- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
മനാമ: ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ജുഡീഷ്യല്‍ തസ്തികകളിലേക്ക് യുവ ദേശീയ പ്രതിഭകളെ തിരിച്ചറിയാനും പരിശീലിപ്പിക്കാനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി. അതുവഴി തുല്യ അവസരം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്, ബഹ്റൈനില്‍ നീതിയുടെയും നിയമവാഴ്ചയുടെയും തത്ത്വങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ലക്ഷ്യം.ജഡ്ജിമാരുടെ ശാസ്ത്രീയവും പ്രൊഫഷണലുമായ തിരഞ്ഞെടുപ്പിലെ മികച്ച രീതികള്‍ ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. സുസ്ഥിരമായ ജുഡീഷ്യല്‍ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജുഡീഷ്യല്‍ പുരോഗതി പ്രക്രിയയില്‍ ഈ പരിപാടി ഒരു നിര്‍ണായക നാഴികക്കല്ലാണെന്ന് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ഖാലിദ് സെറി സേയം പറഞ്ഞു. ആധുനിക പഠനരീതികളിലൂടെയും വസ്തുനിഷ്ഠമായ…
മനാമ: ബഹ്റൈന്‍ റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനില്‍ (ആര്.യു.ഡബ്ല്യു) സംഘടിപ്പിച്ച വാര്‍ഷിക കരിയര്‍ ഫോറവും പ്രദര്‍ശനവും തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസര്‍ റിയാദ് യൂസിഫ് ഹംസ സന്നിഹിതനായിരുന്നു. ബഹ്റൈനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ പരിപാടികളില്‍ പങ്കാളികളായി.വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇടപഴകേണ്ടതിന്റെയും ദേശീയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രൊഫഷണല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക വിപണിയിലെ തൊഴിലവസരങ്ങള്‍ അവതരിപ്പിക്കുന്ന ബൂത്തുകള്‍, കരിയര്‍ പാതകള്‍, ഉയര്‍ന്നുവരുന്ന തൊഴില്‍ പ്രവണതകള്‍, ആവശ്യമായ കഴിവുകള്‍, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ പരിപാടിയിലുണ്ടായിരുന്നു.
മനാമ: ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രില്‍ 15ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിക്കും. ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടി ഏപ്രില്‍ 16ന് സമാപിക്കും.ബഹ്റൈന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തം വിപുലമായി ആകര്‍ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. സ്മാര്‍ട്ട് അര്‍ബന്‍ വികസനത്തില്‍ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ബഹ്റൈനിന്റെ മുന്‍നിര പ്രാദേശിക അനുഭവങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, മരാമത്ത് മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുള്‍പ്പെടെ രാജ്യത്തെ ഒമ്പത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.സ്മാര്‍ട്ട് അര്‍ബന്‍ പ്ലാനിംഗിലും സുസ്ഥിര ഡിജിറ്റല്‍ സൊല്യൂഷനുകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ,…
മനാമ: ബഹ്റൈനില്‍ സി.ഇ.എം. മിഡില്‍ ഈസ്റ്റ് സമ്മേളനവും എമിഷന്‍സ് ആന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗിന്റെ പ്രദര്‍ശനവും (സി.ഇ.എം. 2025) തുടങ്ങി. എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനം ബഹ്റൈനാണ് ഗള്‍ഫ് മേഖലയില്‍ ആദ്യമായി സംഘടിപ്പിക്കുന്നത്.പരിസ്ഥിതി കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകൊണ്ടാണ് ബഹ്റൈന്‍ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് ദൈന പറഞ്ഞു. വായു ഗുണനിലവാരത്തില്‍ അറിവ് പങ്കിടലിനുള്ള സഹകരണത്തിനും സുസ്ഥിരവും സന്തുലിതവുമായ പാരിസ്ഥിതിക രീതികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.വായു ബഹിര്‍ഗമനം അളക്കല്‍, വിശകലന സാങ്കേതികവിദ്യകള്‍, പരിസ്ഥിതി അനുസരണം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഏഴ് പ്രധാന സെഷനുകളിലായി ലോകമെമ്പാടുമുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന 40ലധികം പ്രബന്ധങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രായോഗിക ശില്‍പ്പശാലകള്‍ എന്നിവ സമ്മേളനത്തിലുണ്ട്.സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി അനുബന്ധ സാങ്കേതിക പ്രദര്‍ശനം സന്ദര്‍ശിച്ചു. 55 പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ എമിഷന്‍…
ന്യൂയോര്‍ക്ക്: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനും ഐക്യരാഷ്ട്രസഭയും അതിന്റെ അനുബന്ധ ഏജന്‍സികളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പൊതു താല്‍പ്പര്യമുള്ള മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.ഗാസ മുനമ്പിലെ സ്ഥിതി, വെടിനിര്‍ത്തല്‍ നിലനിര്‍ത്തല്‍, സാധാരണക്കാരെ സംരക്ഷിക്കല്‍, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, സംഘര്‍ഷങ്ങള്‍ കുറയ്ക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ കൈമാറി. ഗാസ മുനമ്പിലെ കഠിനമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയും അതിന്റെ വിവിധ ഏജന്‍സികളും വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നാദാപുരം: തൂണേരിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു.കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ. കോളജിലെ ബി.എസ്.സി .ഫിസിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുറിയില്‍ തീകൊളുത്തിയ നിലയില്‍ കാര്‍ത്തികയെ കണ്ടത്. ഉടന്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിതാവ്: സുകുമാരന്‍ (മൈത്രി സ്റ്റോര്‍ ഇരിങ്ങണ്ണൂര്‍) അമ്മ: ശോഭ വള്ള്യാട്. സഹോദരി: ദേവിക.
വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍; സഹായിച്ചവരിലേക്കും അന്വേഷണം
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തതെന്ന് മലപ്പുറം എസ്.പി. ആര്. വിശ്വനാഥ് പറഞ്ഞു.സിറാജുദ്ദീനെ സഹായിച്ചവരെക്കുറിച്ചും തെളിവ് നശിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തും. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്. മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു. കുറച്ചു കാലം ഇവര്‍ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെവെച്ചും പ്രസവം നടന്നിരുന്നെന്ന് എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനി വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നില്‍ക്കാതിരുന്നതാണ് മരണകാരണമായത്.
മനാമ: ബഹ്റൈനിലെ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് (എം.ബി.എം.എ) സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നയതന്ത്ര പരിപാടിയായ ‘ദിയാഫ’യുടെ അഞ്ചാം പതിപ്പിന് തുടക്കമായി.വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളില്‍നിന്നും പശ്ചാത്തലങ്ങളില്‍നിന്നുമുള്ള യുവ നയതന്ത്രജ്ഞര്‍ക്കിടയില്‍ നയതന്ത്ര ധാരണ വികസിപ്പിക്കുന്നതിലും സൃഷ്ടിപരമായ ആശയവിനിമയം വര്‍ദ്ധിപ്പിക്കുന്നതിലും പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. ഷെയ്ഖ മുനീറ ബിന്ത് ഖലീഫ അല്‍ ഖലീഫ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.ബഹ്റൈന്റെ സമ്പന്നമായ പൈതൃകവും അതിന്റെ ഭാവി വികസനവും രാഷ്ട്രീയ കാഴ്ചപ്പാടും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സ്ഥല സന്ദര്‍ശനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, അക്കാദമിക് പ്രഭാഷണവും പ്രായോഗിക അനുഭവവും സംയോജിപ്പിക്കുന്ന വിവിധ പ്രഭാഷണങ്ങള്‍, യോഗങ്ങള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പരിപാടി.അഞ്ചാം പതിപ്പില്‍ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, മൊറോക്കോ, ചൈന, ജപ്പാന്, പാകിസ്ഥാന്, കൊറിയ, മലേഷ്യ, മാലിദ്വീപ്, ബെല്‍ജിയം, ഹെല്ലനിക് റിപ്പബ്ലിക്, സൈപ്രസ്, കാനഡ, ബ്രസീല്‍, തായ്ലന്ഡ്,…
മനാമ: ബഹ്റൈന്‍ ലോകാരോഗ്യ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷാജനകമായ ഭാവികള്‍’ എന്ന പ്രമേയത്തില്‍ ആരോഗ്യ മന്ത്രാലയം ചടങ്ങ് സംഘടിപ്പിച്ചു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്, മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബഹ്റൈന്‍ സുസ്ഥിര വികസനത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ആണിക്കല്ലായി കണക്കാക്കി പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഭാവി തലമുറകള്‍ക്ക് ദീര്‍ഘകാല ക്ഷേമം ഉറപ്പാക്കുന്നതിന് ആദ്യകാല ഘട്ടങ്ങള്‍ മുതല്‍ സംയോജിത പരിചരണം പ്രോത്സാഹിപ്പിക്കുന്ന ബഹ്റൈന്റെ ദേശീയ ആരോഗ്യ നയത്തിന്റെ കേന്ദ്ര സ്തംഭമാണ് മാതൃ-ശിശു ആരോഗ്യമെന്നും അവര്‍ പറഞ്ഞു.
‘എല്ലാത്തിലും ഒന്നാമത്, ലഹരിയിലും; സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം’: സംസ്ഥാന സര്‍ക്കാരിനെതിരെ ജി. സുധാകരന്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ് ജി. സുധാകരന്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മള് പറഞ്ഞുനടക്കുന്നതെന്നും ആദ്യം ഈ സ്വയം പുകഴ്ത്തല്‍ നിര്‍ത്തണമെന്നും എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമതാണെന്നും സുധാകരന് പറഞ്ഞു.ആലപ്പുഴയില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെല്‍ത്ത് ഫോര്‍ ഓള് ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമര്‍ശങ്ങള്‍.ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെപോകുന്നു. എം.ബി.എ. ഉത്തരക്കടലാസുകള്‍ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അദ്ധ്യാപകര്‍ക്കെതിരെ നടപടിയില്ല. ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍.വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സംബന്ധിച്ചും രൂക്ഷ ഭാഷയിലായിരുന്നു വിമര്‍ശനം. ഏതുതരം ലഹരിയും ഇവിടെ കിട്ടുമെന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എയുടെ മകന്റെ കാര്യത്തില്‍ താന്‍ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വാര്‍ത്ത വന്നു. എം.എല്‍.എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയ ആളാണ് ഞാന്‍. അവനെ തനിക്കറിയാം. ലഹരിയൊന്നും ഉപയോഗിക്കാത്ത ആളാണ്.ആരോഗ്യ മേഖലയില്‍ നമ്പര്‍…
