- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Author: Starvision News Desk
മുംബൈ: ലിവിങ് പങ്കാളിയേയും മകനേയും കൊലപ്പെടുത്തി ജീവനൊടുക്കി യുവാവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹോട്ടൽ മുറിയിലാണ് 30 കാരനായ സച്ചിൻ വിനോദ്കുമാർ റൗട്ട് തന്റെ പങ്കാളിയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സച്ചിൻ വിനോദ്കുമാർ റൗട്ട്, നസ്നിൻ, മകൻ യുഗ് എന്നിവരാണ് മരിച്ചത്. നസ്നിനേയും മകനായ യുഗിനേയും കൊലപ്പെടുത്തി സച്ചിൻ വിനോദ്കുമാർ ജീവനൊടുക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സച്ചിൻ വിനോദ് കുമാറിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലും ലിവിൻ പങ്കാളിയായ നസ്‌നിൻ തലയ്ക്ക് പരിക്കേറ്റ നിലയിലും കുട്ടിയെ ജീവനറ്റ നിലയിിലുമാണ് കണ്ടത്. ഇവരുടെ സമീപത്ത് രക്തക്കറകളുള്ള ചുറ്റികയും കണ്ടെത്തി. അതേസമയം, യുഗിൻ്റെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയെ കൊന്നതിന് ശേഷം പങ്കാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറായ സച്ചിൻ വിനോദ്കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന്…
national-quality-assurance-standard
abdul-rahim-execution-saudi-arabia-34-crores crowd fund
ദില്ലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. അതേസമയം, വിസ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. ഖലിസ്ഥാന്‍ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാക്കുന്നതിനാലാണ് നടപടി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് വിവരം. വിസയുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് പങ്കെണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമെന്ന് വിമർശിച്ച് തള്ളിയ ഇന്ത്യ, കാനഡ ഇന്ത്യ…
ദില്ലി: ‘വോട്ട് ഫ്രം ഹോം’ അഥവാ ‘ഹോം വോട്ടിംഗ്’ ആണ് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് ഹോം വോട്ടിംഗിലൂടെ സംജാതമാകുന്നത്. ഇതാദ്യമായാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് ഫ്രം ഹോം സംവിധാനം ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് വോട്ട് ഫ്രം ഹോം. 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കുമാണ് ഹോം വോട്ടിംഗ് സംവിധാനം പ്രയോജനപ്പെടുത്താനാവുക. ഇവര്‍ക്ക് പോളിംഗ് ബൂത്തിലെത്താതെ വീട്ടിലിരുന്നുതന്നെ വോട്ട് ചെയ്യാം. വോട്ട് ഫ്രം ഹോമിനായി രജിസ്റ്റര്‍ ചെയ്‌തവരുടെ വീടുകളിലേക്ക് പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തും. വീടുതന്നെ കൊച്ചു പോളിംഗ് ബൂത്തായി മാറും. എല്ലാ രഹസ്യസ്വഭാവത്തോടെയും വോട്ട് രേഖപ്പെടുത്താം. Capturing the essence of home voting: Where the elderly and those unable to go out to vote are actively participating, understanding its significance in shaping our…
തിരുവനന്തപുരം: തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ. പലരും അങ്ങനെ പറയുന്നത് താൻ അങ്ങനെ കേട്ടുവെന്നാണ് പറഞ്ഞത്. കേട്ട കാര്യം കേട്ടു എന്നത് എങ്ങനെ പറയാതിരിക്കും. രാജീവ് ചന്ദ്രശേഖർ പണം നൽകിയെന്നതിന് തന്റെ കൈയിൽ തെളിവുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ ഒരാരോപണമായിട്ടല്ല ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ പ്രതികരിച്ചത്. താൻ എന്താണ് പറഞ്ഞതെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും. വോട്ടിന് പണം നൽകുന്നുവെന്ന് എന്നോട് പലരും പറഞ്ഞു. നാട്ടിൽ മൊത്തം അങ്ങനെയൊരു സംസാരമുണ്ട്. എന്നോട് പറഞ്ഞവർ പോലും പബ്ലിക്കായി തുറന്ന് പറയുമെന്ന് തോന്നുന്നില്ല. പക്ഷേ താൻ കേട്ടിട്ടുണ്ടെന്നത് സത്യമാണെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ച ശശി തരൂരിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർത്ഥി വക്കീൽ നോട്ടീസ് അയച്ചത്. വൈദികർ…
ബംഗളൂരു: രാമേശ്വരം സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പശ്ചിമ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്‌തു. സ്‌ഫോടനത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.മുസാവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ സ്‌ഫോടക വസ്‌തു വച്ചത്. സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരൻ അബ്‌ദുൾ മത്തീൻ താഹയാണെന്നും എൻഐഎ പറഞ്ഞു. ഇരുവരും 2020ൽ നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് തിരയുന്നവരാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ കൈവശം വച്ചുകൊണ്ടാണ് പ്രതികൾ ഒളിച്ചിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസുകാരും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായതെന്നും എൻഐഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്.മാർച്ച് 29ന് തീവ്രവാദ വിരുദ്ധ ഏജൻസി, രണ്ട് പ്രതികളുടെയും ചിത്രങ്ങളും വിശദാംശവും പുറത്തുവിട്ടിരുന്നു. പ്രതികളെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തു.ഒഴിവിൽ കഴിഞ്ഞിരുന്നപ്പോൾ ‘മുഹമ്മദ് ജുനെദ് സെയ്ദ്’ എന്ന പേരാണ് ഷാസിബ് ഉപയോഗിച്ചിരുന്നത്. വിഘ്‌നേഷ്…
വടകര: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എടച്ചേരി സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് സിറിഞ്ച് ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രൺദീപിനെയും അക്ഷയ്‌യേയും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാക്കൾക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ ചെറിയ തുരുത്തി സ്വദേശി ശ്രീരാഗിനെ ആശുപത്രിയിലേക്ക് മാറ്റി.രൺദീപിനെതിരെ നേരത്തെ ഒരു കേസുണ്ടായിരുന്നു.
തിരുവനന്തപുരം: കേരളത്തിന് 3000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വായ്‌പാ പരിധിയിൽ നിന്ന് 3000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂർ ആവശ്യപ്പെട്ടത്. എന്നാൽ, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്.നേരത്തേ സംസ്ഥാനത്തിന് 5000 കോടിരൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കിയപ്പോഴാണ് 5000 കോടി നൽകാമെന്നും അത് അടുത്ത വർഷത്തെ പരിധിയിൽ കുറവുചെയ്യുമെന്നും കേന്ദ്രം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴികണ്ടെത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.ഇത് തള്ളിയ കേരളം പതിനായിരം കോടി ഉടൻ കിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ അവകാശം ഹനിക്കുന്നതാണെന്നും കേരളം ചൂണ്ടിക്കാട്ടി. കേന്ദ്രം വാഗ്ദാനം ചെയ്ത പണം വാങ്ങിക്കൂടേ എന്ന് കോടതി…
പത്തനംതിട്ട: തിരുവല്ലയിൽ കിണറ്റിൽ അസ്ഥികൂടം കണ്ടെത്തി. ഈസ്റ്റ് ഓതറ പഴയകാവിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് സംഭവം. കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് അസ്ഥികൂടം പുറത്തെടുത്തു. സ്ത്രീയുടേതാണ് അസ്ഥികൂടമെന്നു സംശയിക്കുന്നു.