- ബഹ്റൈനില്‍ മുതിര്‍ന്ന പൗരര്‍ക്ക് ഫീസുകളില്‍ 50 ശതമാനം ഇളവു നല്‍കണമെന്ന് എം.പിമാര്‍
- സുഡാനില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങള്‍ക്കു നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുൾമുനയിൽ കോൺഗ്രസ്, രാജിക്കായി സമ്മർദം
- ’50 ദിവസത്തിനുള്ളിൽ തീരുമാനമാകും’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്കും അധിക നികുതി?
- അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്; അന്വഷണം 2,000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ
- ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’
- ‘രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചു’: ഷാഫി പറമ്പിൽ
- കൊല്ലത്തിനെതിരെ അദാണി ട്രിവാൺഡ്രം റോയൽസിന് ത്രസിപ്പിക്കുന്ന ജയം
Author: news editor
കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി സി.പി.എം. പ്രവര്‍ത്തകരുടെ ആഘോഷം.കൂത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന് മഠം ക്ഷേത്രോത്സവാഘോഷത്തിനിടെ നടന്ന കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്ത്തകന് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി സി.പി.എം. പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം പ്രതികളെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.കണ്ണൂരില്‍ ഉത്സവങ്ങളോടനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല.കേസില്‍ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
മലപ്പുറം: മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണോംപാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്.കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റജിലയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് റജില ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റജിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്.
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
മനാമ: മ്യാന്മറിലും തായ്ലന്‍ഡിലും ശക്തമായ ഭൂകമ്പം നിരവധിയാളുടെ മരണത്തിനിടയാക്കിയതില്‍ ബഹ്റൈന്‍ അനുശോചിച്ചു.ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരുടെ സുരക്ഷ ഉറപ്പാകട്ടെയെന്നും ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട്: എമ്പുരാന് സിനിമയുടെ പേരിലുള്ള വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് മോഹന്‍ലാല്‍.തന്റെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നമുണ്ടെന്ന് മോന്ലാല് ഫേസ്ബുക്കില്‍ കുറിച്ചു. വിവാദ വിഷയങ്ങളെ സിനിമയില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും കുറിപ്പില്‍ പറയുന്നു.മോഹന്‍ലാലിന്റെ പോസ്റ്റ് ഇങ്ങനെ: ‘ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ സിനിമയുടെ ആവിഷ്ക്കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന് എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച്…
മനാമ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ബഹ്റൈന്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു രാജ്യത്തുടനീളമുള്ള പള്ളികളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനകള്‍ നടന്നു.പുലര്‍ച്ചെ മുതല്‍ തന്നെ പ്രാര്‍ത്ഥന നടത്താന്‍ ആരാധകര്‍ ഒത്തുകൂടിയപ്പോള്‍ അന്തരീക്ഷമാകെ ഈദ് മന്ത്രധ്വനികള്‍ (തക്ബീറത്തുല് ഈദ്) മുഴങ്ങി. മുഹമ്മദ് നബി(സ)യുടെ സുന്നത്ത് പാലിച്ചുകൊണ്ട് ഐക്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി പ്രാര്‍ത്ഥനാസംഗമങ്ങള്‍.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും നന്മ വരുത്താനും രാജ്യത്തിനും ജനങ്ങള്‍ക്കും തുടര്‍ച്ചയായ സുരക്ഷയും സ്ഥിരതയും നല്‍കാനും ഖത്തീബുകളും ആരാധകരും സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍.പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് മിസ്ഹബിനു പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മയിലാണ്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ മുഹമ്മദ് ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കടമേരി ആര്.എ.സി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് വിഷയത്തിലുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയാണ് ഇന്നു നടന്നത്. ഇതിനിടയിലാണ് ആള്‍മാറാട്ടം കണ്ടെത്തിയത്. ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചതോടെ ആള്‍മാറാട്ടം കണ്ടെത്തുകയായിരുന്നു.
ബഹ്റൈന്‍ ഫഷ്ത് അല്‍ ജാരിമില് അനധികൃത മത്സ്യബന്ധനം: നാല് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
മനാമ: സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, നിരോധന കാലയളവില്‍ നിയമവിരുദ്ധമായ ബോട്ടം ട്രോളിംഗിലും ചെമ്മീന്‍ മീന്‍പിടുത്തത്തിലും ഏര്‍പ്പെട്ടതിന് ബഹ്റൈനിലെ ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു.സമുദ്ര വിഭവങ്ങള്‍ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും പരിഹരിക്കാനുമുള്ള നിരന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അറസ്റ്റെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് പറഞ്ഞു. ബഹ്റൈന്റെ പ്രാദേശിക ജലാതിര്‍ത്തിക്കുള്ളില്‍ സമുദ്രജീവികളുടെയും മത്സ്യസമ്പത്തിന്റെയും സുസ്ഥിരത ഉറപ്പാക്കാന്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തില്‍ പ്രതിയായി ചേര്‍ത്തത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ മാത്രം. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് സ്വകാര്യ ചാനലുകാരെ വിളിച്ചുവരുത്തിയത് ദിവ്യയാണെന്നും കുറ്റപത്രത്തിലുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് സമര്‍പ്പിച്ചു. ഡി.ഐ.ജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങളടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.2024 ഒക്ടോബര്‍ 14നാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്സിലെ ഉത്തരത്തില്‍ നവീന്‍…