Author: news editor

മനാമ: സൗദി അറേബ്യയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്‌റൈനിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളുടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു.മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്‍ ലത്തീഫാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. നിര്‍ദേശം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്ക് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് അറിവ് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.കോസ് വേ രാജ്യത്തേക്കുള്ള ഒരു പ്രധാന പാതയാണെന്നും ഇവിടെ ഇത്തരം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നുംചെയര്‍മാന്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ) ചൈനയില്‍ നടത്തിയ പ്രമോഷണല്‍ റോഡ് ഷോ സമാപിച്ചു.റോഡ് ഷോയ്ക്ക് ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടായിരുന്നു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റിലും ടൂര്‍ പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യം നേടിയ പ്രധാന ചൈനീസ് കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും വേണ്ടിയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ബഹ്‌റൈനിലെ ടൂറിസം മേഖലയിലെ പ്രധാന കമ്പനികള്‍ ഇതില്‍പങ്കാളികളായി.റോഡ് ഷോയുടെ ഭാഗമായി ബി.ടി.ഇ.എ. അധികൃതര്‍ ചൈനയിലെ നിരവധി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.

Read More

മനാമ: ആഗോള ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തടസ്സം മൂലം ബഹ്റൈനിലെ ചില സര്‍ക്കാര്‍ ഡിജിറ്റല്‍ സംവിധാനങ്ങളെയും വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും ബാധിച്ച സമീപകാല സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. എല്ലാ സേവനങ്ങളും ഇപ്പോള്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.ഉപയോക്താക്കള്‍ക്ക് എല്ലാ ഡിജിറ്റല്‍ ഗവണ്‍മെന്റ് സംവിധാനങ്ങളും പൂര്‍ണമായും ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയുമെന്ന് ഐ.ജി.എ. വ്യക്തമാക്കി. സേവനങ്ങള്‍ ഇപ്പോള്‍ സ്ഥിരതയുള്ളതും പതിവുപോലെ പ്രവര്‍ത്തനക്ഷമവുമായിട്ടുണ്ട്.ഗവണ്‍മെന്റ് ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഉപയോക്താക്കള്‍ 80008001 എന്ന നമ്പറില്‍ ഗവണ്‍മെന്റ് സര്‍വീസസ് കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുകയോ നാഷണല്‍ സജഷന്‍സ് ആന്റ് കംപ്ലയിന്റ്‌സ് സിസ്റ്റം (തവാസുല്‍) വഴി അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുവാവിന് ലോവര്‍ ക്രിമിനല്‍ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു.ഇയാളുടെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റം ചെയ്തതിന് തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ ബുഹൈര്‍ നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ കേന്ദ്രത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു.കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ചികിത്സയ്ക്കായി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.നാട്ടുകാര്‍ക്ക് അധികം യാത്ര ചെയ്യാതെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടത്താണ് ഭൂമി കണ്ടെത്തിയത്. വര്‍ഷങ്ങളായി ഈ പ്രദേശത്തുണ്ടായിരുന്ന ഒരു കുറവാണ് ഇതോടെ പരിഹരിക്കപ്പെടുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്‌കൂള്‍ സമര്‍പ്പിത സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിച്ചു.ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വഹീബ് അഹമ്മദ് അല്‍ കാജയില്‍നിന്ന് 44 ജീവനക്കാര്‍ മെമന്റോകള്‍ ഏറ്റുവാങ്ങി. സ്‌കൂളിന്റെ തുടര്‍ച്ചയായ വിജയത്തിന് നല്‍കിയ കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം ജീവനക്കാരെ അഭിനന്ദിച്ചു. ചെയര്‍മാന്‍ ഷക്കീല്‍ അഹമ്മദ് ആസ്മി ജീവനക്കാരുടെ സമര്‍പ്പണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും നന്ദി പറഞ്ഞു.സ്ഥാപനത്തില്‍ 20 വര്‍ഷത്തെ സമര്‍പ്പിത സേവനം പൂര്‍ത്തിയാക്കിയ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് തയ്യബിനെ പ്രത്യേകം ആദരിച്ചു. മാനേജ്മെന്റ് ഒരുക്കിയ ഉച്ചഭക്ഷണത്തോടെയാണ് പരിപാടി അവസാനിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ സല്‍മാബാദില്‍ മെഡിക്കല്‍ യോഗ്യതകളോ ലൈസന്‍സോ ഇല്ലാതെ വീട്ടില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.വീട്ടില്‍ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത 49കാരനാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളുടെ പക്കല്‍നിന്ന് വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചത്. വ്യാജ ഡോക്ടറാണെന്ന് തെളിവുകള്‍ ലഭിച്ചതിന് തുടര്‍ന്നാണ് വീട് പരിശോധിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്.

Read More

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞദിവസം കടലില്‍ വീണ് കാണാതായ നാവികനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.പോലീസ്, വ്യോമസേനാ വിഭാഗങ്ങളുമായി സഹകരിച്ചാണ് തിരച്ചില്‍. നാവികന്റെ കാര്യത്തില്‍ നാട്ടുകാര്‍ക്കുള്ള ആശങ്കയ്ക്കും ജാഗ്രതയ്ക്കും കോസ്റ്റ് ഗാര്‍ഡ് നന്ദി അറിയിച്ചു. എന്നാല്‍ സ്വന്തം നിലയ്ക്ക് ആരും തിരച്ചില്‍ നടത്തരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.നാവികനെ എത്രയും വേഗം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രങ്ങളുടെ പരേഡില്‍ പലസ്തീന് ഐക്യദാര്‍ഢ്യം.പരേഡില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഗെയിംസിന്റെ ഉപരക്ഷാധികാരിയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരടക്കമുള്ളവര്‍ എഴുന്നേറ്റുനിന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ പലസ്തീന് അഭിവാദ്യമര്‍പ്പിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തു.യൂത്ത് ഗെയിംസിന്റെ ഉപരക്ഷാധികാരിയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഗെയിംസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഏഷ്യയിലുടനീളമുള്ള യുവതാരങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വളര്‍ന്നുവരുന്ന യുവ കായികതാരങ്ങള്‍ക്കിടയില്‍ മികവിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഭാവം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Read More