനാണ്. ഞാൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നുവെന്നേയുള്ളൂ.’’ – രാജ്നാഥ് സിങ് പറഞ്ഞു. നേരത്തേ,…

Read More

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്. ഈ മാസം 15, 16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും കല്‍പ്പറ്റയില്‍ തൊഴിലാളി സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി 16ന് രാവിലെ 9.30 മുതല്‍ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഈ മാസം ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി. ത്രികോണ പോരാട്ടം ശക്തമായതോട രാഹുലിന് കഴിഞ്ഞ…

Read More

തിരുവനന്തപുരം: ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവാണ് പിടിയിലായത്. 1997 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. അഞ്ചൽ സ്വദേശിയായ യുവതിയെ വർക്കല പരവൂർ എന്നിവിടങ്ങളിൽ തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്വകാര്യ ബസിൽ കുളത്തൂപ്പുഴ ക്ഷേത്രത്തിൽ പോയി മടങ്ങിയ യുവതിയെ അഞ്ചലിൽ ഇറക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും അവിടെ നിന്നു കാറിൽ തട്ടിക്കൊണ്ടു പോകുകയും ആയിരുന്നു. പിന്നീട് വർക്കല പരവൂർ എന്നിവിടങ്ങളിൽ വച്ച് പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവമായി ബന്ധപ്പെട്ട അന്നു തന്നെ സജീവ് അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ സജീവിനു ജാമ്യം കിട്ടി. ജാമ്യത്തിൽ ഇറങ്ങി പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല. വർക്കല സ്വദേശിയായ സജീവ് ഗൾഫിലേക്ക് പോവുകയും തിരികെയെത്തി തിരുവനന്തപുരം ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് താമസം ആരംഭിക്കുകയും ചെയ്തു. തുടരന്വേഷണത്തിനിടെ പൊലീസ് സജീവിന്റെ സഹോദരിയെ ചോദ്യം ചെയ്തിരുന്നു.…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വർണ്ണാഭമായ ചടങ്ങുകളോടുകൂടി തുടക്കമായി. ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹറിനിലെ ആരോഗ്യ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റുമായ Dr. P.V ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ കമ്മ്യൂണിറ്റി രക്ഷാധികാരിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ K G ബാബുരാജൻ, I C R F ചെയർമാൻ Dr. ബാബു രാമചന്ദ്രൻ എന്നിവർ മുഖ്യഅതിഥികൾ ആയിരുന്നു. SNCS ചെയർമാൻ സുനീഷ് സുശീലൻ, ബഹറിൻ ബില്ലവാസ് പ്രസിഡണ്ട് ഹരീഷ് പൂജാരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. https://youtu.be/BtbCg83XcL4 ചടങ്ങിൽ 25 വർഷം പൂർത്തിയാക്കിയ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും, സൊസൈറ്റിയുടെ ബഹറിനിൽ ഉള്ള സ്ഥാപക അംഗങ്ങളായ K. ചന്ദ്രബോസ്, A.V ബാലകൃഷ്ണൻ, അജിത്ത് പ്രസാദ്, ശശിപിള്ള…

Read More

ബഹ്‌റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ, ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ശ്രദ്ധേയമായി. റിഫ ലുലു ഹൈപർ മാർക്കറ്റിന്‌ സമീപത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്‌ ഗാഹിലെ നമസ്കാരത്തിനും ഖുതുബക്കും ശൈഖ ഹെസ്സ സെന്റർ പ്രബോധകൻ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകി. 2007ൽ ആരംഭിച്ച്‌ ഏതാണ്ട്‌ 17 വർഷമായി മലയാളികൾക്കായി നടന്നു വരുന്ന ഈദ്‌ ഗാഹാണ്‌ റഫ ഈദ്‌ ഗാഹ്‌. ഒരുമാസക്കാലം കൊണ്ട്‌ നേടിയെടുത്ത ചൈതന്യം ആത്മീയ വിശുദ്ധിയും തുടർന്നുള്ള ജിവിതത്തിലുടനീളം കാത്തു സൂക്ഷിക്കുകാൻ സാധിക്കണമെന്നും അതുവഴി ഉത്തമ മനുഷ്യനായി നിലകൊള്ളാൻ  പരിശ്രമിക്കണമെന്നും അദ്ദേഹം ഖുതുബയിലൂടെ ഉദ്ബോധിപ്പിച്ചു. ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്‌. ജനറൽ കൺവീനർ റഹീസ്‌ മുള്ളങ്കൊത്ത്‌, കൺവീനർ മാരായ നവാസ്‌ ഓപി, റിഫ്ഷാദ്‌, എന്നിവരും സുഹൈൽ മേലടി, നവാഫ്‌ ടീപി, നസീഫ്‌ ടിപി, ഇസ്‌മയിൽ പാലൊളി, അലി ഉസ്മാൻ, അൽ അമീൻ, ഓവി മൊയ്ദീൻ, ആദം ഹംസ, റിഫ ഇസ്‌ലാമിക്‌ മദ്‌റസ ടീച്ചർ മാരായ നസീമ സുഹൈൽ, നാസില, സാജിത, ആയിഷാ സക്കീർ എന്നിവരും  സീനത്ത്‌ സൈഫുല്ല, നാശിത നസീഫ്‌, ആമിനാ നവഫ്‌, മുഹ്‌സിന…

