- കഞ്ചാവ് കടത്ത്: ബഹ്റൈനില്‍ ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- വാഹനാപകടം: ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ഗതാഗതക്കുരുക്ക്
- ബഹ്റൈനികള്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നത് ചൈന 2026 വരെ നീട്ടി
- നാലാമത് ബഹ്റൈന്‍ നാടകമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
- വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്
- ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും
Author: News Desk
ആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
മനാമ: പാലക്കാട് പ്രവാസി അസോസിയേഷനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 60 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു. പാലക്കാട് പ്രവാസി അസോസിയേഷന്റെ പ്രസാദ് പാറപ്പുറത്ത്, രാകേഷ് കൃഷ്ണമൂർത്തി, മണിലാൽ, നിസാർ മണ്ണാർക്കാട്, രാജീവ് കെ.ടി, വാണി ശ്രീധർ, നിമിഷ മണിലാൽ, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർമാരായ സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെന്തിൽ കുമാർ, അസീസ് പള്ളം, ശ്രീജ ശ്രീധർ, ഫാത്തിമ സഹ്‌ല, ഗിരീഷ് കെ. വി, അബ്ദുൽ നാഫി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.
ചതുപ്പിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞു, മണ്ണ് മാന്തിയന്ത്രങ്ങൾ ഇറക്കാനായില്ല; സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വിജിലിന്റെ മൃതദേഹം കണ്ടെത്താനായില്ല
കോഴിക്കോട്: സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്‍റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചതുപ്പ് നിലത്ത് കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. ചെളി നിറഞ്ഞതിനാൽ മണ്ണു മാന്തിയന്ത്രങ്ങൾ ചതുപ്പിൽ ഇറക്കാൻ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ കെഡാവര്‍ നായകളെയും ഇന്ന് തെരച്ചിലിനായി എത്തിച്ചിരുന്നു. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുക. ഡിഎൻഎ പരിശോധനയിലൂടെയെ മൃതദേഹം തിരിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ചിലാണ് വിജിലിനെ കാണാതാകുന്നത്. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിന്‍റെ മൃതദേഹം ചതുപ്പ് നിലത്ത് കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. സംഭവത്തില്‍ രണ്ടു പേരാണ് അറസ്റ്റിലായത്. മിസ്സിംഗ് കേസുകളിലെ പുനരന്വേഷണത്തിലായിരുന്നു കണ്ടെത്തൽ. എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള പൂവാട്ട് പറമ്പ് സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി തീരുന്നതിനാൽ പ്രതികളെ ഇന്ന്…
കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി (25) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല
താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക, ഗതാഗതക്കുരുക്കിൽ വിമർശനവുമായി ബിജെപി
വയനാട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും ബദൽ പാത ഒരുക്കുന്നതിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയോട് കത്തിലൂടെ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അതിനിടെ ഗതാഗതക്കുരുക്കിൽ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണെന്നും,വയനാട് എംപി അടക്കമുള്ളവർ ഉണർന്നു പ്രവർത്തിക്കണം. ഗതാഗതം പുനസ്ഥാപിക്കാനോ പ്രശ്നം മനസ്സിലാക്കാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല, ഈ നിലപാട് ചോദ്യം ചെയ്യേണ്ടതാണെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതികരിച്ചു. അനിശ്ചിതമായി പാത അടച്ചത് വലിയ ആശങ്കയുണ്ടാക്കുന്നെന്ന് വ്യാപാരികൾ പറഞ്ഞു. ഓണക്കാലത്ത് വ്യാപരത്തെ ബാധിക്കുമെന്നാണ് ആശങ്ക. ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണം, സമര…
യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; വിശദീകരണവുമായി ആരോഗ്യ വകുപ്പ്, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ്. പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തിയിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിലാണ് വിശദീകരണം. സംഭവത്തില്‍ വിദഗ്ദധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, പരാതി ലഭിച്ചാൽ അതും പരിധോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തില്‍ പറയുന്നത്. തൊണ്ടയില്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ് സുമയ്യയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മൾട്ടി ഗോയിറ്റര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. തുടർന്ന്…
മനാമ: മുഹറഖ് ഏരിയയിലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശൈഖ് ഈസ അവന്യൂ, ശൈഖ് ഖലീഫ ബിൻ സൽമാൻ അവന്യൂ എന്നിവയ്ക്കിടയിലുള്ള ശൈഖ് ദുഐജ് ബിൻ ഹമദ് അവന്യൂ ഓഗസ്റ്റ് 29 മുതൽ രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടുമെന്നും ചുറ്റുമുള്ള റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുമെന്നും ആഭ്യന്തര മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മരാമത്ത് മന്ത്രാലയവും അറിയിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന “എഡ്ജസ് ബിലോങ്ങിംഗ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്. 2025 ഒക്ടോബർ 2 മുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ 7 , 8 തീയ്യതികളിലായി ഞാൻ രേവതിയുടെ രണ്ട് പ്രദർശനങ്ങൾ നടക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ യിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ , റീൽ ഡിസയേഴ്സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 5 മുതൽ 7 വരെ…
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഗോകുൽ സോമശേഖരൻ മുടി ദാനം ചെയ്തു. ബഹ്‌റൈനിലെ അൽ മൊയ്ദ് എയർ കണ്ടീഷനിൽ ജോലി ചെയ്യുന്ന ഗോകുൽ കന്യാകുമാരി തിരുവട്ടർ സ്വദേശിയാണ്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.
മനാമ: ബഹ്റൈനിൽ 2025- 2026 അധ്യയന വർഷം സ്കൂൾ ഗതാഗതസേവനത്തിന് ബസുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 4 ആണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 7ന് അധ്യയനവർഷം ഔദ്യോഗികമായി ആരംഭിക്കും. സെപ്റ്റംബർ 2, 3 തീയതികളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻറേഷൻ ഉണ്ടാകും. നബിദിനം പ്രമാണിച്ച് സെപ്റ്റംബർ നാലിന് പൊതു അവധിയായിരിക്കും.
