- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
Author: news editor
മനാമ: മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങിയ കേസില്‍ ബഹ്റൈനില്‍ അറബ് പൗരന് അറസ്റ്റിലായി.14,100 ദിനാറിന്റെ സംശയാസ്പദമായ ഇടപാട് നടന്നതായി ഒരു ഇലക്ട്രോണിക് പേയ്മെന്റ് കമ്പനി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ആന്റി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി.ബഹ്റൈന്‍ പുറത്തുള്ള ഒരാളോടൊപ്പം ചേര്‍ന്ന് കാര്‍ഡുകള്‍ തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ കയ്യില്‍നിന്ന് 8 ബാങ്ക് കാര്‍ഡുകള്‍ കണ്ടെത്തുകയും ചെയ്തു.തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിടുകയായിരുന്നു. ഇയാളുടെ കയ്യിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
മനാമ: ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന് ആരംഭിക്കുന്നതിനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എസ്.ടി.സി. ബഹ്റൈനുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു.ബഹ്റൈന്റെ ഗതാഗത മേഖലയുടെ വികസനത്തില്‍ രാജ്യത്തിന്റെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദെയ്ന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് ശക്തിപ്പെടുത്താനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനും ഈ പദ്ധതി സഹായിക്കുമെന്നും അവര്പറഞ്ഞു.
മനാമ: ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണിന്റെ എട്ടാം പതിപ്പിനുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ളവരും ബഹ്റൈനികളും വിദേശികളുമായവരുമായ പ്രോഗ്രാമര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, കഥാകാരന്മാര്, സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, കലാകാരന്മാര്, ബഹിരാകാശ പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.ബഹ്റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സുമായി സഹകരിച്ച്, യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) മേല്‍നോട്ടത്തില്‍ ബി.എസ്.എയാണ് ഈ വാര്‍ഷിക അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്. ബഹ്റൈനില്‍ സാഖിറിലെ ബഹ്റൈന്‍ സര്‍വകലാശാല കാമ്പസിലും ഇസ ടൗണിലെ ബഹ്റൈന്‍ പോളിടെക്നിക് കാമ്പസിലുമാണ് ഒക്ടോബര്‍ 4 മുതല്‍ 5 വരെ ഇത് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിപ്പറയുന്ന വെബ്സൈറ്റുകളിലൊന്ന് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം:ഇസ ടൗണ്‍:https://www.spaceappschallenge.org/2025/local-events/isa-town/ സാഖിര്‍:https://www.spaceappschallenge.org/2025/local-events/sakhir/ലോകമെമ്പാടുമുള്ളവര്‍ക്ക് പങ്കെടുക്കാം. അവര്‍ ക്രിയേറ്റീവ് ടീമുകള്‍ രൂപീകരിക്കുകയും നാസയുടെ ഓപ്പണ്‍ ഡാറ്റ ഉപയോഗിച്ച് ബഹിരാകാശ വ്യവസായം നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ മത്സരിക്കുകയും ചെയ്യും. മത്സരിക്കുന്ന ടീമുകള്‍ 48 മണിക്കൂറിനുള്ളില്‍…
അബുദാബി: യു.എ.ഇ. സന്ദര്‍ശന വേളയില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയെ യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയില്‍ സ്വീകരിച്ചു.പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര വേദികളില്‍ ഏകോപനവും സംയുക്ത കൂടിയാലോചനയും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഖലീഫ ഷഹീന് അല്‍ മറാര്‍, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയുമായ സയീദ് അല്‍ ഹജേരി, യു.എ.ഇയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ എന്നിവരും കൂടിക്കാഴ്ചയില്‍പങ്കെടുത്തു.
മനാമ: ബഹ്റൈനിലെ സതേണ്‍ ഗവര്‍ണറേറ്റിലെ റിഫ നടപ്പാതയുടെ വികസന പുരോഗതി മുനിസിപ്പാലിറ്റീസ്- കൃഷി കാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പരിശോധിച്ചു.മുനിസിപ്പാലിറ്റി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല ഇബ്രാഹിം അബ്ദുല്‍ ലത്തീഫ്, സതേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഈസ അബ്ദുറഹ്മാന് അല്‍ ബുഅനൈന്‍, കൗണ്‍സില്‍ അംഗം അലി അബ്ദുല്‍ ഹമീദ് അല്‍ ഷെയ്ഖ് എന്നിവരോടൊപ്പമണ് അദ്ദേഹം വികസന പ്രവൃത്തിയുടെ പുരോഗതി പരിശോധിച്ചത്.പദ്ധതിയുടെ 60%ത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.36,018 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് പദ്ധതി. ഷെഡുകളുടെയും കളിസ്ഥലങ്ങളുടെയും തെരുവുവിളക്കുകളുടെയും പൊതുസൗകര്യങ്ങളുടെയും നവീകരണം, ആധുനിക ഫിറ്റ്നസ് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, 400 പുതിയ മരങ്ങള്‍ നടല്‍ എന്നിവ കൂടി ഉള്പ്പെടുന്നതാണ്പദ്ധതി.
