- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ പരാമർശത്തിൽ നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് താക്കീത് ചെയ്തു. ഇരു നേതാക്കളുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്. ബോധപൂർവം പാർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു. പാർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം ക്ഷുഭിതനായി സംസാരിച്ചതായാണ് വിവരം. ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര തെറ്റാണ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എക്സിക്യൂട്ടീവും വിലയിരുത്തി. അതേസമയം, സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ നേതാക്കൾ പറഞ്ഞില്ല. കമല സാദനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോർന്നിരുന്നത്. ഇതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ചു നേതാക്കൾ ഖേദം അറിയിച്ചിരുന്നു.
കേരളത്തിന്‍റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്‍റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
തിരുവനന്തപുരം: ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി എ) ലൈസന്‍സ് കരസ്ഥമാക്കി കെഫോണ്‍. ഇതോടെ കേരളത്തിന്‍റെ സ്വന്തം നെറ്റ്‍വര്‍ക്കായ കെഫോണിലൂടെ രാജ്യത്തെവിടെയും ഇന്‍റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും. ദില്ലിയിൽ നടന്ന ചടന്ന ചടങ്ങില്‍ ഡിഒടി എഎസ് ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി ദിലീപ് സിങ്ങ് സങ്ഗാര്‍ കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. കെഫോണ്‍ സിടിഒ മുരളി കിഷോര്‍, സിഎസ്ഒ ബില്‍സ്റ്റിന്‍ ഡി ജിയോ, സിഎഫ്ഒ പ്രേം കുമാര്‍ ജി, മാനേജര്‍ സൂരജ് എ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ്‍വര്‍ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റ്‍വർക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിച്ചും കെഫോണ്‍ രാജ്യവ്യാപകമായി ഇന്‍റര്‍നെറ്റ് സേവനം നല്‍കും ഐഎസ്പി – എ ലൈസന്‍സ് നേട്ടം കെഫോണിന്‍റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലാണെന്നും കൂടുതല്‍ മികച്ച രീതിയില്‍ സേവനം നല്‍കാന്‍ ഈ നേട്ടം ഊര്‍ജ്ജം പകരുമെന്നും കെഫോണ്‍…
ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്ന് തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു. ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്.…
നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
മുംബൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ഥിനിക്ക് പിതാവിന്റെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് സംഭവം. സാധനാ ഭോണ്‍സ്‌ലെ എന്ന പതിനേഴുകാരിയാണ് പിതാവ് ധോന്ദിറാം ഭോണ്‍സ്‌ലെയുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. വടി ഉപയോഗിച്ചായിരുന്നു വെള്ളിയാഴ്ച രാത്രി സാധനയെ ധോന്ദിറാം മര്‍ദിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശനിയാഴ്ച അമ്മ പ്രീതി, സാധനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സാധനയെ രക്ഷിക്കാനായില്ല. മാര്‍ക്ക് കുറഞ്ഞതിനാല്‍ സാധനയെ പിതാവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് വ്യക്തമാക്കി പ്രീതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 22-ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധോന്ദിറാമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളാണ് ധോന്ദിറാം.
വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന്റെ എസി പ്രവർത്തിക്കാത്തതിന് പുറമെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വലഞ്ഞ് യാത്രക്കാർ. വരാണസി – ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതീവ ദുഷ്കരമായ അവസ്ഥയായിരുന്നു യാത്രയിലെന്നും പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ദർശിൽ മിശ്ര എന്ന യാത്രക്കാരൻ എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആരോപിച്ചു. ട്രെയിനിലെ സീലിങിലെ വെന്റുകളിൽ നിന്ന് വെള്ളം താഴേക്ക് വീഴുന്നതാണ് പുറത്തുവന്ന വീഡിയോ ക്ലിപ്പിലുള്ളത്. ഉയർന്ന തുകയ്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ വന്നപ്പോഴുള്ള അവസ്ഥയാണിതെന്ന് അദ്ദേം ആരോപിക്കുന്നു. ഒഴിഞ്ഞ സീറ്റിന് മുകളിലേക്ക് വെള്ളം വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. സീറ്റ് നനഞ്ഞ് കുതിർന്നു. ഈ യാത്രയുടെ ടിക്കറ്റ് തുക പൂർണമായി റീഫണ്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ജീവനക്കാർ ഒരു ഉത്തരവാദിത്തവും കാണിച്ചില്ലെന്നും ആരോപണമുണ്ട്. എസി പ്രവർത്തിക്കാതിരുന്നതോടെ ചൂട് സഹിച്ചായിരുന്നു യാത്രയെന്നും അദ്ദേഹം പറയുന്നു. വീഡിയോ പ്രചരിച്ചതോടെ റെയിൽവെ…
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
ദില്ലി: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ട്രെയിൻ ടിക്കറ്റ് നിരക്ക് നേരിയതാണെന്ന് ഇന്ത്യൻ റെയിൽവേ. എസി, നോൺ-എസി മെയിൽ, എക്സ്പ്രസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കുകളിൽ നേരിയ വർധനവ് മാത്രമേ ഉണ്ടാകൂവെന്ന് ഇന്ത്യൻ റെയിൽവേ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ യാത്രാ നിരക്ക് ഘടന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സബർബൻ യാത്രാ നിരക്കുകളിലോ പ്രതിമാസ സീസൺ ടിക്കറ്റ് (എംഎസ്ടി) വിലകളിലോ വർധനവ് നടപ്പിലാക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് സാധാരണ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് നിരക്ക് വർധനവ് ഉണ്ടാകില്ല. എന്നാൽ, സെക്കൻഡ് ക്ലാസ് യാത്രയിൽ 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. അതായത് 500 കിലോമീറ്ററിന് പുറത്ത് 100 കിമീ യാത്ര ചെയ്താൽ വെറും 50 പൈസ മാത്രമാണ് അധികം ഈടാക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തുടനീളം പ്രതിദിനം 13,000-ത്തിലധികം ഓടുന്ന എസി മെയിൽ,…
അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
ദില്ലി: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് പ്രദേശവാസികളായ മറ്റ് 34 പേരും മരിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം സെക്കൻ്റുകൾക്കുള്ളിൽ തകർന്നുവീണത്. സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരുണ്ടായിരുന്നു വിമാനത്തിൽ. ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തിൽ മരിച്ചു. യാത്രക്കാരിൽ 169 പേര്‍ ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. ലണ്ടനില്‍ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും ദുരന്തത്തിൽ മരിച്ചിരുന്നു. ഇതിന്…
ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
ലണ്ടനില്‍ നിന്ന് മുംബൈയ്ക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് കാബന്‍ ക്രൂ അംഗത്തിനും ദേഹാസ്വാസ്ഥ്യം. അതേസമയം നിരവധി യാത്രക്കാര്‍ക്ക് ഛർദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്നും മുംബൈയ്ക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 11 യാത്രക്കാർക്കും ആറ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, അഞ്ച് യാത്രക്കാർക്കും രണ്ട് കാബിന്‍ ക്രൂ അംഗങ്ങൾക്കും മാത്രമാണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് വിമാന അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം മുംബൈയില്‍ ഇറങ്ങുമ്പോഴേക്കും രണ്ട് യാത്രക്കാരും രണ്ട് കാബിന്‍ ക്രൂ അംഗങ്ങളും രോഗബാധിതരായിരുന്നെന്നും വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. യാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങൾക്കും ഒരു പോലെ ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണെന്ന്…
വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
ടെൽ അവീവ്∙ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് തിരിച്ചടിക്കാൻ നിർദേശം നൽകി. ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല. അതേസമയം, വടക്കൻ ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വടക്കൻ ഇറാനിൽ നടന്ന ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇസ്രയേലാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത്. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തിലിനു തയാറായത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി…
പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടര്‍ന്നിരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേൽ വ്യോമപാത തുറന്നു എന്നാണ് വിവരം. ലക്ഷ്യം നേടി എന്ന് ഇസ്രായേൽ പ്രതികരിച്ചു.