- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
- കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്
- കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ
- വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം
- സ്ത്രീകള്‍ക്കുള്ള ‘ശക്തി’ കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
- ‘പാരഡി ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം’: വി ഡി സതീശൻ
Author: news editor
ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
മനാമ: സ്മാര്‍ട്ട്, സുസ്ഥിര പൈപ്പിംഗ് സംവിധാനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക കമ്പനിയായ പ്യുര്‍പൈപ്പ് ബഹ്റൈനില്‍ മൊബൈല്‍ പൈപ്പ് പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ സാങ്കേതിക പരിശോധനയ്ക്കും നിര്‍മാണത്തിനുമായി ഒരു ആഗോള കേന്ദ്രം സ്ഥാപിക്കും. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ലാണ് ഈ പ്രഖ്യാപനമുണ്ടായത്.60 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്യുര്‍ പൈപ്പിന്റെ ആഗോള വികാസത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.പ്യുര്പൈപ്പിന്റെ നൂതന പൈപ്പിംഗ് സംവിധാനങ്ങളും അതിന്റെ പേറ്റന്റ് നേടിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ജല, ഊര്‍ജ്ജ അടിസ്ഥാനസൗകര്യങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, പരിപാലനം എന്നിവ മെച്ചപ്പെടുത്തും. മൊബൈല്‍, ഓട്ടോമേറ്റഡ് പ്രൊഡക്ഷന്‍ മോഡല്‍ പദ്ധതി സൈറ്റുകളില്‍ നേരിട്ട് പൈപ്പ്ലൈന് സ്ഥാപിക്കല്‍ സാധ്യമാക്കും. ഇത് ഗതാഗത ആവശ്യങ്ങള്‍, മെറ്റീരിയല്‍ മാലിന്യങ്ങള്‍, പാരിസ്ഥിതിക ആഘാത സാധ്യത എന്നിവ കുറയ്ക്കും.
മനാമ: ബഹ്റൈനിലെ എല്ലാ വാണിജ്യ വാഹനങ്ങളിലും റോഡ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും റെക്കോര്‍ഡ് ചെയ്യാനുമായി ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം വേണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദേശം.മറിയം അല്‍ ദെയിന്‍ എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചത്. വേഗത, സഞ്ചരിച്ച ദൂരം, ഡ്രൈവിംഗ്, വിശ്രമസമയം, സ്റ്റോപ്പേജ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതായിരിക്കണം ഈ സംവിധാനം. വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍ യാത്രാ പാത ആരംഭിച്ചു. ബഹ്റൈനിലെ ഖലീഫ ബിന്‍ സല്മാന് തുറമുഖത്തുനിന്ന് ഖത്തറിലെ അല്‍ റുവൈസ് തുറമുഖം വരെയാണ് ഈ ജലപാത. 50 മിനിറ്റാണ് യാത്രാസമയം. പാതയിലൂടെയുള്ള ആദ്യ യാത്രാക്കപ്പല്‍ ഇന്ന് പുറപ്പെട്ടു.ഗതാഗത, ടൂറിസം, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. ഇരു രാജ്യങ്ങളിലുമുള്ളവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാമാര്‍ഗമാണിത്.പാതയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ബഹ്റൈന്‍ ഗതാഗത, ടെലിക കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പ്രതിനിധിസംഘം ഖത്തറിലെ അല്‍ റുവൈസ് തുറമുഖം സന്ദര്‍ശിച്ചു. ഖത്തര്‍ ഗതാഗത മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും അവരോടൊപ്പമുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങളും പ്രവര്‍ത്തന നടപടിക്രമങ്ങളും അവര്‍ അവലോകനം ചെയ്തു.
ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
മനാമ: ബഹ്റൈനിലുള്ള വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നും അത് സ്വകാര്യ ആശുപത്രികളിലുള്ളതിനു തുല്യമാക്കണമെന്നുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറി.ഗള്‍ഫ് മേഖലയില്‍ ഏറ്റവും താങ്ങാനാവുന്ന ഫീസാണ് ബഹ്റൈനിലെ ആശുപത്രികളില്‍ ഈടാക്കുന്നതെന്നും പ്രവാസികള്‍ക്കും വിദേശികളായ സന്ദര്‍ശകര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യസേവനം നല്‍കുന്നത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും എം.പിമാര്‍ പറഞ്ഞു.
പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
മനാമ: ബഹ്റൈനിലെ പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് പൊതുമേഖലയില്‍ സ്ഥിരം ജോലി ലഭ്യമാക്കണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദേശം.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ ഒരു അസാധാരണ മെമ്മോറാത്തിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്.ഡെന്റിസ്റ്റ് ബിരുദം നേടുകയും ആരോഗ്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള പരിശീലന പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് നിയമനം ഉറപ്പാക്കണമെന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടത്.
ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ലെജിസ്ലേറ്റീവ് കാര്യ അണ്ടര്‍ സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ വ്യക്തമാക്കി.ട്രാഫിക് അച്ചടക്കവും റോഡ് സുരക്ഷയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് പാര്‍ലമെന്റില്‍ ട്രാഫിക് നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സമര്‍ഖണ്ഡ്: 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയിലെ (യുനെസ്കോ) അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടു.ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന യുനെസ്കോ പൊതുസമ്മേളനത്തിന്റെ 43ാമത് സെഷനിലാണ് ഈ പ്രഖ്യാപനമുണ്ടായത്. അന്താരാഷ്ട്ര സംഘടനകളില്‍ ബഹ്റൈന്‍ വഹിക്കുന്ന സജീവവും സ്വാധീനശക്തിയുമുള്ള പങ്കിനെയും പ്രാദേശികമായും ആഗോളമായും സ്വീകരിക്കുന്ന നയതന്ത്ര മികവിനെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസാം അബ്ദുല്‍ അസീസ് അല്‍ ജാസിം പറഞ്ഞു.അറബ് ലോകത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി വിവിധ കക്ഷികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഏകീകൃത അറബ് നിലപാടുകളില്‍ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതിനും രാജ്യം അതിന്റെ അദ്ധ്യക്ഷസ്ഥാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനില്‍ (സി.ബി.എസ്.ഇ) അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ സി.ബി.എസ്.ഇയുടെ പുതിയ അന്തര്‍ദേശീയ പാഠ്യപദ്ധതി നടപ്പാക്കും.മറ്റു രാജ്യങ്ങളിലെല്ലാം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബഹ്റൈനിലും ഈ പാഠ്യപദ്ധതി നടപ്പാക്കുന്നതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. പഠനരീതിയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണിത്.ദുബായില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സഹോദയ സ്കൂളുകളുടെ ആദ്യ അന്തര്‍ദേശീയ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
ബഹ്റൈനില്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
മനാമ: ബഹ്റൈനില്‍ വിദേശ തൊഴിലാളികള്‍ക്കോ സംരംഭകര്‍ക്കോ കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍ വേണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് ഐകകണ്ഠ്യേന അംഗീകാരം നല്കി.സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ 5 എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. എല്ലാ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറി.കുറഞ്ഞ വരുമാനമുള്ള വിദേശികളുടെ കുടുംബങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നത് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള പൊതുസേവനങ്ങള്‍ക്ക് കനത്ത സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതു പരിഹരിക്കാനും വിദേശ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനും ഈ വേതന വ്യവസ്ഥ ആവശ്യമാണെന്നും എം.പിമാര്‍ പറഞ്ഞു.
മനാമ: ബഹ്റൈന്റെ പേയ്മെന്റ് നെറ്റ്വര്‍ക്ക് കമ്പനിയായ ബെനിഫിറ്റിന്റെ ഫൗറി+ സേവനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം ഇന്ത്യയുടെ യുനൈറ്റഡ് പേയ്മെന്റ് ഇന്റര്‍സേഫ് (യു.പി.ഐ) പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും.ഇതിനായി ബെനിഫിറ്റും നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ ഇന്റര്‍നാഷണല്‍ പെയ്മെന്റ്സ് ലിമിറ്റഡും (എന്‍.ഐ.പി.എല്‍) സഹകരണ കരാര്‍ ഒപ്പുവെച്ചതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി) അറിയിച്ചു.സി.ബി.ബിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും തല്‍ക്ഷണ പേയ്മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് കരാര്‍. ഈ സംയോജനത്തിലൂടെ ഇരു രാജ്യങ്ങളിലുമുള്ളവര്‍ തമ്മില്‍ സുരക്ഷിതമായ പണം കൈമാറ്റവും പെയ്മെന്റുകളും നടത്താന്‍സാധിക്കും.സി.ബി.ബി. ആസ്ഥാനത്തു നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബെനിഫിറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ വാഹിദ് ജനാഹിയും എന്‍.ഐ.പി.എല്‍. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സി.ബി.ബി. ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഹെസ്സ അബ്ദുല്ല അല്‍ സാദ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ…
