Author: News Desk

തൃശൂർ: സന്യാസം സ്വീകരിച്ച മങ്ങാട് സ്വദേശിയായ യുവാവിനെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്‍റെ മകൻ ശ്രീബിനെ (37) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീബിൻ സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയിൽ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയിൽ ട്രെയിനിൽ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന് ശേഷം മണിക്കൂറുകൾക്കകമാണ് തെലങ്കാനയിലെ ഖമ്മം സ്റ്റേഷന് അടുത്ത് റെയിൽവേ ട്രാക്കിൽ ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു. മരണത്തിൽ ദൂരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ തുടർ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നൽകിയിട്ടുണ്ട്. തെലങ്കാനയിൽ നിന്നും നാട്ടിലെത്തിച്ച ശ്രിബിന്‍റെ ഭൗതികശരീരം ശാന്തി തീരത്ത് സംസ്ക്കരിച്ചു.

Read More

അഹ്മദാബാദ്: കഴിഞ്ഞമാസം രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കയിലും യുകെയിലും നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങൾ, വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ജൂൺ 12ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടിരുന്നു. വിമാനത്തിന് എല്ലാ അറ്റകുറ്റപ്പണികളും നടത്തിയിരുന്നതായും അപകട സമയത്ത് വിമാനം പറത്തിയിരുന്ന പൈലറ്റുമാർ വർഷങ്ങളുടെ പരിചയമുള്ള മികച്ച പൈലറ്റുമാരായിരുന്നുവെന്നും എയർ ഇന്ത്യ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാൻ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കീസ്റ്റോൺ ലോ, ഷിക്കാഗോയിലെ വിസ്നെർ ലോ ഫേം എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവരുന്നുവെന്ന് ഈ…

Read More

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിന്റെ കേന്ദ്ര തല രജിസ്ട്രേഷൻ ഉദ്ഘാടനം പ്രസിഡന്റ് സുബൈർ എം.എം നിർവഹിച്ചു. ചടങ്ങിൽ ഫ്രൻഡ്‌സ് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, മലർവാടി കൺവീനർ സജീബ് തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ്സ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിൽ നിന്നും കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഉള്ള ഗൈഡൻസുകളും, അറിവുകളും, ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിൻ്റെ പിൻബലത്തിൽ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ അനീസ് വി. കെ വ്യക്തമാക്കി. ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 2 മുതൽ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് മുതൽ മൂന്നാം തീയതി വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മൂന്നാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലും, നാലിന് എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും അഞ്ചിന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ വര്‍ധിക്കും. എ.സി. കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്ക് നിരക്കു വര്‍ധന ഉണ്ടാകില്ല. അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Read More

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെഎസ്‌സിഎ)യുടെ വനിത വിഭാഗം സംഘടിപ്പിച്ച ജ്വല്ലറി നിർമ്മാണ പരിശീലന ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. വനിത വിഭാഗം ചെയർപേഴ്‌സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ക്യാമ്പ്, ശ്രദ്ധേയമായ പുതിയ ശ്രമമായി മാറി. ജ്വല്ലറി ഡിസൈനറും പരിശീലകയുമായ സുനി സെൽവരാജ് ക്യാമ്പിൽ വിവിധ ആഭരണങ്ങൾ നിർമ്മിക്കുന്ന രീതികൾ സംബന്ധിച്ച് വിശദമായ ക്ലാസുകൾ നൽകി. മാലകൾ, ബ്രേസ്ലെറ്റുകൾ, കമ്മലുകൾ തുടങ്ങി വിവിധ ആഭരണങ്ങൾ എങ്ങനെ സ്വയം നിർമ്മിക്കാമെന്ന് ക്യാമ്പിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും പ്രായോഗികമായി അഭ്യസിച്ചു. “പങ്കെടുത്തവരുടെ ഉത്സാഹവും കൃത്യതയും അഭിനന്ദനാർഹമാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദവും സൃഷ്ടിപരവുമായ പരിപാടികൾക്ക് കെഎസ്‌സിഎ തുടർന്നും മുൻതൂക്കം നൽകും,” എന്നു കെഎസ്‌സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അറിയിച്ചു.