മനാമ: ബഹ്റൈനിലെ സല്‍മാനിയില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം അണച്ചു. വീട് ഏറെക്കുറെ കത്തിനശിച്ചു.ഒരു മുറിയിലെ എയര്‍കണ്ടീഷനിംഗ് യൂണിറ്റില്നിന്നുണ്ടായ തീപ്പൊരി പടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടിലെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.തീ പടര്‍ന്നുപിടിച്ചതോടെ വീട്ടുകാരും വീട്ടുജോലിക്കാരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘമമെത്തി തീയണച്ചു.
മനാമ: ക്ലാസ് മുറികള്‍ക്കുള്ളിലും പുറത്തും കുട്ടികളുടെ സംരക്ഷണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് പരിശീലന പരിപാടി നടത്തി.ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. ബ്ലാക്ക്മെയിലിംഗിനെതിരെ പോരാടുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയുക, സ്കൂളുകളിലെ പീഡനം തടയുക എന്നിവയായിരുന്നു പരിപാടിയിലെ പ്രധാന വിഷയങ്ങള്‍.കുട്ടികളെ സംരക്ഷിക്കാനും സമൂഹത്തില്‍ പ്രതിരോധശേഷി വളര്‍ത്താനും ബഹ്റൈനിലെ സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കാന്‍ ഇത്തരത്തിലുള്ള പരിശീലനം അനിവാര്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു.
മനാമ: മാര്‍ക്കറ്റുകള്‍ ശുചിത്വത്തോടെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ സതേണ്‍ മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു.ഈസ്റ്റ് റിഫയിലെ അല്‍ ഹാജിയാത്ത് സ്ട്രീറ്റിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ കടയുടമകളെയും ജീവനക്കാരെയുമണ് ലക്ഷ്യംവെക്കുന്നത്.നിര്‍ദ്ദിഷ്ട പാത്രങ്ങളില്‍ മാത്രം മാലിന്യ സംസ്കരണം, വാണിജ്യ മേഖലയുടെ രൂപഭംഗി വികലമാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കല്‍, കടകള്‍ക്കു മുന്നില്‍ വെള്ളം സൂക്ഷിക്കല്‍, കടകളുടെ അകത്തും പുറത്തും ശുചിത്വം പാലിക്കല്‍ എന്നിവ കേന്ദ്രീകരിച്ചാണ്ബോധവല്ക്കരണം.
മനാമ: ബഹ്റൈനില്‍ സെപ്റ്റംബര്‍ 7ന് അഞ്ചു മണിക്കൂര്‍ സമയം പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ അലി അല്‍ ഹജിരി അറിയിച്ചു.വൈകുന്നേരം 6.27ന് ചന്ദ്രന് ഭൂമിയുടെ പെന്‍ബ്രല്‍ നിഴലിലേക്ക് കടക്കുന്നതോടെ ഗ്രഹണം ആരംഭിക്കും. 7.26ന് ഇരുണ്ട നിഴലിലേക്ക് നീങ്ങും. രാത്രി 8.30ന് ഗ്രഹണം പൂര്‍ണ്ണതയിലെത്തും. രാത്രി 10.56ഓടെ മങ്ങിത്തുടങ്ങും. 11.56ന് പൂര്‍ണ്ണമായ അവസാനിക്കും.നിഴലിലൂടെ ചന്ദ്രന് ഏകദേശം 25 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നുംഅദ്ദേഹംപറഞ്ഞു.
മനാമ: ബഹ്റൈനില്‍ ടിക് ടോക്കില്‍ അശ്ലീല കണ്ടന്റ് പങ്കുവെച്ച കേസില്‍ ദമ്പതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.ഒരു വര്‍ഷം തടവും 200 ദിനാര്‍ വീതം പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിനായി ഉപയോഗിച്ച രണ്ടു മൊബൈല്‍ ഫോണുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
