- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
പാരീസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി പാരീസിലെ എലിസി കൊട്ടാരത്തിലെത്തിയ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് ഹമദ് രാജാവ് ഫ്രാന്‍സിലെത്തിയത്.എലിസി കൊട്ടാരത്തില്‍ ഹമദ് രാജാവിനെ ഔദ്യോഗിക സ്വാഗത ചടങ്ങുകളോടെ സ്വീകരിച്ചു. പ്രസിഡന്റ് മാക്രോണ്‍ സ്വീകരണത്തിന് നേതൃത്വം നല്‍കുകയും ഹമദ് രാജാവിന് ഫ്രാന്‍സിലേക്ക് സ്വാഗതമോതുകയും ചെയ്തു.ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും രാജാവ് പ്രസിഡന്റ് മാക്രോണിന് നന്ദി അറിയിച്ചു. ബഹ്റൈനും ഫ്രാന്‍സും തമ്മിലുള്ള വിശിഷ്ടമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വികസനത്തിലേക്കും അഭിവൃദ്ധിയിലേക്കും ശക്തിപ്പെടുത്തുന്നതിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
മനാമ: വിദ്യാഭ്യാസ മേഖലയില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ.പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതില് രാജ്യം അന്താരാഷ്ട്ര നിലവാരത്തിലാണുള്ളതെന്നും ജനുവരി 24ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.എല്ലാ തലങ്ങളിലും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ വിവിധ ആഗോള സൂചികകളില്‍ ഉയര്‍ന്ന റാങ്കിംഗിലാണുള്ളത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല ശ്രദ്ധേയമായ പ്രാദേശിക, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുന്നത് തുടരുന്നുമുണ്ട്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍നിന്നും കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനില്നിന്നും ലഭിക്കുന്ന പിന്തുണ ബഹ്റൈന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമഗ്രമായ വികസനത്തിന് സംഭാവന നല്കാന് ഭാവി തലമുറയെ സജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എല്ലാ വിദ്യാഭ്യാസ വിദഗ്ധരെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
ബഹ്റൈനില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരത്തെ വിരമിക്കാന്‍ നിയമമുണ്ടാക്കാന്‍ നിര്‍ദേശം
മനാമ: ബഹ്റൈനില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരത്തെ വിരമിക്കാന്‍ നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റ് അംഗത്തിന്റെ നിര്‍ദേശം.മുഹമ്മദ് അല്‍ അഹമ്മദ് എം.പിയാണ് ഈ നിര്‍ദേശം ഔദ്യോഗികമായി സമര്‍പ്പിച്ചിരിക്കുന്നത്. 1976ലെ ഡിക്രി-നിയമം നമ്പര്‍ 24 ഭേദഗതി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികളെ പരിചരിക്കാന്‍ അര്‍പ്പണബോധമുള്ള കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഈ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിര്‍ദേശത്തോടൊപ്പം നല്കിയ കുറിപ്പില്‍ എം.പി. പറഞ്ഞു. രക്ഷിതാവിന് നേരത്തെ വിരമിക്കാന്‍ സാധിച്ചാല്‍ കുട്ടിക്ക് ഉചിതമായ പരിചരണം നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ: വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയെ പോലീസ് 4 മണിക്കൂറിലധികം ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് അവസാനിച്ചത്.വിജയന് കെ.പി.സി.സ.ി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്ശങ്ങളെക്കുുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എം.എല്‍.എയുടെ ശുപാര്‍ശക്കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്ന് അറിയുന്നു.നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ, ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം എം.എല്‍.എയോടു ചോദിച്ചറിഞ്ഞതായി സൂചനയുണ്ട്. അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ക്കു വേണ്ടി എഴുതിയ കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നും അറിയുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ബാലകൃഷ്ണന് നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നു ഐ.സി. ബാലകൃഷ്ണന് പറഞ്ഞു.ബാലകൃഷ്ണനെ നാളെയും ചോദ്യം ചെയ്യും. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ അദ്ദേഹത്തെ ചോദ്യം ചെയ്യാം. അതിനു ശേഷം അറസ്റ്റ് ചെയ്യും. കോടതി മുന്‍കൂര്‍ ജാമ്യം നല്കിയതിനാല് അറസ്റ്റിനു ശേഷം ജാമ്യത്തില്‍ വിടും.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജനുവരി 22, 23 വരെ തിയതികളിലായി ‘സുസ്ഥിര ഭാവിയിലേക്ക്’ എന്ന വിഷയത്തില്‍ വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ എന്നിവരും ഗള്‍ഫ് എയറിന്റെ സീനിയര്‍ മാനേജ്മെന്റ് ടീമും എയര്‍ലൈനിന്റെ ആഗോള ശൃംഖലയിലുടനീളമുള്ള എയര്‍പോര്‍ട്ട് മാനേജര്‍മാരും കണ്ട്രി മാനേജര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.