Author: News Desk

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, റിഫയിലെ ഒരു സൈറ്റിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ലഡ്ഡു, ബിസ്‌ക്കറ്റ്, കേക്ക് എന്നിവ ഐസിആർഎഫ് ബഹ്‌റൈൻ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 120 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽ മന്ത്രയാളത്തിലെ  ഒക്യുപേഷണൽ സേഫ്റ്റി & ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി ശ്രീ ഹസൻ അൽ അരാദി വിതരണത്തിൽ പങ്കുചേർന്നു. തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം  സംസാരിച്ചു. ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ ഫൈസൽ, ശിവകുമാർ,…

Read More

ലണ്ടൻ: ബ്രിട്ടനിൽ നടന്ന റഷ്ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ബഹ്റൈൻ രാജാവിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിന്റെ കാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഒന്നാം സ്ഥാനം നേടി.സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്‌സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് അംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ എന്നിവർ മത്സരം കാണാനെത്തിയിരുന്നു.റൈഡർമാരുടെ വിപുലമായ പങ്കാളിത്തമുണ്ടായ മത്സരത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ഷെയ്ഖ് നാസർ ബിൻ ഹമദ് ഒന്നാം സ്ഥാനം നേടിയത്.രണ്ടാം സ്ഥാനം നേടിയത് യു.എ.ഇയിൽനിന്നുള്ള അബ്ദുല്ല…

Read More

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെൻട്രൽ കമ്മിറ്റി അംഗം ശ്രീ നാരായണന് കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി. കെപിഎ സെക്രട്ടറി ശ്രീ അനിൽകുമാർ ആശംസകൾ അറിയിച്ചു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. ഗുദൈബിയ ഏരിയ കോർഡിനേറ്ററായും സ്പോർട്സ് വിംഗ് കൺവീനറായും അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, ലിനീഷ് പി ആചാരി, സ്മിതേഷ്, മജു വർഗ്ഗീസ്, ജോസ് മങ്ങാട്, പ്രമോദ് വി…

Read More

തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം. പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതി ചോർന്ന് കോടതി രേഖയായി എത്തിയതിലാണ് വിവാദമുയരുന്നത്. താൻ പാർട്ടിയുടെ പരമോന്നത സമിതിക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ്‌ ഷെർഷാദ് പുതിയ പരാതി നൽകി. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ആണെന്നാണ് ആരോപണം. പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നൽകിയ പരാതി ആണ് ചോർന്നത്. ഷെർഷാദിന്‍റെ പരാതിയുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. പിബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി എത്തിയതിൽ പാർട്ടി നേതൃത്വത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകനാണെന്ന് സംശയിക്കുന്നുവെന്ന് പാർട്ടിക്ക് പരാതി നൽകിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു.…

Read More

കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തിൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും സിപിഎമ്മിന്‍റെ ആരും കാണാത്ത മുഖമാണ് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെന്നൈ വ്യവസായി കൊടുത്ത കത്ത് കോടതിയിലെത്തിയതോടെ ഔദ്യോഗിക രേഖയായി മാറിയെന്നും ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കത്തിലുള്ളതെന്നും വിഡി സതീശൻ പറഞ്ഞു. ഈ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി മൂടിവെച്ചതെന്ന് വ്യക്തമാക്കണം. കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി എന്നാണ് മനസിലാക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ഇടപാടുകളിൽ പങ്കാളിയാണ്. റിവേഴ്‌സ് ഹവാല ഇടപാടാണ് നടന്നത്. പോളിറ്റ് ബ്യൂറോക്ക് കൊടുത്ത കത്താണ് പുറത്തുവന്നത്. സര്‍ക്കാര്‍ പദ്ധതികളിലാണ് സാമ്പത്തിക ഇടപാട് നടന്നത്. ഇതിലെ ദുരൂഹത പാര്‍ട്ടി തന്നെ അവസാനിപ്പിക്കട്ടെ. കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കൾക്ക് ബന്ധമുള്ളത് കൊണ്ടാണ് ലോക കേരള സഭയിൽ പരാതിക്കാരൻ പങ്കെടുത്തത്. സത്യം പുറത്തു വരട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഗലാലിയിലെ ബഹ്റൈന്‍-കുവൈത്ത് ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മരാമത്ത് മന്ത്രാലയത്തിലെ നിര്‍മ്മാണം, പദ്ധതികള്‍, പരിപാലനം എന്നിവയുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മറിയം അബ്ദുല്ല അമീന്‍ അറിയിച്ചു. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാണ്.പൗരര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.6,828 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ സംവിധാനം രണ്ട് നിലകളുള്ള ഒരു പ്രധാന കെട്ടിടം ഉള്‍പ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. താഴത്തെ നിലയില്‍ 14 സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍, 14 പരിശോധനാ മുറികള്‍, 12 കിടക്കകളുള്ള ഒരു അടിയന്തര യൂണിറ്റ് എന്നിവ ഉണ്ടായിരിക്കും. ഒന്നാം നിലയില്‍ മാതൃ-ശിശു ആരോഗ്യ വിഭാഗം, എട്ട് ദന്ത ക്ലിനിക്കുകള്‍, നിരവധി പിന്തുണാ, ഭരണ സേവനങ്ങള്‍ എന്നിവയുമുണ്ടാകും.