Read More

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോംമ്പൗണ്ടിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ജനബാഹുല്യം കൊണ്ട്‌ ശ്രദ്ധേമായി.  https://youtu.be/_gVNq5ZicMo?si=Bd3YEj2IOJ8g6PUf അൽ ഫുർഖാൻ സെന്റർ പബോധകൻ നിയാസ്‌ സ്വലാഹി ഈദ്‌ നമസ്കാരത്തിന്‌ നേതൃത്വം നൽകി. തുടർന്ന് നടന്ന ഈദ്‌ സൗഹൃദ സംഗമത്തിൽ പ്രമുഖ വാഗ്മിയും പ്രബോധകനുമായ എംഎം അക്‌ബർ ഈദ്‌ സന്ദേശം നൽകി. ഈദ്‌ സൗഹൃദ സംഗമത്തിൽ സമൂഹിക പ്രവർത്തകനും ഇന്ത്യൻ  സ്കൂൾ മുൻ ചെയർമാനുമായ അബ്രഹാം ജോൺ, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എന്നിവർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫു ഖാസിം ആമുഖം പറഞ്ഞു. ഈദ്‌ ഗാഹിനും തുടർന്ന് നടന്ന ഈദ്‌ സൗഹൃദ സംഗമത്തിനും വൈസ്‌ പ്രസിഡന്റുമാരായ മൂസാ സുല്ലമി, മുജീബു റഹ്‌മാൻ എടച്ചേരി, സെക്രട്ടറിമാരായ മനാഫ്‌ കബീർ, അനൂപ്‌ തിരൂർ, മുബാറക്‌ വികെയും, ഈദ്‌ ഗാഹ്‌ കമ്മിറ്റി സാരഥികളായ ഹിഷാം കെ ഹമദ്‌, ഫാറൂഖ്‌ മാട്ടൂൽ, സഹീദ്‌ പുതിയങ്ങാടി, മുഹമ്മദ്‌ ശാനിദ്‌, അബ്ദുല്ല പുതിയങ്ങാടി, ഇഖ്‌ബാൽ പയ്യന്നൂർ, യൂസുഫ്‌ കെപി, സമീൽ കെപി, മുസ്‌ഫിർ മൂസ, മുഹമ്മദ്‌ മുജീബ്‌, ആശിഖ്‌ പിഎൻപി, അബ്ദുല്ല പുതിയങ്ങാടി, മായൻ, സമീൽ, കെപി, അനൂപ്‌ തിരൂർ, ആരിഫ്‌…

Read More

മനാമ: ബഹ്റൈൻ രാജാവ് ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ് സ്പീക്കർ, മന്ത്രിമാർ, ബിഡിഎഫ്, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് അൽ ഫിത്വർ നമസ്‌കാരം നടത്തി. https://youtu.be/QyUpImAQV8o ഈദിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയണമെന്ന് സുന്നി എൻഡോവ്‌മെന്റ് ബോർഡ് ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫെതൈസ് അൽ ഹജ്‌രി ഈദ് സന്ദേശത്തിൽ വ്യക്തമാക്കി. രാജാവ് രാജ്യത്തിനും ജനങ്ങൾക്കും, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഈദ് ആശംസ നേർന്നു. രാജ്യം കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Read More

ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള(കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‌വ്യക്തിയാണ് ഉണ്ണി. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാലു ലോകങ്ങളിൽ (സ്വർഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങൾ ഹിറ്റ് ആയിരുന്നു. കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകൾക്ക് തകരാർ സംഭവിച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അവിവാഹിതനായിരുന്നു. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക്…

Read More