Read More

കൊച്ചി: അന്തരം സിനിമയിലെ നായിക ട്രാൻസ് വുമൺ എസ്. നേഹ പാഠപുസ്തകത്തിൽ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സ്ത്രീ/ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയെ കുറിച്ച് എട്ടാം ക്ലാസിലെ ആർട്ട് എജുക്കേഷൻ പാഠപുസ്തകത്തിൽ സിനിമ തിയറ്റർ എന്ന ഭാഗത്താണ് വിവരണമുള്ളത്.ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ അഭിനയത്തിനാണ് 2022 ൽ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. കുടുംബിനിയാകേണ്ടി വരുന്ന അഞ്ജലിയെന്ന ട്രാൻസ് വുമൺ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും മാനസിക സംഘർഷങ്ങളുടെയും ആവിഷ്കാരമായിരുന്നു ‘അന്തരം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വിയർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ അന്തരം പ്രദർശിപ്പിച്ചിരുന്നു. എ മുഹമ്മദ്…

Read More

പട്ന: ബിഹാറിൽ പുതിയതായി നിർമിച്ച റോഡിന് നടുവിൽ നിറയെ മരങ്ങൾ. തലസ്ഥാനമായ പട്‌നയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജെഹനാബാദിലാണ് മരങ്ങൾ മുറിച്ച് മാറ്റാതെ റോഡ് വീതി കൂട്ടിയത്. 100 കോടി രൂപ ചെലവഴിച്ചാണ് റോഡ് വീതി കൂട്ടൽ പദ്ധതി പൂർത്തിയാക്കിയത്. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റാത്തതോടെ യാത്രികർ ഭീഷണി നേരിടുകയാണ്. പട്‌ന-ഗയ പ്രധാന റോഡിലെ ജെഹനാബാദിൽ, 7.48 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ മധ്യത്തിൽ മരങ്ങൾ ഉയർന്നു നിൽക്കുന്നതിനാൽ യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നു. ജില്ലാ ഭരണകൂടം 100 കോടി രൂപയുടെ റോഡ് വീതി കൂട്ടൽ പദ്ധതി ഏറ്റെടുത്തപ്പോൾ, മരങ്ങൾ മുറിക്കാൻ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചു. എന്നാൽ വനംവകുപ്പ് ആവശ്യം നിരസിച്ചു. മരങ്ങൾ മുറിച്ചുമാറ്റിയാൽ പകരമായി, 14 ഹെക്ടർ നഷ്ടപരിഹാരം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജില്ലാ ഭരണകൂടം നിരസിച്ചു. തുടർന്നാണ് മരങ്ങൾ മുറിയ്ക്കാതെ റോഡ് വീതികൂട്ടിയത്. റോഡിന്റെ മധ്യഭാഗത്തായി മരങ്ങൾ നിൽക്കുന്നതിനാൽ നിരവധി അപകടങ്ങൾ ഇതിനകം സംഭവിച്ചിട്ടുണ്ടെന്ന് ഒരു…

Read More

മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖലയിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ടീം അരിക്കൊമ്പൻസ് ജേതാക്കളായി. സിഞ്ച് അൽ അഹ്ലി ഗ്രൗണ്ടിൽ വച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ടീം ബഹ്‌റൈൻ പ്രതിഭയെ പരാജയപ്പെടുത്തിയാണ് അരികൊമ്പൻസ് ജേതാക്കളായത്. ടീം ആര്യൻസ് മൂന്നാം സ്ഥാനം നേടി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത വടംവലി ടൂർണമെന്റ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , പ്രസിഡണ്ട് ബിനു മണ്ണിൽ , രക്ഷാധികാരി സമിതി അംഗങ്ങളായ സി വി നാരായണൻ , എൻ വി ലിവിൻ കുമാർ , മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡണ്ട് റഥിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് അറ്റാച്ചേരി സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ബാബു സി…

Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം( BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ് (BMCL) ജൂലൈ 5 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മലപ്പുറം ജില്ലയിൽ നിന്നുള്ള അമ്പതോളം കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചായിരിക്കും സംഘടിപ്പിക്കുക. ടൂർണമെൻ്റിൻ്റെ മുന്നോടിയായി ടീമുകളുടെ മാനേജർസ് / ടീം ക്യാപ്റ്റൻസ് എന്നിവരെ പങ്കെടുപ്പിച്ച് ക്യാപ്റ്റൻസ് മീറ്റും ടീം സെലക്ഷനും ജൂൺ 26 വ്യാഴാഴ്ച നടന്നതായി ഭാരവാഹികൾ അറിയിച്ചു.ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടീം സെലക്ഷൻ ഒരേസമയം ഓൺലൈനായും ഓഫ്‌ ലൈനായും നടന്ന മീറ്റിംഗിൽ ടൂർണമെന്റിന്റെ നിയമാവലി അവതരിപ്പിക്കുകയും ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു, വിജയിക്കുന്ന ടീമുകൾക്കും മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. ബഹറൈനിലെ എല്ലാ കായിക പ്രേമികളെയും മത്സരം വീക്ഷിക്കുന്നതിനായി ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) ഭാരവാഹികൾ വാർത്താ കുറിപ്പിൽ…

Read More