Author: News Desk

മനാമ: ബഹ്‌റൈനില്‍ സമഗ്ര സുരക്ഷാ മേല്‍നോട്ട നടപടികളുടെ ഭാഗമായി വ്യാവസായിക സ്ഥാപനങ്ങളിലെ രാസ സംഭരണ കേന്ദ്രങ്ങളുടെ പരിശോധന ജനറല്‍ ഡയറക്ടറേറ്റ് ശക്തമാക്കി.വെന്റിലേഷന്‍, അലാറങ്ങള്‍, അടിയന്തര പദ്ധതികള്‍ തുടങ്ങിയ ഉചിതമായ സുരക്ഷാ സംവിധാനങ്ങളുടെ സാന്നിധ്യമുള്‍പ്പെടെ അപകടകരമായ വസ്തുക്കളുടെ സംഭരണത്തിനായി ദേശീയ, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.എല്ലാ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ പരിശോധനാ സംഘങ്ങള്‍ ഓണ്‍-സൈറ്റ് പരിശോധനകള്‍ നടത്തുകയും ശരിയായ സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും അപകടകരമായ രാസവസ്തുക്കളുടെ ശരിയായ കൈകാര്യം ചെയ്യലിനെക്കുറിച്ചും ജീവനക്കാരെ ബോധവല്‍കരിക്കുകയും ചെയ്യുന്നുണ്ട്.

Read More

കോഴിക്കോട്: കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ട് ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാൽവേജ് സംഘം ഹെലികോപ്റ്ററിൽ തീപിടിച്ച കപ്പലിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കോസ്റ്റ് ​ഗാർഡും ഷിപ്പിം​ഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരി​ഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Read More

വൈക്കം: കഴുത്തിലും കാലിലും ഇഷ്‌‌ടിക കെട്ടിയ നിലയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. തിങ്കളാഴ്‌ച മുതൽ കാണാതായ ഫിഷ് ഫാം ഉടമ ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ(54) മൃതദേഹമാണ് ദുരുഹസാഹചര്യത്തിൽ കണ്ടെത്തിയത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപം കരിയാറിൻ തീരത്ത് ഫിഷ് ഫാം നടത്തുന്നയാളാണ് ഇദ്ദേഹം. ഇതിന് സമീപത്ത് കരിയാറ്റിൽ നിന്നാണ് ഇന്ന് വൈകിട്ട് മൂന്നോടെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്‌ച മുതലാണ് വിപിനെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്‌ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാൻ വരാമെന്ന് വിപിൻ വീട്ടുകാരോട് പറഞ്ഞിരുന്നു. തലേന്ന് ഫാമിലെ താൽക്കാലിക ഷെഡിൽ കിടക്ക വിരിച്ചാണ് വിപിൻ കിടന്നിരുന്നത് എന്നാണ് സൂചന. ഇവിടെ കിടക്ക മറിഞ്ഞുകിടന്ന നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഇവിടെത്തന്നെ കിടന്നിരുന്നു.പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഇവിടെ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇവ പ്രവർത്തനരഹിതമാണ് എന്നാണ് വിവരം. സംഭവദിവസം പറഞ്ഞസമയത്തും…

Read More

കണ്ണൂർ: രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിന് ശേഷം പിടിയിൽ. ചറുവത്തൂർ കെഎംകെ തീയേറ്ററിന് സമീപം രാഗി മന്ദിരം ഹൗസിൽ എംപി രാകേഷ് (40) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. 2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പോണ്ടിച്ചേരി കോട്ടക്കുപ്പത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Read More

കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ 2 പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവ പരിശോധിച്ചപ്പോൾ പ്രതിദിനം പണം അക്കൗണ്ടുകളിൽ എത്തിയതായി സൂചന ലഭിച്ചു. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാർ അനാശാസ്യ കേന്ദ്രത്തിൽ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയിൽ പറഞ്ഞത്. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും ഉത്തരവുവന്നശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നില്ല. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ പോളിനെ 2021ൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ…

Read More

തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടന്മാർക്കെതിരെ കേസുകളിൽ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടൻ തീരുമാനിക്കും. 2008ൽ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയൻപിള്ള രാജുവുമടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയായിരുന്നു പരാതിക്കാരി. സെക്രട്ടേറിയേറ്റിലെ ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരാതിയിൽ പറയുന്ന ദിവസം സെക്രട്ടറിയേറ്റ് വളപ്പിൽ ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖ.പീഡനം നടന്നതായി പറയുന്ന ടോയ്ലറ്റ് ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസാക്കി മാറ്റി. അതിനാൽ പരാതിക്കാരി പോലും കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിയോ…

Read More

കോഴിക്കോട്: കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍(38) ആണ് പിടിയിലായത്. വയനാട്ടില്‍ നിന്ന് തന്നെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു കുറ്റകൃത്യം നടന്നത്. രാത്രി ഒന്‍പതുമണിയോടെ മാവൂര്‍ റോഡ് രാജാജി ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പാലക്കാട് സ്വദേശി വികെ വിബീഷാണ് മോഷണത്തിന് ഇരയായത്. വിബീഷിന്റെ മൊബൈല്‍ ഫോണ്‍ കൃഷ്ണമോഹന്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബസിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൃഷ്ണമോഹന്‍. പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇയാൾ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികളില്‍ ഡ്രൈവറായി ജോലിക്ക് കയറി. വയനാട് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയില്‍ ഹാജരാക്കിയ കൃഷ്ണമോഹനെ കോടതി റിമാന്റ് ചെയ്തു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം സംഘടിപ്പിച്ച സമന്വയം 2025 വേദിയിൽ മുഖ്യാതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ്, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ. P ക്ക് നൽകി പ്രകാശനം ചെയ്തു. സൊസൈറ്റിയിൽ ഈ ദിവസങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ നവരാത്രി പ്രാർത്ഥനയും വിവിധ വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4. 30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ IAS ഓഫീസറും ജന മനസ്സുകളിൽ കളക്ടർ ബ്രോ എന്നറിയപ്പെടുന്ന കുട്ടികൾക്ക് പ്രിയങ്കരനായ പ്രശാന്ത് നായർ IAS കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു . കൂടുതൽ…

Read More

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് റാഗിങ്ങെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചുവെന്നാണ് പരാതി. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും പ്രിൻസിപ്പൽ പറയുന്നു. ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച 6 പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു.

Read More