Author: news editor

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണില്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളെ കയറ്റിയ ലൈസന്‍സ് ഇല്ലാത്ത വാഹനത്തിനുള്ളില്‍ നാലര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു.ഒരു കിന്റര്‍ഗാര്‍ട്ടന്‍ ജീവനക്കാരി വിവരമറിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചത്. കുട്ടിയെ മണിക്കൂറുകളോളം വാഹനത്തില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രമേ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

Read More

ഷറം അല്‍ ഷെയ്ഖ്: ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങളും സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവരും അവലോകനം ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാന കരാറിലെത്തുന്നതിനുമുള്ള ട്രംപിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ രാജാവ് നടത്തിയ ശ്രമങ്ങളെ ട്രംപ് അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1,76,000 ദിനാര്‍ വില വരുന്ന 12 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ച 10 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരും 21 മുതല്‍ 42 വരെ വയസ്സുള്ളവരുമാണ് പ്രതികള്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

Read More

മനാമ: ബഹ്‌റൈനില്‍ 2025ന്റെ മൂന്നാം പാദത്തില്‍ ഏറ്റവുമധികം ബഹ്‌റൈനി തൊഴിലാളികളെ നിയമിച്ച 10 സ്ഥാപനങ്ങളെ തൊഴില്‍ മന്ത്രാലയം അഭിനന്ദിച്ചു.ലുലു ബഹ്‌റൈന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സില ഗള്‍ഫ്, മക്‌ഡൊണാള്‍ഡ്, ബാപ്‌കോ റിഫൈനിംഗ്, ഡേ ടുഡേ ഡിസ്‌കൗണ്ട് സെന്റര്‍, ക്വിക്ക് സീബ്ര സര്‍വീസസ്, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസ്, സ്റ്റാര്‍ മാന്‍പവര്‍ സപ്ലൈ, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്, ഹജീന്‍ ഫുഡ് ഡെലിവറി എന്നിവയെയാണ് അഭിനന്ദിച്ചത്.മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കമ്പനികളെല്ലാം ചേര്‍ന്ന് ഈ കാലയളവില്‍ 1,453 ബഹ്‌റൈനികളെയാണ് നിയമിച്ചത്. ഇതില്‍ 244 ബഹ്‌റൈനികളെ നിയമിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഒന്നാം സ്ഥാനത്ത്.

Read More

മനാമ: ദേശീയ വൃക്ഷവാരത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വൃക്ഷത്തൈകള്‍ നട്ടു.2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ബഹ്റൈന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി 2035ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗംകൂടിയാണിത്.

Read More

മനാമ: ബഹ്‌റൈനില്‍ അനധികൃത മദ്യവില്‍പ്പന നടത്തുകയും അത് തടയാനെത്തിയ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഈ മാസാവസാനം വിധി പറയും.രണ്ടു ബംഗ്ലാദേശികള്‍ പ്രതികളായ കേസില്‍ വിചാരണ അവസാന ഘട്ടത്തിലാണ്. അല്‍ നായിമില്‍ താമസിക്കുന്ന 37കാരനും മനാമയില്‍ താമസിക്കുന്ന 43കാരനുമാണ് കേസിലെ പ്രതികള്‍.മെയ് 29നാണ് കേസിനാസ്പദമായ സംഭവം. എകര്‍ പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി അജ്ഞാത ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ അവിടെയെത്തിയത്. അവിടെ ഒരിടത്ത് 30ഓളം ആളുകള്‍ കൂടിനില്‍ക്കുന്നതും രണ്ടുപേര്‍ മദ്യവില്‍പ്പന നടത്തുന്നതും കണ്ടു. മദ്യവില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സാരമായ പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമസ്ഥരുടെ സംഘടനയ്ക്ക് സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നല്‍കി.ഇതു സംബന്ധിച്ച സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവിയുടെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമകളെ ഒരുമിപ്പിക്കലും ഈ മേഖലയുടെ ഉന്നമനവും ലക്ഷ്യംവെച്ചാണ് സംഘടന രൂപീകരിച്ചത്.

Read More

കെയ്‌റോ: ഷാം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്‌റൈന്‍ സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഈജിപ്തിലെത്തി.ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണമനുസരിച്ചാണ് രാജാവ് എത്തിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി ചേരുന്നത്.

Read More

മനാമ: ബഹ്‌റൈനില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തുന്നത് പരിഗണനയില്‍.ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വന്ന നിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം പരിഗണിക്കുന്നത്. റോഡുകളില്‍ സുരക്ഷ മെച്ചപ്പെടുത്താനും അതിനായി കാല്‍നടയാത്രാ നിയമങ്ങള്‍ പരിഷ്‌കരിക്കാനും ലക്ഷ്യമിട്ടാണ് എം.പിമാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളെ പരിഗണിക്കാതെ റോഡ് മുറിച്ചുകിടക്കുന്നവര്‍ക്ക് പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ നിര്‍ദിഷ്ട ക്രോസിംഗുകള്‍ ഉപയോഗിക്കുകയും സിഗ്നലുകള്‍ പാലിക്കുകയും വേണം.അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ 5 എം.പിമാരാണ് നിര്‍ദ്ദേശം പാര്‍ലമെന്റില്‍ വെച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ കിംഗ്ഫിഷ് (കനാദ്) പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒക്ടോബര്‍ 15 മുതല്‍ പിന്‍വലിക്കുതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.നിരോധന കാലയളവ് അവസാനിക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും മത്സ്യം പ്രദര്‍ശിപ്പിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനവും പിന്‍വലിച്ചു.ആഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനിന്ന പ്രജനനകാലത്ത് കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള നിരോധനം മത്സ്യബന്ധന രീതികള്‍ നിയന്ത്രിക്കുന്നതിലൂടെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും അതുവഴി സമുദ്ര പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന് എസ്.സി.ഇ. സ്ഥിരീകരിച്ചു.നിരോധന കാലയളവിലുടനീളം മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ച സഹകരണത്തെയും ദേശീയ ഉത്തരവാദിത്തബോധത്തെയും എസ്.സി.ഇ. പ്രശംസിച്ചു.

Read More