Read More

മനാമ: ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും മനാമയിലെ ചരിത്രപ്രസിദ്ധമായ മുനിസിപ്പാലിറ്റി കാര്യ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി പരിശോധിച്ചു. ഇവിടെ പ്രവൃത്തി ഇപ്പോള്‍ 60% പൂര്‍ത്തിയായിട്ടുണ്ട്.1919ല്‍ മനാമ മുനിസിപ്പാലിറ്റി സ്ഥാപിതമായതോടെ ആരംഭിച്ച ബഹ്റൈന്റെ പൈതൃകത്തോടും അതിന്റെ നീണ്ട മുനിസിപ്പല്‍ പാരമ്പര്യത്തോടുമുള്ള വിലമതിപ്പാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന സംരക്ഷണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്തിയ പുനരുദ്ധാരണം ഒരു പ്രധാന ദേശീയ നാഴികക്കല്ല് സംരക്ഷിക്കുകയും മേഖലയിലെ മുനിസിപ്പല്‍ ഭരണത്തില്‍ രാജ്യത്തിന്റെ മുന്‍നിര പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അപ്പീല്‍ കോടതി ശരിവെച്ചു.കേസിലെ മൂന്നാം പ്രതിയുടെ സഹായത്തോടെ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഒന്നും രണ്ടും പ്രതികളായ ഡോക്ടര്‍മാരെ പിടികൂടിയത്. റിഫയിലെ ഒരു വീട്ടിലെ മലിനജല പൈപ്പില്‍ ഒരാള്‍ ഇടയ്ക്കിടെ കാറില്‍ വന്ന് എന്തോ വസ്തുക്കള്‍ വെക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പോലീസ് കാറുടമയെ കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഡോക്ടര്‍മാരില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നുണ്ടെന്ന് സമ്മതിച്ചു.പോലീസ് ഇയാളെക്കൊണ്ട് ഒരു ഡോക്ടറെ വിളിപ്പിച്ച് 20 ദിനാറിന്റെ മയക്കുമരുന്ന് ആവശ്യപ്പെട്ടു. അത് കൈമാറാനെത്തിയ ഡോക്ടറെ മൂന്നംഗ രഹസ്യപ്പോലീസ് സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മറ്റൊരു ഡോക്ടറും കൂടി മയക്കുമരുന്ന് വിപണത്തില്‍ പങ്കാളിയാണെന്ന് അയാള്‍ സമ്മതിച്ചു. ഇവരുടെ കാറുകളിലും താമസസ്ഥലങ്ങളിലും മറ്റുമായി മയക്കുമരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് മൂന്നാം…

Read More

മനാമ: ബഹ്‌റൈന്‍ തൊഴില്‍ വിപണിയിലെ തദ്ദേശീയരായ തൊഴിലാളികളില്‍ പത്തില്‍ ഏഴു പേര്‍ 40 വയസിന് താഴെയുള്ളവര്‍. 2025 ആദ്യപാദത്തിലെ കണക്കാണിത്.പൊതു, സ്വകാര്യ മേഖലകളിലായി 1,55,596 ബഹ്‌റൈനികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1,07,963 പേര്‍ 40 വയസിന് താഴെയുള്ളവരാണ്. പൊതുമേഖലയില്‍ 51,138 ബഹ്‌റൈനികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 30,470 പേര്‍ 40 വയസിന് താഴെയുള്ളവരാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 1,04,457 ബഹ്‌റൈനി കളില്‍ 77,493 പേരാണ് 40 വയസിന് താഴെയുള്ളവര്‍.മൊത്തം ബഹ്‌റൈനി തൊഴിലാളികളില്‍ 52 ശതമാനം പുരുഷന്‍മാരും 48 ശതമാനംസ്ത്രീകളുമാണ്.

Read More

മനാമ: ബ്രിട്ടനില്‍ നടക്കുന്ന റാഷ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് മത്സരത്തില്‍ ബഹ്‌റൈന്‍ റൈഡര്‍മാരെ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും റോയല്‍ എന്‍ഡുറന്‍സ് ടീം തലവനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നയിക്കും.ബഹ്‌റൈന്‍, യു.എ.ഇ, ബ്രിട്ടന്‍, സ്‌പെയിന്‍, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള മുന്‍നിര റൈഡര്‍മാര്‍ പങ്കെടുക്കുന്ന 120 കിലോമീറ്റര്‍ മത്സരത്തില്‍ ഷെയ്ഖ് നാസര്‍ പങ്കെടുക്കും. റോയല്‍ ടീമിലെ മറ്റംഗങ്ങള്‍ 160, 100 കിലോമീറ്റര്‍ മത്സരങ്ങളില്‍ പങ്കെടുക്കും.മത്സരങ്ങള്‍ക്കുള്ള കുതിരകളുടെ വെറ്ററിനറി പരിശോധനകള്‍ ചാമ്പ്യന്‍ഷിപ്പ് വില്ലേജില്‍ പൂര്‍ത്തിയായി. കുതിരസവാരിക്കാരുടെ ഭാരം പരിശോധിക്കുകയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് പരിശീലനഓട്ടവുംനടന്നു.

Read More