ടൂറിസവും വ്യോമയാന വ്യവസായവും തമ്മിലുള്ള ശക്തമായ ബന്ധം സമ്മേളനത്തില്‍ മന്ത്രി പരാമര്‍ശിച്ചു. നാഷണല്‍ കാരിയറിന്റെ വിശാലമായ ശൃംഖല നല്കുന്ന സുപ്രധാന അവസരങ്ങളും ബഹ്റൈനിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിലും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും അതിന്റെ വലിയ സ്വാധീനവും അവര്‍ ചൂണ്ടിക്കാട്ടി.വ്യോമയാനരംഗത്ത് സുസ്ഥിരമായ ഭാവിക്ക് സഹകരണത്തിനും നവീകരണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് എയര്‍ ഗ്രൂപ്പ് ചെയര്മാന് പറഞ്ഞു.സമ്മേളനത്തില്‍ 2024ലെ എയര്‍ലൈനിന്റെ തുടര്‍വിജയത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയ മികച്ച എയര്‍പോര്‍ട്ട്…
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം സൗദി അറേബ്യയില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ സൗദി തയാറായാല്‍ തന്റെ ആദ്യ സന്ദര്‍ശനം ആ രാജ്യത്താക്കുന്ന കാര്യം ആലോചിക്കുമെന്ന് അധികാരത്തിലേറിയതിന്റെ ആദ്യ ദിവസം തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. തന്റെ മുന്‍ ഭരണകാലത്ത് 450 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സൗദി കരാറുണ്ടാക്കിയ കാര്യം അദ്ദേഹം അനുസ്മരിക്കുകയും ചെയ്തിരുന്നു.സൗദി വീണ്ടും 450 അല്ലെങ്കില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയാറായാല്‍ അമേരിക്ക പണപ്പെരുപ്പം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ വ്യാപാരവും നിക്ഷേപവും കുറഞ്ഞത് 600 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം യോഗത്തിനിടയില്‍ ബഹ്റൈന്‍ ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രിയും സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്, വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ സി.ഇ.ഒ. ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും സംബന്ധിച്ചു.വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ധനം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നിവയില്‍ ബഹ്റൈന്‍-ഇന്ത്യ ബന്ധങ്ങളുടെ തുടര്‍ച്ചയായ വികസനവും വളര്‍ച്ചയും മന്ത്രി പരാമര്‍ശിച്ചു. ഇരുവരും ബഹ്റൈന്‍- ഇന്ത്യ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സാമ്പത്തിക സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ദാവോസ്: ‘ജിഡിപിക്ക് അപ്പുറം വളര്‍ച്ച അളക്കുന്നതിനുള്ള പുതിയ സമീപനങ്ങള്‍’ എന്ന വിഷയത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡ.ബ്ല്യു.ഇ.എഫ്) 55ാമത് വാര്‍ഷിക യോഗത്തില്‍ ഈസ ബിന്‍ സല്മാന് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും ലേബര്‍ ഫണ്ടിന്റെ (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് നല്കുന്ന പിന്തുണയ്ക്ക് ഷെയ്ഖ് ഈസ ബിന്‍ സല്മാന് നന്ദി പ്രകടിപ്പിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പിന്തുടരേണ്ട മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈന്‍ സാമ്പത്തിക, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും…
മനാമ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബോലു പ്രവിശ്യയിലെ കാര്‍ട്ടാല്‍കായ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചതില്‍ ബഹ്റൈന്‍ അനുശോചിച്ചു.തുര്‍ക്കി സര്‍ക്കാരിനും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതായും തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ വ്യക്തിഗത ടാക്സികള്‍ക്കായി സ്മാര്‍ട്ട് ടാക്സി മീറ്റര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദാന്‍ അറിയിച്ചു.ഭൂഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ മുന്നേറ്റങ്ങളുമായി യോജിപ്പിക്കാനും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നീതിയും സുതാര്യതയും ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സ്മാര്‍ട്ട് മീറ്ററുകള്‍ കൃത്യമായ ഡ്രൈവര്‍, ട്രിപ്പ് വിവരങ്ങള്‍, റൂട്ട് വിശദാംശങ്ങള്‍, നിരക്ക് കണക്കുകൂട്ടല്‍, അംഗീകൃത താരിഫുകള്‍ എന്നിവ നല്‍കുമെന്ന് അല്‍ ദാന്‍ വ്യക്തമാക്കി. ഓട്ടോമേറ്റഡ് ഫെയര്‍ കമ്പ്യൂട്ടേഷന്‍, ആധുനിക റൈഡ്-ഹെയ്ലിംഗ് ആപ്പുകളുമായി സമന്വയിപ്പിച്ച സ്മാര്‍ട്ട് മാപ്പുകള്‍, ബാങ്ക് കാര്‍ഡുകള്‍, ബെനിഫിറ്റ് ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുമായി ഭാവിയില്‍ സംയോജിപ്പിക്കാനുള്ള സാധ്യതകള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നതായും അവര്‍ പറഞ്ഞു.
